നിക്ഷേപ ശീലമില്ലാത്തവരാണെങ്കിൽ ചിട്ടിയായ നിക്ഷേപം രീതി പിന്തുടരുന്ന പദ്ധതികൾ തിരഞ്ഞെടുക്കുന്നത് വഴി സമ്പാദ്യ ശീലം വളർത്തിയെടുക്കാൻ സാധിക്കും. ഇത്തരത്തിൽ മാസ അടവ് വരുന്ന നിരവധി പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. റിസ്കെടുക്കാൻ താൽപര്യമില്ലാത്ത പരമ്പരാഗത നിക്ഷേപകർക്ക് അനുയോജ്യമാകുന്നത് ബാങ്ക് ആവർത്തന നിക്ഷേപങ്ങളോ എൽഐസി പോളിസികളോ ആണ്.
കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനാൽ എൽഐസി പോളിസികൾ അല്പം കൂടി മികച്ച ഓപ്ഷനാകുന്നത്. മാസം 725 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ 5 ലക്ഷം നേടാൻ സാധിക്കുന്നൊരു എൽഐസി പോളിസിയാണ് പരിചയപ്പെടുത്തുന്നത്.
എൽഐസി ജീവന്‍ ലക്ഷ്യ പോളിസി
മൂലധന സുരക്ഷയോടൊപ്പം സ്ഥിരമായ ആദായവും ലഭിക്കുന്ന പദ്ധതിയാണ് എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസി. ഇത് ഒരു നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, ലൈഫ് അഷ്വറൻസ് പ്ലാൻ ആണ്. പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് എപ്പോഴെങ്കിലും പോളിസി ഉടമ നിർഭാഗ്യവശാൽ മരണമടഞ്ഞാൽ, പോളിസി ഉടമയുടെ നോമിനിക്കോ നിയമപരമായ അവകാശിക്കോ ഒറ്റത്തവണ തുക ലഭിക്കുകയും ചെയ്യും.
പ്രായ പരിധി
എൽഐസി ജീവൻ ലക്ഷ്യ പോളിസി വാങ്ങിക്കുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസാണ്. ഉയര്‍ന്ന പ്രായം 50 വയസും. എൽഐസി ജീവൻ ലക്ഷ്യ പോളിസിയിൽ പരമാവധി മെച്യുരിറ്റി പ്രായം 65 വയസാണ്. കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. പരമാവധി സം അഷ്വേഡിന് പരിധിയില്ല. 13 വര്‍ഷം മുതല്‍ 25 വര്‍ഷം വരെ പോളിസി കാലാവധി തിരഞ്ഞെടുക്കാം.
പോളിസി കാലാവധിയില്‍ നിന്ന് 3 വര്‍ഷം കുറച്ച് പ്രീമിയം അടച്ചാല്‍ മതിയാകും. അതായത് 25 വര്‍ഷ പോളിസി തിരഞ്ഞെടുത്താല്‍ 22 വര്‍ഷം പ്രീമിയം അടച്ചാൽ മതിയാകും.
പ്രീമിയം
പ്രായത്തിന് അനുസപിച്ചും പോളിസി കാലയളവ് അനുസരിച്ചുമാണ് പ്രീമിയം വരുന്നത്. വ്യത്യസ്ത പ്രായ പരിധിയിലുള്ള പുരുഷന്മാര്‍ക്ക് 1 ലക്ഷം രൂപ സം അഷ്വേഡ് തിരഞ്ഞെടുത്താല്‍ 25 വര്‍ഷ പോളിസിയിലെ വാര്‍ഷിക പ്രീമിയം കണക്കാക്കാം. 20 വയസുകാരന് 4,444 രൂപയാണ് വാര്‍ഷിക പ്രീമിയം വരുന്നത്. 30 വയസുകാരന് 4,562 രൂപും 40 വയസുകാരന് 5,002 രൂപയും പ്രീമിയമായി അടയ്ക്കണം.
നികുതി ആനുകൂല്യങ്ങൾ
പ്രീമിയം അടവ് തുകയ്ക്കും കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും. പ്രീമിയം അടയ്ക്കുന്ന തുക 1.50 ലക്ഷം വരെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം ആദായ നികുതി ഇളവിന് അർഹതയുണ്ട്. കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്ക് സെക്ഷൻ 10(10ഡി) പ്രകാരം പൂർണമായും നികുതി മുക്തമാണ്. മരണാനുകൂല്യത്തിനും ഇതേ സെക്ഷൻ പ്രകാരം പൂർണമായും നികുതി ഇളവുണ്ട്.
പോളിസി ഉദാഹരണം
2 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള എല്‍ഐസി ജീവന്‍ ലക്ഷ്യ പ്ലാന്‍ 35-ാം വയസില്‍ 25 വര്‍ഷ കാലയളവിലേക്ക് വാങ്ങുന്നൊരാള്‍ക്ക് വാര്‍ഷിക പ്രീമിയമായി അടയ്‌ക്കേണ്ടി വരുന്നത് നികുതിയടക്കം 9034 രൂപയാണ്. ഇതില്‍ പ്രീമിയം മാസ അടവ് തിരഞ്ഞെടുത്താല്‍ 752 രൂപയാണ് മാസത്തില്‍ അടയ്‌ക്കേണ്ടത്. പോളിസിയെടുത്ത വ്യക്തിക്ക് ലഭിക്കുന്ന മരണാനുകൂല്യവും മെച്യൂരിറ്റി ബെനറിറ്റും നോക്കാം.
പോളിസി വാങ്ങി 4-ാം വര്‍ഷത്തില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ 2.20 ലക്ഷത്തിലധികം രൂപ ലഭിക്കും. ഇക്കാലയളവില്‍ അടയ്ക്കുന്ന പ്രീമിയം 36,136 രൂപയാണ്. സം അഷ്വേഡിന്റെ 110 ശതമാനം തുക മരണാനുകൂല്യമായി ലഭിക്കും. 2 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസിയില്‍ ഇത് 2.20 ലക്ഷം രൂപയാണ്. ഇതോടൊപ്പം സിംപിള്‍ റിവിഷിനറി ബോണസും ഫൈനല്‍ അഡിഷന്‍ ബോണസും ലഭിക്കും.
25-ാം വര്‍ഷത്തില്‍ കാലാവധിയിലെത്തുമ്പോള്‍ ആകെ പ്രീമിയമായി 1,98,748 രൂപയാണ് അടയ്‌ക്കേണ്ടി വരുന്നത്. 1,000 രൂപയ്ക്ക് 49 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ റിവിഷറി ബോണസ് പ്രതീക്ഷിച്ചാല്‍ 25 വര്‍ഷത്തേക്ക് 2.45 ലക്ഷം രൂപ ലഭിക്കും. ഇതിനൊപ്പം ഫൈനല്‍ അഡിഷന്‍ ബോണസും ചേരുമ്പോള്‍ 5 ലക്ഷത്തോളം രൂപ കാലാവധിയില്‍ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
