നാണയങ്ങള്‍ ശേഖരിക്കുന്ന ആളാണോ. പഴയകാലത്തെ പ്രത്യേകതയുള്ള കറന്‍സികള്‍ നിങ്ങളുടെ കയ്യിലുണ്ടോ. നാണയങ്ങള്‍ ശേഖരിക്കുന്ന ഹോബിയെ ന്യൂമിസ്മാറ്റിക്‌സ് എന്നും കറന്‍സി നോട്ടുകളുടെ പഠനവും ശേഖരണവും നോട്ടാഫിലി എന്നുമാണ് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ശേഖരങ്ങള്‍ക്ക് വില പറയാന്‍ സാധിക്കുകയില്ല. കാലപ്പഴക്കം അനുസരിച്ച് മൂല്യം ഉയരുന്നതിനാല്‍ വലിയ വില ഇവയ്ക്ക് ലഭിക്കും. ഇത്തരം നാണയങ്ങളുള്ളവര്‍ക്ക് വീട്ടിലിരുന്ന് കൊണ്ട് ലക്ഷങ്ങള്‍ നേടാനുള്ള അവസരം ഉണ്ട്.

പതിനായിരം മുതൽ ലക്ഷക്കണക്കിന് രൂപ വരെ നാണയങ്ങൾക്ക് ലഭിക്കുന്നുണ്ട്. നാണയങ്ങള്‍ക്കും നോട്ടുകള്‍ക്കും വില ലഭിക്കണമെങ്കില്‍ ചില പ്രത്യേകതകള്‍ ആവശ്യമുണ്ട്. ലിമിറ്റഡ് എഡിഷനായി പുറത്തിറക്കിയതോ, പ്രത്യേക സീരിയല്‍ നമ്പറുകളിലുള്ളതോ പ്രത്യേക ചി്ത്രങ്ങള്‍ ആലേഖനം ചെയ്തതോ, പ്രമുഖരുടെ ഒപ്പിട്ടതോ ആയ നോട്ടുകള്‍ എന്നിവയാണ് വില ലഭിക്കാന്‍ പരിഗണിക്കുന്ന ഘടകങ്ങളാണ്. ഇത്തരം നാണയങ്ങൾക്ക് ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റുകളാണ് മികച്ച വില നൽകുന്നത്.
Also Read: അധികമിട്ടാൽ നികുതി കൊണ്ടു പോകും, ഇപിഎഫിൽ വീണ് പരിക്കേൽക്കല്ലേ; നിക്ഷേപം ഇങ്ങോട്ട് മാറ്റാം

നോട്ടുകളും കറൻസികളും
ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്റെ ചിത്രം ആലേഖനം ചെയ്ത സീരിയല്‍ നമ്പര്‍ 786 എന്ന് പ്രിന്റ് ചെയ്ത 5 രൂപ നോട്ടിന് മാര്‍ക്കറ്റില്‍ 5 ലക്ഷത്തോളം വില ലഭിക്കുന്നുണ്ട്. പഴയകാലത്തെ 25 പൈസയ്ക്കും വലിയ വില നല്‍കി വാങ്ങാന്‍ ആളുണ്ട്. 1994, 1995, 1997, 2000 വര്‍ഷങ്ങളില്‍ പുറത്തിറക്കിയ 2 രൂപ നാണയത്തിനും 1984 ല്‍ പുറത്തിറക്കിയ 2 രൂപ നാണയത്തിനും 5 ലക്ഷത്തോളം വില ലഭിക്കും.
Also Read: സ്വര്ണം വാങ്ങാം; ഗ്രാമിന് 50 രൂപ കിഴിവ്; പണികൂലിയും ജിഎസ്ടിയുമില്ല; നാളെ വരെ അവസരം

30,000 രൂപ തരുന്ന പത്ത് രൂപ
പത്ത് രൂപയ്ക്ക് മൂല്യം 30,000 രൂപയാകണമെങ്കിൽ അതിന് ചില പ്രത്യേകതകൾ ആവശ്യമായിട്ടുണ്ട്. പത്ത് രൂപയ്ക്ക് വേണ്ട പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം. പത്ത് രൂപ നോട്ടിന്റെ ഒരു വശത്ത് അശോക സ്തംഭം പ്രിന്റ് ചെയ്തിട്ടുണ്ടാകണം. ഇത്തരത്തിലുള്ള നോട്ടാണ് 30,000 രൂപ കിട്ടാൻ യോഗ്യൻ. കറൻസിയുടെ മറ്റൊരു വശത്ത് ബോട്ടിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ടായിരിക്കണം. 1943 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് അച്ചടിച്ചിറക്കിവയാണ് ഈ കറൻസിയിൽ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായ സി.ഡി. ദേശ്മുഖിന്റെ ഒപ്പും ആവശ്യമാണ്. കറൻസിക്ക് മുകളിൽ ഇംഗ്ലീഷിൽ പത്ത് രൂപ എന്നും ആലേഖനം ചെയ്തിട്ടുണ്ടാകണം. ഇത്തരം സവിശേഷതകളുണ്ടെങ്കിലാണ് നോട്ടിന് 30,000 രൂപ ലഭിക്കുക.
Also Read: പഴകുന്തോറും വീര്യത്തിനൊപ്പം വിലയും കൂടും; കയ്യിലൊരു വൈന് കുപ്പിയുണ്ടോ? നേടാം ലക്ഷങ്ങള്‍!

വിവിധങ്ങളായ ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റുകളിൽ നാണയങ്ങളുടെ വില്പന പൊടിപൊടിക്കുന്നത്. ഇബേ, കോയിന്‍ബസാര്‍, ക്വിക്കര്‍, ഒഎല്‍എക്‌സ് തുടങ്ങിയ വെബ്സൈറ്റുകളാണ് ഇതിൽ പ്രധാനം. ഇവയിൽ അക്കൗണ്ട് ആരംഭിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ നാണയങ്ങൾ വില്പന നടത്താം. മുകളിൽ പറഞ്ഞ വെബ്സൈറ്റുകളിൽ സെല്ലറായി ക്വുക്കറിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. കറൻസിയുടെയും നാണയങ്ങളുടെയും ഇരു വശങ്ങളുടെയും ചിത്രം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. കറൻസിയുടെ പ്രത്യേകതകൾ മനസിലാകുന്ന തരത്തിലാകണം ചിത്രങ്ങളെടുക്കേണ്ടത്. ഇതിന് ശേഷം രജിസ്റ്റർ ചെയ്തയാളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ വെബ്സൈറ്റിൽ നല്‍കുക. നൽകിയ വിവരങ്ങൾ വെബ്സൈറ്റ് അധികൃതർ പരിശോധിച്ച ശേഷം വില്പനയ്ക്കായി ഉൾപ്പെടുത്തും. ഇതിൽ താൽപര്യമുള്ള വില്പനക്കാർ നേരിട്ട് ബന്ധപ്പെടുകയാണ് ചെയ്യുക.