'സീറോ കോസ്റ്റ്' പേരിൽ മാത്രം; ചെലവ് രഹിത ഇഎംഐകൾ പലിശ ഈടാക്കുന്നത് ഇങ്ങനെയൊക്കെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുല്യമാസ തവണകൾ അഥവാ ഇഎംഐ മിക്കവരുടെയും ജീവിത്തിന്റെ ഭാ​ഗമാണ്. ഭവന വായ്പയുടെയോ വിദ്യാഭ്യാസ വായ്പയുടെയോ മാസ തവണകൾ പലിശയും ചേർത്ത് അടച്ച് പോകുന്നതാണ് രീതി. എന്നാൽ ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ (ചെലവ്ക രഹിത ഇഎംഐ)ൾക്ക് പലിശ ഇല്ലെന്നാണ് വെയ്പ്പ്. മറ്റു ഇഎംഐകളിൽ നിന്ന് വ്യത്യസ്തമായി ഉത്പ്പന്നത്തിന്റെ വില തുല്യ തവണകളായി അടച്ചു പോകാം എന്നാണ് ഇ-കോമേഴ്സ് വെബ്സൈറ്റുകൾ ഉപഭോക്താക്കളെ ധരിപ്പിക്കുന്നത്. 

സീറോ കോസ്റ്റ് ഇഎംഐ എന്ന പേരിലും അറിയപ്പെടുന്ന ഈ വാങ്ങൽ രീതി റീട്ടെയിൽ കടകളിലേക്കും എത്തിയിട്ടുണ്ട്. ഇലക്ട്രോണിക്സ് സാധനങ്ങളടക്കം വാങ്ങുമ്പോൾ ഒന്നിച്ച് പണമടയ്ക്കുന്നതിന് പകരം തുല്യ തവണകളായി നൽകിയാൽ മതിയെന്ന സൗകര്യവും പലിശ ഇല്ലെന്ന വാ​ഗ്ദാനവും ഉപഭോക്താക്കളെ ആകർഷിക്കുന്നു. എന്നാൽ ശരിക്കും ഇവ ശരിക്കും പലിശ രഹിതമാണോ. വിശദാംശങ്ങൾ നോക്കാം.

പലിശ രഹിത വായ്പ നിയമവിരുദ്ധം

പലിശ രഹിത വായ്പ നിയമവിരുദ്ധം

ചെലവ് രഹിത ഇഎംഐകൾ സത്യമല്ലെന്ന് വ്യക്തമാക്കുന്ന റിസർവ് ബാങ്ക് സർക്കുലർ തന്നെയുണ്ട്. 2013 ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ചെലവ് രഹിത ഇഎംഐകൾ സത്യമല്ലെന്നും പലിശ മറച്ചു വെച്ച് പ്രോസസിംഗ് ഫീ ആയും മറ്റും ഉപഭോക്താവിൽ നിന്ന് പലിശ ഈടാക്കുന്നതായും വ്യക്തമാക്കിയിരുന്നു.

കൂടാതെ പലിശയില്ലാതെ വായ്പ നൽകുന്നത് ( 0% ഇഎംഐ സ്കീമുകൾ) റിസർവ് ബാങ്ക് നിരോധിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ രാജ്യത്ത് പലിശയില്ലാതെ വായ്പ നൽകാൻ സാധിക്കില്ലെന്ന് വ്യക്തം. 

Also Read: പലിശ നിരക്ക് പുതുക്കി കേരളത്തിന്റെ സ്വന്തം ബാങ്കുകൾ; സ്ഥിര നിക്ഷേപത്തിന് നേടാം ഇനി 8% പലിശ; വിട്ടുകളയല്ലേAlso Read: പലിശ നിരക്ക് പുതുക്കി കേരളത്തിന്റെ സ്വന്തം ബാങ്കുകൾ; സ്ഥിര നിക്ഷേപത്തിന് നേടാം ഇനി 8% പലിശ; വിട്ടുകളയല്ലേ

എങ്ങനെയാണ് പ്രവർത്തനം

എങ്ങനെയാണ് പ്രവർത്തനം

പലിശയില്ലാത്ത വായ്പ നിയമ വിരുദ്ധമാകുമ്പോൾ നോ കോസ്റ്റ് ഇഎംഐകൾ നടത്താൻ സാധിക്കില്ല. ഇവിടെ നടക്കുന്ന രീതി എങ്ങനെയെന്ന് വിലയിരുത്താം. പ്രധാന ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാര്‍ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പ അനുവദിക്കുന്നത്.

മൊബൈല്‍, ടിവി, മറ്റ് ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍ തുടങ്ങി നിരവധി ഉത്പ്പന്നങ്ങള്‍ ഇത്തരത്തില്‍ വിലപ്‌ന നടത്തുന്നു. ഇവ സീറോ കോസ്റ്റ് ലോണ്‍ എന്ന പേരില്‍ അവതരിപ്പി്ക്കുന്നുണ്ടെങ്കിലും 16-24 ശതമാനം വരെ പലിശ ഇത്തരം വായ്പകള്‍ക്കുണ്ട്. രണ്ട് തരത്തിൽ, ഉത്പ്പന്ന്തിന് മുകളിലോ ഡിസക്കൗണ്ട് ഒഴിവാക്കിയോ ആണ് പലിശ ഈടാക്കുന്നത്. 

Also Read: ക്ഷമ നൽകിയ സമ്മാനം; മാസം 5,000 രൂപ മുടക്കിയാൽ 19 ലക്ഷം സ്വന്തമാക്കാം; ഒരേയൊരു പോസ്റ്റ് ഓഫീസ് പദ്ധതിAlso Read: ക്ഷമ നൽകിയ സമ്മാനം; മാസം 5,000 രൂപ മുടക്കിയാൽ 19 ലക്ഷം സ്വന്തമാക്കാം; ഒരേയൊരു പോസ്റ്റ് ഓഫീസ് പദ്ധതി

ഡിസ്കൗണ്ട് കട്ട് ചെയ്യുന്നത്

ഡിസ്കൗണ്ട് കട്ട് ചെയ്യുന്നത്

രൊക്കം പണം നൽകി സാധനം വാങ്ങുന്നൊരാൾക്ക് ലഭിക്കുന്ന ഡിസ്ക്കൗണ്ട് നോ കോസ്റ്റ് ഇഎംഐ ഉപഭോക്താവിന് ലഭിക്കില്ല. ഉദാഹരണമായി 15000 രൂപയുടെ മൊബൈൽ രൊക്കം പണം നൽകി വാങ്ങുന്നൊരാൾക്ക് 12750 രൂപ ഡിസ്ക്കൗണ്ടിൽ ലഭിക്കുന്നിടത്ത് ചെലവ് രഹിത ഇഎംഐ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Also Read: നികുതി ലാഭിക്കാനും 7% പലിശ നേടാനും സേവിംഗ്‌സ് അക്കൗണ്ട്! കയ്യിലെ ബാങ്ക് അക്കൗണ്ടിന്റെ നേട്ടങ്ങളറിയാംAlso Read: നികുതി ലാഭിക്കാനും 7% പലിശ നേടാനും സേവിംഗ്‌സ് അക്കൗണ്ട്! കയ്യിലെ ബാങ്ക് അക്കൗണ്ടിന്റെ നേട്ടങ്ങളറിയാം

പലിശ

ഇവിടെ 3 മാസ ഇഎംഐ പ്ലാന്‍ വഴി വാങ്ങുമ്പോള്‍ 15 ശതമാനം പലിശ പ്രകാരം 2,250 രൂപ അടയ്‌ക്കേണ്ടി വരും. 15000 രൂപ പൂർണമായും അടച്ച് മൊബൈൽ വാങ്ങണം. എന്നാൽ 3 മാസമായി ഈ തുക അടച്ചാൽ മതിയെന്നതാണ് ഇവിടുത്തെ ​ഗുണം. ഇഎംഐ ചെയ്യുമ്പോള്‍ പലിശയായി ലഭിക്കുന്ന തുക ബാങ്കിനും ബാക്കി തുക കച്ചവടക്കാരനും ലഭിക്കും. 

ഉത്പ്പന്നത്തിന് മുകളിൽ അധിക തുക

ഉത്പ്പന്നത്തിന് മുകളിൽ അധിക തുക

ഉത്പ്പന്നത്തിന് മുകളില്‍ പലിശ ഈടാക്കുന്നതാണ് മറ്റൊരു മാര്‍ഗം. 15000 രൂപയുടെ ടെലിവിഷൻ ചെലവ് രഹിത ഇഎംഐ യായി വാങ്ങുമ്പോൾ പലിശയായി 2250 രൂപ കൂടി ഈടാക്കി 17,250 രൂപയ്ക്ക് വില്ക്കുന്നതാണ് ഇവിടെ പ്രയോ​ഗിക്കുന്ന തന്ത്രം.. 15 ശതമാനം പലിശ നിരക്കിനുള്ള 2,250 രൂപ പലിശ ഉത്പ്പന്നത്തിന് മുകളിൽ ഈടാക്കി ഉപഭോക്താവിൽ നിന്ന് തന്നെ വാങ്ങും. മാസത്തില്‍ 5,750 രൂപ അടയ്‌ക്കേണ്ടി വരും.

Read more about: emi
English summary

Zero Cost EMI Are Not Really Zero Cost Because They Have Hidden Interest Rate; Here's How

Zero Cost EMI Are Not Really Zero Cost Because They Have Hidden Interest Rate; Here's How, Read In Malayalam
Story first published: Sunday, October 16, 2022, 15:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X