നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രീപെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍

പേടിഎം, ജിപേ, ഗിഫ്റ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ പിപിഐകള്‍ക്ക് ഉദാഹരണങ്ങളാണ്. മൂന്ന് തരത്തിലുള്ള പ്രീ പെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീപെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ അതില്‍ സൂക്ഷിച്ചിരിക്കുന്ന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ചരക്ക് സേവനങ്ങള്‍ വാങ്ങിക്കുവാനും, സാമ്പത്തിക സേവനങ്ങള്‍, പണമടക്കലുകള്‍, സുഹൃത്തുക്കള്‍ക്കും കുടുബാംഗങ്ങള്‍ക്കും പണം കൈമാറ്റം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും.

 
നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രീപെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍

പേടിഎം, ജിപേ, ഗിഫ്റ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ പിപിഐകള്‍ക്ക് ഉദാഹരണങ്ങളാണ്. മൂന്ന് തരത്തിലുള്ള പ്രീ പെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

 

ക്ലോസ്ഡ് സിസ്റ്റം പിപിഐകള്‍

ഇത്തരത്തിലുള്ള പിപിഐകളിലൂടെ പണം പിന്‍വലിക്കുവാന്‍ സാധിക്കുകയില്ല. ചരക്കുകള്‍ വാങ്ങിക്കുവാന്‍ ഇതുവഴി സാധിക്കും. മൂന്നാം കക്ഷി ഇടപാടുകളോ സേവനങ്ങളോ ഈ പിപിഐ ഉപയോഗിച്ച് സാധിക്കുകയില്ല. ഇത്തരം ഇന്‍സ്ട്രുമെന്റുകളുടെ പ്രവര്‍ത്തനം പേയ്‌മെന്റ് സംവിധാനമെന്ന രീതിയില്‍ തരംതിരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയും ആവശ്യമില്ല.

സെമി ക്ലോസ്ഡ് സിസ്റ്റം പിപിഐകള്‍

ഇത്തരം ഇന്‍സ്ട്രുമെന്റുകളിലൂടെയും പണം പിന്‍വലിക്കുവാന്‍ സാധിക്കുകയില്ല. ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും ഇത്തരം ഇന്‍സ്ട്രുമെന്റുകള്‍ പുറത്തിറക്കാറുണ്ട്. ഉദാഹരണത്തിന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പേസാപ്പ്, എസ്ബിഐയുടെ യോനോ എന്നിവ ആര്‍ബിഐ അംഗീകരിച്ചിട്ടുള്ളവയാണ്. ബാങ്ക് ഇതര സ്ഥാപനങ്ങളുടെ പിപിഐകളായ പേടിഎം, ജിപേ എന്നിവയും ചരക്ക് സേവനങ്ങള്‍ വാങ്ങിക്കുവാനായാണ് ഉപയോഗപ്പെടുത്തുന്നത്. ബില്ലുകള്‍ അടയ്ക്കുവാനും പണകൈമാറ്റത്തിനുമൊക്കെ ഇതുവഴി സാധിക്കും.

ഓപ്പണ്‍ സിസ്റ്റം പിപിഐകള്‍

ഏറ്റവും കൂടുതല്‍ പരിചയമുള്ള ഓപ്പണ്‍ സിസ്റ്റം പിപിഐകളാണ് ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും. ഇത്തരം പിപിഐകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പണം പിന്‍വലിക്കുവാന്‍ സാധിക്കും. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം ഉപയോഗിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന പലിശയെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതാണ്. ബാങ്കുകളാണ് ഈ പിപിഐകള്‍ ഇഷ്യൂ ചെയ്യുന്നത്. ചരക്ക് സേവനങ്ങള്‍ വാങ്ങിക്കുവാനും , സാമ്പത്തിക ഇടപാടുകള്‍ നടത്തുവാനും, പണമടയ്ക്കുന്നതിനും ഒക്കെ ഈ പിപികള്‍ ഉപയോഗിക്കാം. ഒപ്പം എടിഎമ്മുകളിലൂടെയോ, പോയിന്റ്‌സ് ഓഫ് സെയില്‍ ടെര്‍മിനലുകളിലോ, ബിസിനസ് കറസ്‌പോണ്ടന്റ്‌സുകളിലോ പണം പിന്‍വലിക്കുവാനും ഇതുവഴി സാധിക്കും.

Read more about: payment
English summary

What are the three must know prepaid payment instruments

What are the three must know prepaid payment instruments
Story first published: Monday, April 5, 2021, 20:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X