കഴിഞ്ഞ വാരത്തിൽ ലോട്ടറിയായിരുന്നു പ്രധാന ചർച്ച. ഓണം ബംബറിന്റെ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയ നിരവധി പേരിൽ നിന്ന് ഒരാളാണ് കോടീശ്വരനായത്. ലോട്ടറിയടിക്കാത്തവർ വീണ്ടും അടുത്ത ഭാഗ്യ പരീക്ഷണങ്ങളിലേക്ക് പോയി. ധനികനാകണമെങ്കിൽ അധികം റിസ്കില്ലാത്തൊരു വഴിയുണ്ട്. പോക്കറ്റിൽ കിടക്കുന്ന നാണയത്തിലോ കറൻസിയിലെയോ ഒരു പ്രത്യേകത ചിലപ്പോൾ നിങ്ങളുടെ കീശ നിറയ്ക്കുന്ന സാഹചര്യമുണ്ടാക്കാം.
പഴകിയ കറന്‍സികള്‍ക്ക് ഇന്ന് മൂല്യമില്ലെന്നാ ചിന്തി തെറ്റാണ്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പറയുന്നത് പോലെ കയ്യിലെ പഴയ നാണയമോ കറന്‍സിയോ നിങ്ങലെ നിമിഷങ്ങള്‍ കൊണ്ട് ധനികനാക്കും. കയ്യിലെ നാണയത്തിന്റെയും കറന്‍സിയുടെയും പഴക്കം അനുസരിച്ച് പതിനായിരങ്ങളോ ലക്ഷങ്ങളോ തന്നെ നേടാം. ഇതിനായി നിരവധി ഓൺലൈൺ സൈറ്റുകളും ഇന്നുണ്ട്. എങ്ങനെയാണ് കറന്‍സി നിങ്ങളെ സമ്പന്നനാക്കുന്നതെന്ന് നോക്കാം.
കറൻസിയുടെ പ്രത്യേകത
കറൻസിയാണെങ്കിലും നാണയങ്ങളാണെങ്കിലും അതിലെ പ്രത്യേകതയാണ് ഇത്തരം അപൂർവമായ ശേഖരിക്കുന്നവരെ ആകർഷിക്കുന്നത്. ഇവർ വിവിധ വെബ്സൈറ്റുകൾ വഴി ലക്ഷങ്ങൾ നൽകി പോലും ഇവ സ്വന്തമാക്കുന്നുണ്ട്. ഇവിടെ ലക്ഷങ്ങൾ നേടിതരുന്ന ചില കറൻസികൾ പരിശോധിക്കാം. നിങ്ങളുടെ കയ്യിലുള്ള കറന്‍സികളില്‍ 1,5, 10, 20, 50, 100, 500, 2,000 രൂപ കറന്‍സികളില്‍ സീരിയല്‍ നമ്പര്‍ 786 ല്‍ അവസാനിക്കുന്നവയാണെങ്കില്‍ ലക്ഷങ്ങള്‍ നേടാന്‍ സാധ്യതയുണ്ട്.
ഹിന്ദി ദേശിയ മാധ്യമായ നവഭാരത് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സീരിയൽ നമ്പറുള്ള കറൻസികൾ ഭാഗ്യമാണെന്ന് കരുതുന്നവർ വലിയ വില കൊടുത്ത് കറൻസികൾ നേടിയെടുക്കുന്നുണ്ട്. മൂന്ന് ലക്ഷം രൂപ വരെ ഈ സീരിയസിലുള്ള കറൻസികൾക്ക് വില ലഭിക്കാം.
10 രൂപ നോട്ട്
മുകളിൽ പറഞ്ഞ സീരിസിലുള്ള നോട്ടിനൊപ്പം ചില പ്രത്യേകതകളുള്ള 10 രൂപ നോട്ടിൽ നിന്നും വരുമാനം നേടാം. 10 രൂപ കറൻസിയുടെ പിറകിലായി ബോട്ടിന്റെ ചിത്രം ആലേഖനം ചെയ്തവയ്ക്ക് 30,000 രൂപ വരെ ലഭിക്കും. 1943 ലെ റിസർവ് ബാങ്ക് ഗവർണർ സിഡി ദേശ്മുഖിന്റെ സിഗ്നേച്ചറും വേണം. ബ്രിട്ടീഷ് ഭരണകാലത്ത് പുറത്തിറക്കിയവയാണ് ഈ കറൻസികൾ. ഇതോടൊപ്പം 1979 ൽ പുറത്തിറങ്ങിയ മറ്റൊരു നോട്ടിനും ഉയർന്ന വില ലഭിക്കും.
1979ൽ പുറത്തിറങ്ങിയ 1 രൂപ നോട്ടിന് 45,000 രൂപയാണ് ലഭിക്കുക. മുൻ ധനകാര്യ മന്ത്രിയായിരുന്ന ഹീരുഭായ് എം പാട്ടീലിന്റെ ഒപ്പുള്ളവയാകണം ഈ നാണയങ്ങൾ. ഈ നാണയങ്ങളും കറൻസികളും ഓൺലൈൻ ക്ലാസിഫെെഡ് വെബ്സൈറ്റുകളിലാണ് വില്പന നടത്താൻ സാധിക്കുക.
എങ്ങനെ ലക്ഷങ്ങള്‍ നേടാം
ഇത്തരം കറന്‍സികളും നാണയങ്ങളും വില്പന നടക്കുന്നത് ഒഎൽഎക്സ്, ക്വുക്കര്‍, ഇബേയ് തുടങ്ങിയ ഓൺലൈൻ ക്ലാസിഫൈഡ് വെബ്‌സൈറ്റുകളിലാണ്. എഇബേയില്‍ എങ്ങനെ ഇവ വില്പന നടത്താമെന്ന് നോക്കാം. വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം വില്പനകരാനായി രജിസ്റ്റര്‍ ചെയ്യുക. കയ്യിലുള്ള കറന്‍സിയുടെ ചിത്രം വ്യക്തതയോടെ പകര്‍ത്തിയ ശേഷം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.
കറന്‍സിയുടെ മുന്നിലെയും പിന്നിലെയും ഭാഗങ്ങള്‍ വാങ്ങാൻ ഉദ്യേശിക്കുന്നയാള്‍ക്ക് വ്യക്തതയോടെ മനസിലാകുന്ന രീതിയിലാണ് ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യണം. ഇതിലൂടെ വെബ്‌സൈറ്റിലെ ലേലത്തില്‍ പങ്കെടുത്താം. ഇതുവഴി എളുപ്പത്തില്‍ 3-4 വക്ഷം രൂപ വരെ നേടാൻ സാധിക്കും. നാണയങ്ങളും കറൻസികളും വില്പന നടത്താൻ ഇതേ രാതിയാണ് ഉപയോഗിക്കുക.
അറിയിപ്പ്
പഴയ നാണയങ്ങളും കറൻസികളും വിൽക്കാൻ എന്ന പേരിൽ നിരവധി തട്ടിപ്പും ഈ മേഖലയിൽ നടക്കുന്നുണ്ട്. വില്പനയ്ക്ക് വെയ്ക്കുന്നവർ പലപ്പോഴും തട്ടിപ്പിനിരയാവുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. പ്രസ്തുത ലേഖനം വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications