ആദായ നികുതി റിട്ടേണ്‍ ഇനിയും ഫയല്‍ ചെയ്യാത്തവരാണോ നിങ്ങള്‍? എങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും

By Sajitha Gopie
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതായത് ഐടി റിട്ടേണ്‍ ഇനിയും ഫയല്‍ ചെയ്യാത്തവര്‍ക്ക് മുന്നില്‍ ഇനിയുളളത് രണ്ട് ദിവസം മാത്രം. അതിനുളളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് നിയമനടപടികളായേക്കാം. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കിയിരിക്കുന്നത്.

ഈ സമയത്തിനകം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നില്ലെങ്കില്‍ പിഴയടക്കമുളള നടപടികള്‍ നേരിടേണ്ടി വരും. പതിനായിരം രൂപയാണ് ശമ്പള വരുമാനക്കാരായ നികുതി ദായകര്‍ പിഴ നല്‍കേണ്ടി വരിക. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപ പരിധിക്ക് താഴെ വരുന്നവരാണ് എങ്കില്‍ ആയിരം രൂപയും പിഴയൊടുക്കേണ്ടി വരും. ഡിസംബര്‍ 28 വരെയുളള കണക്കുകള്‍ പ്രകാരം 4.37 കോടി ആളുകള്‍ ഇതിനകം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 4.23 കോടി പേര്‍ ഒരു ദിവസം മുന്‍പും ഐടി റിട്ടേണ്‍ സമര്‍പ്പിച്ചു.

ആദായ നികുതി റിട്ടേണ്‍ ഇനിയും ഫയല്‍ ചെയ്യാത്തവരാണോ നിങ്ങള്‍? എങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും

ആദായ നികുതി റിട്ടേണ്‍ എത്രയും നേരത്തെ ഫയല്‍ ചെയ്യുന്നതാണ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നല്ലത്. അവസാന തിയ്യതി വരെ കാത്തിരിക്കേണ്ടതില്ലെന്ന് ആദായ നികുതി വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കുന്നു. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകുന്നത് റീഫണ്ട് ലഭിക്കുന്നത് വൈകാനുളള കാരണമാകും. കൃത്യസമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്യുകയാണ് എങ്കില്‍ ഒരു മാസം കൊണ്ട് തന്നെ റീഫണ്ട് ആദായനികുതി വകുപ്പ് നിങ്ങളുടെ ബാങ്കിലെത്തിക്കും.

English summary

You will have to pay fine if IT return not filed in time

You will have to pay fine if IT return not filed in time
Story first published: Tuesday, December 29, 2020, 23:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X