ഗോ എയറിനും വിസ്താരയ്ക്കും പിന്നാലെ സ്പൈസ് ജെറ്റ് ജീവനക്കാർക്കും ഇനി ശമ്പളമില്ലാത്ത അവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിമാസം 50,000 രൂപയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന ജീവനക്കാരെ മാറി മാറി വരുന്ന രീതിയിൽ ശമ്പളമില്ലാതെ അവധിയ്ക്ക് അയയ്ക്കാൻ സ്‌പൈസ് ജെറ്റ് തീരുമാനിച്ചു. കൊറോണ വൈറസ് ലോക്ക് ഡൌണിനെ തുടർന്ന് വിമാന സർവീസുകൾ മെയ് 3 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഈ രീതി പിന്തുടരുമെന്ന് കമ്പനി അറിയിച്ചു.

 

ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം നൽകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് അണുബാധ വ്യാപിക്കുന്നത് തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് 25 മുതൽ വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. രണ്ടാം ഘട്ട ലോക്ക്ഡൌൺ കൂടി പ്രഖ്യാപിച്ചതോടെ മെയ് 3 വരെ സർവ്വീസുകൾ നടത്തില്ല.

വിമാനടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് റീഫണ്ട് ലഭിക്കില്ല, ഇനി സർവ്വീസുകൾ മെയ് 3ന് ശേഷം

ഗോ എയറിനും വിസ്താരയ്ക്കും പിന്നാലെ സ്പൈസ് ജെറ്റ് ജീവനക്കാർക്കും ഇനി ശമ്പളമില്ലാത്ത അവധി

കൊറോണ വൈറസിന്റെ പുതിയ കേസുകൾ രാജ്യത്തിനകത്തും പുറത്തും ഉയർന്നുവരുന്നതിനാൽ ജൂലൈക്ക് മുമ്പ് രാജ്യാന്തര വിമാന സർവീസുകൾ ഇന്ത്യയിൽ നിന്ന് പുറപ്പെടാൻ സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ, വിദേശത്തു നിന്നുള്ള ആളുകളുടെ അനിയന്ത്രിതമായ വരവാണ് വൈറസ് പടരുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് അന്താരാഷ്ട്ര യാത്രകൾക്കായി ആകാശം തുറക്കാൻ സർക്കാർ തിടുക്കപ്പെടില്ല. എന്നാൽ ആഭ്യന്തര യാത്രയ്ക്ക് നേരത്തെ തന്നെ സൗകര്യമൊരുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം പറഞ്ഞു.

ഇന്നലെ രാത്രി എയർ ഇന്ത്യ ബുക്കിംഗ് വീണ്ടും തുറന്നതിനെത്തുടർന്ന് ശനിയാഴ്ച രാത്രി തന്നെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ ഇടപെടാൻ നിർബന്ധിതരായി. ആഭ്യന്തര, അന്തർദ്ദേശീയ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. സർക്കാർ തീരുമാനമെടുത്തതിന് ശേഷമേ വിമാനക്കമ്പനികൾ ബുക്കിംഗ് തുറക്കാൻ പാടുള്ളൂവെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് പുരി ശനിയാഴ്ച രാത്രി ട്വീറ്റിൽ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം എങ്ങനെ കൊടുക്കുമെന്ന ആലോചനയിലാണ് വിമാനക്കമ്പനികള്‍. താത്കാലിക പൈലറ്റുമാരെ പിരിച്ചുവിട്ടും ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ചും ഏതാനും ആഭ്യന്തര കമ്പനികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര സർവ്വീസുകളും മറ്റും നീട്ടുന്നതോടെ കമ്പനികളുടെ പ്രതിസന്ധി രൂക്ഷമാകും.

English summary

SpiceJet to send staff on leave without pay | ഗോ എയറിനും വിസ്താരയ്ക്കും പിന്നാലെ സ്പൈസ് ജെറ്റ് ജീവനക്കാർക്കും ഇനി ശമ്പളമില്ലാത്ത അവധി

SpiceJet has decided to send employees who are earning more than Rs 50,000 a month, without pay. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X