50,000 രൂപ മാസ പെന്‍ഷന്‍ നേടി തരുന്ന 3 നിക്ഷേപങ്ങളിതാ; എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ വിരമിക്കല്‍ കാലത്തെ സംബന്ധിച്ച് വലിയ ആശങ്കകളുണ്ടാകില്ല. മാസത്തില്‍ കൃത്യമായ പെന്‍ഷന്‍ ലഭിക്കുമെന്നതിനാല്‍ മാസ ചെലവുകള്‍ക്ക് നടക്കും. കൃത്യമായി പണപ്പെരുപ്പത്തെ അടിസ്ഥാനപ്പെടുത്തി ജീവിത കാലത്തോളം പെന്‍ഷന്‍ ലഭിക്കുന്നതിനാല്‍ മറ്റു പെന്‍ഷന്‍ പദ്ധതികളെ പറ്റി ചിന്തിക്കേണ്ടകില്ല. എന്നാല്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ കാര്യം അങ്ങനെയല്ല. വിരമിക്കലിനു ശേഷമുള്ള വരുമാന മാര്‍ഗം കൂടി ജോലി സമയത്ത് കണ്ടെത്തേണ്ടതുണ്ട്. 

 50,000 രൂപ മാസ ചെലവ്

വരുമാന കാലത്തോളം തുല്യമായിരിക്കും വിരമിച്ച ശേഷമുള്ള ജീവിത കാലയളവും. ഇതിനാല്‍ തന്നെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വിരമിക്കല്‍ കാലത്തേക്കുള്ളൊരു നിക്ഷേപം ആരംഭിക്കുന്നത് വലയ റിസ്‌കില്ലാതെ നല്ലൊരു തുക എളുപ്പത്തില്‍ സമ്പാദിക്കുന്നതിന് സഹായിക്കും.

ഇന്നത്തെയൊരു ജീവിത നിലവാരം കണക്കാക്കുമ്പോള്‍ ഒരു കുടുംബത്തിന് മാസത്തില്‍ ചുരുങ്ങിയത് 50,000 രൂപ ചെലവ് വരുന്നുണ്ട്. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ തുക കൂടി വരും. 50,000 രൂപ മാസ ചെലവ് വരുന്നൊരു വ്യക്തിക്ക് വിവിധ നിക്ഷേപങ്ങളില്‍ നിന്ന് ഈ തുക ലഭിക്കാന്‍ എത്ര രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് നോക്കാം.

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം നടത്തി മാസത്തില്‍ 50,000 രൂപ വരുമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് ഇന്ന് ലഭിക്കുന്ന മാന്യമായൊരു പലിശ നിരക്ക് 7.5 ശതമാനമാണ്. ഈ പലിശ നിരക്കില്‍ 80 ലക്ഷം രൂപയെങ്കിലും നിക്ഷേപിച്ചാല്‍ മാത്രമെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് മാസത്തില്‍ ഈ തുക ലഭിക്കുക. ഈ രീതിയില്‍ ഉപയോഗിക്കാവുന്ന നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം.

7.4 ശതമാനം പലിശ ലഭിക്കുന്ന പദ്ധതിയില്‍ 15 ലക്ഷം രൂപ വരെ മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ വരുമാനം 50,000 രൂപ വരെ നികുതിയിളവ് ലഭിക്കും.  

Also Read: ഉയര്‍ന്ന പലിശ നിരക്ക്; 2023 ല്‍ അവസാനിക്കുന്ന 4 പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ നോക്കാംAlso Read: ഉയര്‍ന്ന പലിശ നിരക്ക്; 2023 ല്‍ അവസാനിക്കുന്ന 4 പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ നോക്കാം

പെന്‍ഷന്‍ പദ്ധതികള്‍

പെന്‍ഷന്‍ പദ്ധതികള്‍

ഇന്‍ഷൂറന്‍സ് കമ്പനികളുടെ ലൈഫ്-ലോങ് ആന്യുറ്റി പ്ലാനുകള്‍ പെന്‍ഷന്‍ പദ്ധതികളായി ഉപയോഗിക്കാവുന്നതാണ്. വിവിധ തരത്തില്‍ ആന്യുറ്റികളുണ്ട്. ആന്യുറ്റി ഫോര്‍ ലൈഫ് പ്രകാരം ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുകമെങ്കിലും കാലാവധിക്ക് ശേഷം നോമിനിക്ക് നിക്ഷേപിച്ച തുക തിരികെ ലഭിക്കില്ല. എല്‍ഐസിയുടെ ജീവന്‍ അക്ഷയ് പ്ലാന്‍ പ്രകാരം 60 വയസുകാന്‍ 74.88 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസത്തില്‍ 51,342 രൂപ പെന്‍ഷന്‍ ലഭിക്കും. 

Also Read: ദിവസം 35 രൂപ മാറ്റിവെച്ചാൽ 4.75 ലക്ഷം നേടാം; 200 രൂപ കരുതിയാൽ 28 ലക്ഷം സ്വന്തമാക്കാം; നോക്കുന്നോAlso Read: ദിവസം 35 രൂപ മാറ്റിവെച്ചാൽ 4.75 ലക്ഷം നേടാം; 200 രൂപ കരുതിയാൽ 28 ലക്ഷം സ്വന്തമാക്കാം; നോക്കുന്നോ

ആന്യുറ്റി

മറ്റൊരു ആന്യുറ്റിയായ ആന്യുറ്റി ഫോര്‍ ലൈഫ് വി്ത്ത് റിട്ടേണ്‍ ഓഫ് പര്‍ച്ചേസ് പ്രൈസ് പ്രകാരം മാസ പെന്‍ഷന്‍ ലഭിക്കുന്നതിനൊടൊപ്പം നിക്ഷേപിച്ച തുക കാലാവധിയില്‍ തിരികെ ലഭിക്കും. എല്‍ഐസി ജീവന്‍ അക്ഷയ് പ്ലാനില്‍ 1.05 കോടി രൂപ നിക്ഷേപിച്ചാലാണ് മാസത്തില്‍ 51,974 രൂപ പെന്‍ഷന്‍ ലഭിക്കും. 

Also Read: വരുമാനം ഓർത്ത് ടെൻഷൻ വേണ്ട; 60 കഴിഞ്ഞവര്‍ക്ക് മാസ വരുമാനം ഉറപ്പാക്കാൻ ഈ ബാങ്ക് പദ്ധതി നോക്കാംAlso Read: വരുമാനം ഓർത്ത് ടെൻഷൻ വേണ്ട; 60 കഴിഞ്ഞവര്‍ക്ക് മാസ വരുമാനം ഉറപ്പാക്കാൻ ഈ ബാങ്ക് പദ്ധതി നോക്കാം

മ്യൂച്വല്‍ ഫണ്ട്

മ്യൂച്വല്‍ ഫണ്ട്

ഡെബ്റ്റ്, ഇക്വിറ്റി വിഭാഗത്തിന് കീഴില്‍ വിവിധ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ നിലവിലുണ്ട്. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ആദായം ഇക്വിറ്റി ഫണ്ടുകള്‍ക്ക് തന്നെയാണ. എന്നാല്‍ കൂടുതല്‍ ചാഞ്ചാട്ടങ്ങളുണ്ടാകുന്നത് ഇക്വിറ്റ ഫണ്ടുകളിലാണ്. ഇതിനാല്‍ രണ്ടിന്റെയും നേട്ടങ്ങള്‍ ഒരു പോലെ ലഭിക്കുന്ന ഹൈബ്രിഡ്/ ബാലന്‍സ്ഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.

12 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിക്കുന്ന ഫണ്ടില്‍ നിന്ന് മാസത്തില്‍ 50,000 രൂപ എങ്ങനെ നേടാമെന്ന് നോക്കാം. ഇതിനായി സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രേവല്‍ പ്ലാന്‍ ഉപയോഗപ്പെടുത്താം. മാസത്തില്‍ 50,000 രൂപ ലഭിക്കാന്‍ 75 ലക്ഷം രൂപയുടെ നിക്ഷേപം ഫണ്ടില്‍ ആവശ്യമാണ്.

English summary

This Three Investments Give Monthly Pension Of 50,000 Rs; How Much Need To Invest; Details

This Three Investments Give Monthly Pension Of 50,000 Rs; How Much Need To Invest; Details, Read In Malayalam
Story first published: Thursday, December 29, 2022, 15:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X