കൊവിഡ് -19 മഹാമാരി ഉണ്ടായിരുന്നിട്ടും 2020 ൽ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ഇരട്ട അക്ക വരുമാനം നൽകി. കൂടുതൽ റീട്ടെയിൽ നിക്ഷേപകർ ഇപ്പോൾ ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്താൻ തുടങ്ങി. ലോക്ക്ഡൌൺ സമയത്ത് ഓൺലൈൻ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായ സീറോഡ പ്രതിമാസം ശരാശരി 2 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ ചേർത്തിട്ടുണ്ട് എന്നതാണ് ഇവിടെ എടുത്തുപറയേണ്ട കാര്യം.
നിക്ഷേപം കൂടി
അതുപോലെ, എയ്ഞ്ചൽ ബ്രോക്കിംഗ് പോലുള്ള മറ്റ് ബ്രോക്കറേജുകളും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ മഹാമാരി വർഷത്തിൽ ഉയർന്ന ക്ലയന്റ് കൂട്ടിച്ചേർക്കലിന് സാക്ഷ്യം വഹിച്ചു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ (എസ്‌ഐപി) മോഡിലൂടെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനേക്കാൾ കൂടുതൽ റീട്ടെയിൽ നിക്ഷേപകർ ഇപ്പോൾ ഇക്വിറ്റികളിൽ നേരിട്ട് നിക്ഷേപം നടത്തുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
കാരണങ്ങൾ
വർക്ക് ഫ്രം ഹോം രീതിയും ബ്രോക്കറേജുകൾ ഓൺലൈൻ ക്ലയിൻറ് രജിസ്ട്രേഷൻ സൗകര്യം തുടങ്ങിയതുമാണ് ഓഹരി നിക്ഷേപം വർദ്ധിക്കാനുള്ള പ്രധാന കാരണം. കമ്പനികളിലുടനീളം നിക്ഷേപം വൈവിധ്യവത്കരിക്കുന്നതിന് മ്യൂച്വൽ ഫണ്ടുകൾ റീട്ടെയിൽ നിക്ഷേപകരെ സഹായിക്കുന്നുണ്ടെങ്കിലും, അറിവും പരീക്ഷണങ്ങളും ആവശ്യമുള്ളതിനാൽ ഈ നിക്ഷേപം നടത്താൻ ഒരു റീട്ടെയിൽ നിക്ഷേപകന് പ്രയാസമാണ്.
പ്രത്യേകതകൾ
വിദഗ്ധരുടെ അഭിപ്രായത്തിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെയും ഓഹരികളുടെയും പ്രകടനം വിപണി, വ്യക്തിഗത മേഖലകൾ, സമ്പദ്‌വ്യവസ്ഥ എന്നിവയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. മ്യൂച്വൽ ഫണ്ടുകൾ പ്രത്യേകിച്ച് അസ്ഥിരമായ വിപണിയിൽ അപകടസാധ്യത കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
മികച്ചത് ഏത്?
മ്യൂച്വൽ ഫണ്ടുകളിൽ എസ്‌ഐപി വഴി നിക്ഷേപിക്കുന്നതിനേക്കാൾ ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുന്നതാണ് നല്ലതെന്ന് ചില നിരീക്ഷകർ പറയുന്നു. ചില നിക്ഷേപകർ പോർട്ട്‌ഫോളിയോയെ രണ്ട് ഭാഗങ്ങളായി വേർതിരിക്കുന്നു. ഹ്രസ്വകാല പോർട്ട്‌ഫോളിയോ, ദീർഘകാല പോർട്ട്‌ഫോളിയോ. ഹ്രസ്വകാല ഭാഗത്തേക്ക് അവർ നേരിട്ട് ഇക്വിറ്റികളിൽ നിക്ഷേപിക്കുന്നു, എന്നാൽ ദീർഘകാല പോർട്ട്‌ഫോളിയോയ്ക്കായി അവർ മ്യൂച്വൽ ഫണ്ടുകളിൽ എസ്‌ഐപിയായി നിക്ഷേപം നടത്തും. അതിനാൽ രണ്ട് നിക്ഷേപവും നിക്ഷേപകൻ തിരഞ്ഞെടുക്കുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നതിനാൽ ഏതാണ് മികച്ചതെന്ന് പറയാൻ പ്രയാസമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
