ലോണെടുത്ത് കാ‌‍ർ വാങ്ങാം, കാർ ലോണിന് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളരെ എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതിനാൽ ഒരു പുതിയ കാർ വാങ്ങാൻ പല‍ർക്കും സാധിക്കാറുണ്ട്. കാർ വായ്പകൾ സാധാരണയായി മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ് കാലാവധിയുള്ള വായ്പകളാണ്. എന്നാൽ ചില ബാങ്കുകൾ ഏഴ് വർഷം വരെ വായ്പ കാലാവധി അനുവദിക്കാറുണ്ട്. ദൈർഘ്യമേറിയ വായ്പ ആകുമ്പോൾ ചെറിയ തുല്യമായ പ്രതിമാസ തവണകളായി (ഇഎംഐ) വായ്പ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം ലഭിക്കും.

 

കാ‍ർ വായ്പ നല്ലതോ?

കാ‍ർ വായ്പ നല്ലതോ?

ഇത് കാ‍‍ർ വാങ്ങൽ എളുപ്പമാക്കുമെങ്കിലും പക്ഷേ മൊത്തത്തിൽ, നിങ്ങൾ പലിശയായി കൂടുതൽ തുക നൽകേണ്ടി വരും. കാർ എന്നത് മൂല്യത്തകർച്ചയുള്ള സ്വത്താണെന്ന കാര്യം മറക്കരുത്, അതിനാൽ കാ‍ർ വാങ്ങാനായി വലിയ ഒരു വായ്പ എടുക്കുന്നത് നല്ല കാര്യമല്ല. എന്നാൽ നിങ്ങൾ ഒരു ഹ്രസ്വകാലത്തേക്ക് കാർ ലോൺ എടുക്കുന്നതെങ്കിൽ നിങ്ങളുടെ ഇഎംഐകൾ കനത്തതും തിരിച്ചടവ് മുടങ്ങിയാൽ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിനെ ബാധിക്കുകയും ചെയ്യും.

എസ്‌ബി‌ഐ എം‌സി‌എൽ‌ആർ നിരക്ക് കുറച്ചു; ഭവന, വാഹന വായ്‌പക്കാർക്ക് ഇത് ഗുണം ചെയ്യുംഎസ്‌ബി‌ഐ എം‌സി‌എൽ‌ആർ നിരക്ക് കുറച്ചു; ഭവന, വാഹന വായ്‌പക്കാർക്ക് ഇത് ഗുണം ചെയ്യും

വ്യവസ്ഥകൾ ബാധകം

വ്യവസ്ഥകൾ ബാധകം

വായ്പ തുകയ്ക്ക് ചില വ്യവസ്ഥകൾ ബാധകമാണ്. ഉദാഹരണത്തിന്, ചില വായ്പക്കാർ കാറിന്റെ മുഴുവൻ എക്സ്-ഷോറൂം വിലയ്ക്കും വായ്പ നൽകും. മറ്റു ചില ബാങ്കുകൾ 80% വരെ വായ്പ വാഗ്ദാനം ചെയ്യുന്നു. വിവിധ ബാങ്കുകൾ വാ​ഗ്ദാനം ചെയ്യുന്ന കാർ വായ്പകളുടെ പലിശനിരക്ക് പരിശോധിക്കാം.

ലോണെടുത്ത് സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? സഹോദരങ്ങളുമായി സംയുക്തമായി ഭവനവായ്പ എടുക്കുന്നത് എങ്ങനെ?ലോണെടുത്ത് സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? സഹോദരങ്ങളുമായി സംയുക്തമായി ഭവനവായ്പ എടുക്കുന്നത് എങ്ങനെ?

ബാങ്കുകളും പലിശ നിരക്കും

ബാങ്കുകളും പലിശ നിരക്കും

  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 6.85% - 7.80%
  • പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് - 7.10% - 7.45%
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 7.15% - 7.50%
  • ബാങ്ക് ഓഫ് ബറോഡ - 7.25% - 10.25%
  • കാനറാ ബാങ്ക് - 7.30% - 9.90%
  • ബാങ്ക് ഓഫ് ഇന്ത്യ - 7.35% - 8.05%
  • നൈനിറ്റാൾ ബാങ്ക് - 7.40% - 8.50%
  • ഇന്ത്യൻ ഓവ‍ർസീസ് ബാങ്ക് - 7.55%
  • പഞ്ചാബ് നാഷണൽ ബാങ്ക് - 7.55% - 7.80%

വായ്പ മൊറട്ടോറിയം തിങ്കളാഴ്ച അവസാനിക്കും; ഇനി എന്ത്?വായ്പ മൊറട്ടോറിയം തിങ്കളാഴ്ച അവസാനിക്കും; ഇനി എന്ത്?

English summary

lowest car loan interest rate in which bank? | ലോണെടുത്ത് കാ‌‍ർ വാങ്ങാം, കാർ ലോണിന് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

Car loans are usually loans with a term of three to five years. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X