സാമ്പത്തിക ആസൂത്രണത്തിനുള്ള ശരിയായ വഴി എന്ത്? അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്താണ് സാമ്പത്തീക ആസൂത്രണം? ഏറ്റവും ലളിതമായി പറയുകയാണെങ്കില്‍ മികച്ച സമ്പാദ്യം, വായ്പ, നിക്ഷേപം എന്നിവയാല്‍ ഒരാളെ അയാളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതാണ് സാമ്പത്തീക ആസൂത്രണം. മിക്ക ആള്‍ക്കാരിലും നമുക്ക് കാണുവാന്‍ സാധിക്കുന്നത് ഉയര്‍ന്ന വായ്പാ ബാധ്യതകള്‍, മുടങ്ങിയ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകള്‍, അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനായി ശരിയായ രീതിയിലുള്ള നിക്ഷേപമോ, സമ്പാദ്യമോ ഇല്ലാത്ത അവസ്ഥ തുടങ്ങിയവയാണ്.

 
സാമ്പത്തിക ആസൂത്രണത്തിനുള്ള ശരിയായ വഴി എന്ത്? അറിയാം

സാമ്പത്തിക സ്ഥിരത നേടുന്നതിന് സഹായിക്കുന്ന മര്‍മ പ്രധാന ഘടകം സന്തുലിതമായ സാമ്പത്തിക ആസൂത്രണമാണ്. ശരിയായ സാമ്പത്തിക ആസൂത്രണം ഒരു വ്യക്തിയെ സാമ്പത്തിക സ്വയം പര്യാപ്തത നേടുവാന്‍ സഹായിക്കും. വ്യക്തിയുടെ റിസ്‌ക് എടുക്കുവാനുള്ള താത്പര്യവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആയാളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമാണ് സാമ്പത്തിക ആസൂത്രണത്തിന്റെ അടിത്തറ.

സന്തുലിതമായ ഒരു പോര്‍ട്ട്‌ഫോളിയോവില്‍ പല തരത്തിലുള്ള ആസ്തികളിലേക്ക് നിക്ഷേപം വിഭജിച്ചിട്ടുണ്ടാകും. അതിന് പുറമേ ഒരു വ്യക്തി വായ്പ എടുക്കുകയോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയോ ചെയ്താല്‍ അവയുടെ പ്രതിമാസ ഇഎംഐ തിരിച്ചടവും കൃത്യമായി നടത്തേണ്ടതുണ്ട് എന്നതും പ്രധാനമാണ്.

ഓരോ കാലഘട്ടമെത്തുമ്പോഴാണ് ഓരോരുത്തരുടെയും സാമ്പത്തികാവശ്യങ്ങളുടെ പരിഗണനയിലും മാറ്റങ്ങള്‍ വരുന്നത്. അതിനാല്‍ ആ ഒരു ഘടകം കൂടി കണക്കിലെടുത്ത് വേണം സാമ്പത്തിക ആസൂത്രണം നടത്തേണ്ടത്. ഇത് മുന്‍ഗണനാടിസ്ഥാനത്തില്‍ ക്രമപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസം, വിനോദം, വിവാഹം, കുട്ടികള്‍ക്കായി, സ്വന്തം സംരഭം തുടങ്ങുന്നതിന്, നേരത്തേ റിട്ടയര്‍ ചെയ്യുന്നതിന്.. അങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്തുമാകാം. ചില ആവശ്യങ്ങള്‍ക്ക് വായ്പയുടെ സഹായം തേടുന്നത് സാമ്പത്തിക ആസൂത്രണം ലഘൂകരിക്കും എന്നത് മാത്രമല്ല നികുതി ആസൂത്രണത്തിനും സഹായകമാകും. മികച്ച നിക്ഷേപങ്ങളിലേക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ തുക നിക്ഷേപിക്കുകയും ചെയ്യാം.

സാമ്പത്തിക സ്ഥിരത കൈവരിക്കുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സാമ്പത്തിക അച്ചടക്കമാണ് പ്രധാനം. നിക്ഷേപം സാധിക്കുന്ന അത്രയും നേരത്തേ തന്നെ ആരംഭിക്കുക. പ്രതിമാസ വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം ഏതെങ്കിലും നിക്ഷേപ പദ്ധതികളിലേ സമ്പാദ്യത്തിനായി മാറ്റി വയ്ക്കുന്നത് ശീലമാക്കുക.

ബഡ്ജറ്റില്‍ ഉറച്ച് നില്‍ക്കുക. നിങ്ങളുടെ ചിലവുകള്‍ എല്ലാം വിലയിരുത്തി അതിന് അനുയോജ്യമായ ഒരു ബഡ്ജറ്റ് തയ്യാറാക്കുക. അതില്‍ മുറുകെ പിടിച്ച് മുന്നോട്ട് പോവുക. ചിലവുകളും സമ്പാദ്യവും കൃത്യമായി മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള മികച്ച ഒരു മാര്‍ഗമാണിത്.

നിങ്ങളുടെ തിരിച്ചടവ് ശേഷിക്കകത്തുള്ള വായ്പകള്‍ സ്വീകരിക്കാം. കൃത്യമായ ഇടവേളകളില്‍ ഇവയുടെ തിരിച്ചടവും മറ്റ് നിലയും പരിശോധിച്ചു കൊണ്ടേയിരിക്കണം.

ക്രെഡിറ്റ് കാര്‍ഡുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക. കൃത്യസമയത്ത് പണം നല്‍കേണ്ടത് നല്‍കുക.

മികച്ച പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കുക. പോര്‍ട്ട്‌ഫോളിയോയുടെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുക.

എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കി സൂക്ഷിക്കുക. ഇഎംഐ തിരിച്ചടവുകള്‍ വീഴ്ച വരുന്നത് ഉള്‍പ്പെടെ എമര്‍ജന്‍സി ഫണ്ട് കൊണ്ട് തടയാവുന്നതാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങിക്കുക.

മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുക.

Read more about: financial planning
English summary

What Are The Best Way For A Simple And Solid Financial Planning, An Analyzed Report | സാമ്പത്തിക ആസൂത്രണത്തിനുള്ള ശരിയായ വഴി എന്ത്? അറിയാം

What Are The Best Way For A Simple And Solid Financial Planning, An Analyzed Report
Story first published: Tuesday, May 11, 2021, 17:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X