വിദേശത്ത് പഠിക്കുവാന്‍ പ്ലാനുണ്ടോ? വിദ്യാഭ്യാസ വായ്പ എടുക്കും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച രീതിയില്‍ ഉപരി പഠനം പൂര്‍ത്തിയാക്കണമെങ്കില്‍ വലിയൊരു തുക തന്നെ അതിനായി വകയിരുത്തേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാഭ്യാസച്ചിലവുകള്‍ ദിവസേനയെന്നോണമാണ് ഉയര്‍ന്നു വരുന്നത്. ഗുണമേന്മയുള്ള മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്നതിനായി നിരവധി പേര്‍ വിദ്യാഭ്യാസ വായ്പകളുടെ സഹായം തേടുന്നു. പഠനം പൂര്‍ത്തിയാക്കി തൊഴില്‍ ലഭിച്ചതിന് ശേഷം തിരിച്ചടവ് ആരംഭിച്ചാല്‍ മതിയെന്ന സവിശേഷതയും വിദ്യാഭ്യാസ വായ്പകളെ ആകര്‍ഷകമാക്കുന്നു.

 
വിദേശത്ത് പഠിക്കുവാന്‍ പ്ലാനുണ്ടോ? വിദ്യാഭ്യാസ വായ്പ എടുക്കും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

പലപ്പോഴും വിദേശത്ത് പോയി പഠിക്കുവാനും നിരവധി പേര്‍ വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയൊരു നേട്ടം തന്നെ അതുവഴി വിദ്യാര്‍ഥികള്‍ക്കുണ്ടാകും. വിദ്യാഭ്യാസ വായ്പകള്‍ക്കായി ബാങ്കുകള്‍ മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള ഓപ്ഷന്‍. ചില ബാങ്കിതര ധകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്‌സി) എളുപ്പത്തില്‍ ലഭ്യമാകുന്ന സാമ്പത്തിക സഹായം വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി വരുന്നുണ്ട്.

Also Read : ക്രിസില്‍, വാല്യു റിസര്‍ച്ച് എന്നിവയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍ ഇവയാണ്! - ഇവിടെ വായിക്കാം

നല്ല വിദ്യാഭ്യാസ പശ്ചാത്തലമുണ്ടെങ്കില്‍ നിങ്ങള്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹനാണ്. നിങ്ങളുടെ മാര്‍ക്കുകളും അക്കാദമിക് പ്രകടനവും മികച്ചതാണോ എന്നതാണ് ബാങ്ക് ഏറ്റവും പ്രധാനമായി പരിശോധിക്കുക. അടുത്തതായി ബാങ്ക് നോക്കുന്നത് നിങ്ങള്‍ അപേക്ഷിച്ച കോഴ്‌സാണ്.

കോഴ്‌സ് പഠിക്കാന്‍ യോഗ്യമാണോ അല്ലയോ എന്നതാണ് ബാങ്കുകള്‍ പരിശോധിക്കുക. കൂടാതെ കോഴ്‌സ് ഒരു നല്ല കരിയര്‍ നല്‍കുമോ? എന്നും ബാങ്കുകള്‍ വിശകലനം ചെയ്യും. ആ കോഴ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള പ്ലേസ്‌മെന്റ്, തൊഴില്‍ സാധ്യതകള്‍, വായ്പയ്ക്കായി പരിഗണിക്കുന്നതിനുമുമ്പ് കോഴ്‌സിന്റെ മൊത്തത്തിലുള്ള മൂല്യം എന്നിവ പരിശോധിക്കും.

നിങ്ങള്‍ കോഴ്‌സ് പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനമാണ് അടുത്തതായി പരിശോധനയ്ക്ക് വിധേയമാകുക. കോളേജിന്റെയോ യൂണിവേഴ്‌സിറ്റിയുടെയോ അക്രഡിറ്റേഷന്‍ സ്റ്റാറ്റസ് പരിശോധിച്ച് പ്രശസ്തമായ സ്ഥാപനമാണെങ്കില്‍ മാത്രമേ ലോണ്‍ നല്‍കൂ. നിങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കാനും ഈടായി നല്‍കാന്‍ വസ്തുക്കളുമുണ്ടോയെന്ന് ബാങ്ക് പരിശോധിക്കും. നിങ്ങളുടെ മാതാപിതാക്കളോ രക്ഷിതാക്കളോ സഹ വായ്പ അപേക്ഷനായി അല്ലെങ്കില്‍ വായ്പയ്ക്ക് ജാമ്യക്കാരനായി നില്‍ക്കുകയും ചെയ്യേണ്ടി വരും.

അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ ഏത് കോഴ്‌സും വായ്പാ സഹായത്തോടെ പഠിക്കാന്‍ കഴിയും. വായ്പയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള കോഴ്‌സുകള്‍ സാധാരണയായി ബിരുദാനന്തര ബിരുദങ്ങള്‍, ഡിപ്ലോമകള്‍, പിഎച്ച്ഡി, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ എന്നിവയാണ്.

ഐഡി, താമസസ്ഥലം, വയസ് തെളിയിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന കെവൈസി രേഖകള്‍, കഴിഞ്ഞ പരീക്ഷയുടെ മാര്‍ക്ക് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സര്‍വകലാശാലയിലേക്കും കോഴ്‌സിലേക്കും അഡ്മിഷന്‍ ലഭിച്ചതിന്റെ തെളിവ്, കോഴ്‌സ് ചെലവുകളുടെ ഷെഡ്യൂള്‍, നിങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലെറ്ററിന്റെ പകര്‍പ്പ്, വിദേശ വിനിമയ അനുമതിയുടെ പകര്‍പ്പ് നിങ്ങളുടെ പക്കലുണ്ടെങ്കില്‍, വായ്പയെടുക്കുന്നയാളുടെയോ രക്ഷിതാവിന്റെയോ അവസാന ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, വായ്പയെടുക്കുന്നയാള്‍, മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷിതാവ് എന്നിവരുടെ കഴിഞ്ഞ 2 വര്‍ഷത്തെ ആദായനികുതി രേഖ തുടങ്ങിയവയാണ് വിദേശത്ത് പഠിക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍.

അഭിരുചിക്കനുസരിച്ച് ഓരോര്‍ത്തര്‍ക്കും അനുയോജ്യമായ കോഴ്‌സുകള്‍ പഠിക്കുക എന്നതാണ് പ്രധാനം. മാത്രമല്ല, പഠനശേഷം ജോലി ലഭിക്കാനോ സ്വയം തൊഴില്‍ ചെയ്ത് വരുമാനം ഉറപ്പാക്കാനോ ഉള്ള സാധ്യതയാണ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജാമ്യമില്ലാതെ ലഭിക്കുമെന്നു കരുതി പരമാവധി തുക വിദ്യാഭ്യാസ വായ്പയായി എടുക്കുന്നത് വലിയ കാലാവധി വരെ നിങ്ങളെ കടക്കാരനാക്കിയേക്കാം. പഠനം പൂര്‍ത്തിയാക്കിയാല്‍ ജോലിയില്‍നിന്നോ സ്വയം തൊഴിലില്‍ നിന്നോ ലഭിക്കാവുന്ന വരുമാനത്തിന്റെ 30 ശതമാനത്തില്‍ താഴെ വരുന്ന തുക മാത്രം തിരിച്ചടവ് വരാവുന്ന തുകയായിരിക്കണം വായ്പയായി എടുക്കേണ്ടത്.

Read more about: education loan
English summary

need education loan to study abroad? know these important factors | വിദേശത്ത് പഠിക്കുവാന്‍ പ്ലാനുണ്ടോ? വിദ്യാഭ്യാസ വായ്പ എടുക്കും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

need education loan to study abroad? know these important factors
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X