കള്ളന് താക്കോൽ കൊടുക്കണോ? കാർഡിലെ പണം സുരക്ഷിതമാക്കാനുള്ള വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണമിടപാടുകൾക്ക് കാർഡും യുപിഐയും വന്നതോടെ പണം ഒരിടത്ത് നിന്ന് മറ്റിരടത്തേക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടില്ലാത്ത കാര്യമായി. കറൻസി ഇടപാട് നടത്തിയിരുന്ന കാലത്ത് ഉണ്ടായിരുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ഇപ്പോഴുമുണ്ട്. തട്ടിപ്പുകൾ ഡിജിറ്റലായി എന്നതാണ് ഇതിലെ മാറ്റം. കാലം മാറിയതിനിനുസരിച്ച് തട്ടിപ്പും കാലാനുസരണം മാറി. നൂതന സാങ്കേതിക വിദ്യകളാണ് തട്ടിപ്പുകൾക്ക് പുതിയ കാലത്ത് ഉപയോഗിക്കുന്നത്. ഇന്നത്തെ പർച്ചേസിം​ഗ് രീതികളെല്ലാം മാറിപ്പോയി. ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ഇല്ലാത്തവരും ചുരുങ്ങി. പണത്തിന്റെ ഒഴുക്ക് ഡിജിറ്റലായതോടെ വിദൂരത്ത് നിന്നു പോലും തട്ടിപ്പും നടക്കാൻ തുടങ്ങി. അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് കാർഡ് ഉപയോഗിക്കുന്നവരുടെ കടമയാണ്. സാങ്കേതിക വിദ്യയിൽ പരിചയമില്ലാത്ത പുതിയ ഉപഭോക്താക്കളും പ്രായമായവരെയും അടക്കം കാർഡ് കൈകാര്യം ചെയ്യുന്നവരെ തട്ടിപ്പുകാർ നോട്ടമിടുന്നുണ്ട്. തട്ടിപ്പുകാരെ പൂട്ടാൻ ജാ​ഗ്രത വിടാതെ ഈക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.

 

പിൻ ആണ് മുഖ്യം

പിൻ ആണ് മുഖ്യം

പിൻ എന്ന പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ ഓരോ കാർഡിന്റെയും ജീവനനാണ്. എളുപ്പത്തിൽ ഊഹിക്കാൻ പറ്റുന്ന നമ്പർ പിൻ ആയി ഉപയോഗിക്കരുത്. പിറന്നാൾ തീയതി, വർഷം, മൊബൈൽ നമ്പറിലെ ആദ്യ, അവസാന അക്കങ്ങൾ ഉപയോ​ഗിക്കുന്നത് സുരക്ഷിതത്വം കുറയ്ക്കും. കാർഡ് പിൻ ഓർമയിലുണ്ടായിരിക്കണം. കാർഡിന് പിന്നിൽ പിൻ എഴുതിയിടുന്നത് കള്ളന് താക്കോൽ കൈമാറുന്നത് പോലെയാണ്. കാർഡ് നഷ്ടപ്പെട്ടാൽ പണവും നഷ്ടപെടാനുള്ള സാധ്യതകളുണ്ട്. ഇതു പോലെ കാർഡും പിൻ നമ്പറും ഒന്നിച്ച് സൂക്ഷിക്കുകയും ചെയ്യരുത്. ഇത് ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടു നൽകരുന്നതിന് തുല്യമാണ്. പണം പോകുന്ന വഴി കാണില്ല. മറ്റാരോടും പിൻനമ്പർ വെളിപ്പെടുത്തുന്നതും സുരക്ഷിതത്വം കുറയ്ക്കും. കാർഡിനൊപ്പം ബാങ്കിൽ നിന്ന് നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായി വായിച്ച് മനസിലാക്കുകയാണ് കാർഡ് ഉടമ ആദ്യം ചെയ്യേണ്ടത്.

Also Read: രണ്ട് ലക്ഷം ലാഭം തന്നെ; സർട്ടിഫിക്കറ്റാണ് ഉറപ്പ്; പോസ്റ്റോഫീസ് സ്കീമിൽ ചേരാം

പിൻ പുതുക്കുക

പിൻ പുതുക്കുക

ഇടയ്ക്കിടെ പിൻ പുതുക്കുന്നത് സുരക്ഷിതത്വം വർധിപ്പിക്കും. മൂന്ന് മാസത്തിലൊരിക്കലെങ്കിലും പിൻ മാറ്റുന്നത് നല്ലതാണ്. ആരെങ്കിലും പിൻ മനസിലാക്കിയെന്ന് തോന്നുകയാണെങ്കിൽ ഉടനെ പിൻ പുതുക്കണം. എടിഎം ഇടപാടിന് അപരിചതരുടെ സഹായം ഒരിക്കലും തേടരുത്. പണമിടപാട് നടത്തുന്ന സമയം എടിഎമ്മിന് അകത്തേക്ക് ആരെയും അുവദിക്കരുത്. മറ്റൊരാൾ ഉപയോഗിക്കുമ്പോൾ അകത്തേക്ക് പ്രവേശിക്കാനും പാടില്ല.. ഇടപാടിന് ശേഷം കാർഡ് എടുത്തെന്ന് ഉറപ്പു വരുത്തിയ ശേഷം കൗണ്ടർ വിട്ടിറങ്ങുക. എടിഎമ്മിൽ അസ്വാഭാവികത തോന്നിയാൽ ഇടൻ തന്നെ ഉപയോഗം നിർത്തണം. അടുത്തുള്ള ബാങ്ക് ബ്രാഞ്ചിൽ ഇത് സംബന്ധിച്ച വിവരം നൽകണം.

Also Read: ബാങ്കിനെയും മുട്ടുകുത്തിക്കുന്ന സ്ഥിരവരുമാനം! കുറഞ്ഞകാലം കൂടുതൽ പലിശ; നോക്കുന്നോ?

വിവരങ്ങൾ കൈമാറരുത്

വിവരങ്ങൾ കൈമാറരുത്

ഫോൺ കോളായും ഇമെയിലായും ബാങ്ക് ജീവനക്കാരെന്ന വ്യാജേനയുള്ള തട്ടിപ്പ് വ്യാപകമാണ്. തട്ടിപ്പറിഞ്ഞിട്ടും പലരും ചെന്ന് ചാടുകയുമാണ്. ഇത്തരത്തിൽ പിൻ അടക്കുള്ള വിവരങ്ങൾ തേടി ഇത്തരത്തിൽ ബാങ്ക് ആരെയും ബന്ധപ്പെടില്ലെന്ന് ബാങ്കുകൾ അറിയിച്ചിട്ടും തട്ടിപ്പിന് ഇരയാകുന്നവർ വർധിക്കുന്നു. ഇത്തരം തട്ടിപ്പുകാർക്ക് ആവശ്യമായ കാർഡ് നമ്പർ, സിവിവി (കാർഡ് വെരിഫിക്കേഷൻ വാല്യു), സിവിസി (കാർഡ് വെരിഫിക്കേഷൻ കോഡ്), സിവിഡി (കാർഡ് വെരിഫിക്കേഷൻ ഡിജിറ്റ്), പിൻ, ഒടിപി (ഒറ്റത്തവണ പാസ്‍വേഡ്) എന്നിവ ആരോടും പങ്കുവെയ്ക്കരുത്. ഇതോടൊപ്പം ഇന്റർനെറ്റ് ഉപയോഗിച്ചുളള ഇടപാടിൽ ഏർപ്പെടുമ്പോൾ ഇന്റനെററ് സൗകര്യം സുരക്ഷിതമാണോയെന്ന് ഉറപ്പാക്കണം. കാലാവധി കഴിഞ്ഞാൽ കാർഡുകൾ സൂക്ഷിക്കുന്നവരുണ്ട്. ഇതിന് പകരം കാർഡ് കാലാവധി കഴിഞ്ഞാൽ കാർഡും കാർഡിലെ മാഗനറ്റിക് സ്ട്രിപ്പും കഷണങ്ങളായി നുറുക്കി നശിപ്പിക്കുകയാണ് വേണ്ടത്.

Also Read: യു-ടേണ്‍! ചാഞ്ചാട്ടത്തിനൊടുവില്‍ സെൻസെക്സ് ചുവപ്പണിഞ്ഞു; മെറ്റല്‍ ഓഹരികളില്‍ തകര്‍ച്ച

Read more about: card debit card credit card
English summary

To Avoid Debit Card And Credit Card Frauds Follow The Basic Security Tips

To Avoid Debit Card And Credit Card Frauds Follow The Basic Security Tips
Story first published: Monday, May 23, 2022, 20:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X