ക്രെഡിറ്റ് കാര്‍ഡിലൂടെ ഇന്‍സ്റ്റാള്‍മെന്റായി സാധനം വാങ്ങുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുമ്പോഴും പ്രമുഖ കടകളില്‍ ഷോപ്പിങ് നടത്തുമ്പോഴും ക്രെഡിറ്റ് കാര്‍ഡുകളില്‍ ഇഎംഐ(മാസ തവണ) സൗകര്യം ലഭ്യമാണെന്ന അറിയിപ്പ് കണ്ടിട്ടുണ്ടാകും. പലപ്പോഴും ക്രെഡിറ്റ് കാര്‍ഡുകളിലൂടെ പലിശരഹിത വായ്പാ സൗകര്യവും ലഭിക്കും. സാധാരണയായി മൂന്നുമാസം മുതല്‍ 24 വരെയുള്ള തവണകളാണ് കാര്‍ഡിലൂടെ അനുവദിക്കാറുള്ളത്. എന്നാല്‍ ഇതിനു പിന്നില്‍ ഒളിച്ചിരിക്കുന്ന ചില ചാര്‍ജുകളും ഉണ്ട്. എന്തൊക്കെയാണവ?

 

പ്രോസസിങ് ഫീസ്

പ്രോസസിങ് ഫീസ്

തവണ വ്യവസ്ഥയില്‍ സാധനം വാങ്ങുന്നതിന് ചില ബാങ്കുകള്‍ പ്രോസസിങ് ചാര്‍ജ് എന്ന പേരില്‍ ഒരു തുക ഈടാക്കുന്നുണ്ട്. സാധാരണ .5 മുതല്‍ ഒരു ശതമാനം വരെയാണ് ഈടാക്കുന്നത്.

പലിശ നിരക്ക്

പലിശ നിരക്ക്

എല്ലാ കമ്പനികളും പലിശ രഹിത വായ്പ നല്‍കുന്നില്ല. പ്രതിമാസം 1.25 മുതല്‍ 2 ശതമാനം വരെ കണക്കാക്കുന്ന സ്ഥാപനങ്ങളാണ് അധികവുമുള്ളത്. ചുരുക്കത്തില്‍ തവണകള്‍ ഏറുമ്പോള്‍ ഉത്പന്നത്തിന്റെ വിലയില്‍ വന്‍ നഷ്ടമുണ്ടാകുമെന്ന് ചുരുക്കം.

പ്രീ പെയ്‌മെന്റ്

പ്രീ പെയ്‌മെന്റ്

ചില ബാങ്കുകള്‍ ഇത്തരം ലോണുകള്‍ ക്ലോസ് ചെയ്യാന്‍ സമ്മതിക്കില്ല. ലോണ്‍ ഒന്നിച്ചു ക്ലോസ് ചെയ്യാന്‍ നോക്കിയാല്‍ ബാക്കി അടയ്ക്കാനുള്ള തുകയുടെ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ നിങ്ങളില്‍ നിന്ന് ഈടാക്കും.

കിഴിവ് ലഭിക്കില്ല

കിഴിവ് ലഭിക്കില്ല

സാധനങ്ങള്‍ ഇഎംഐയില്‍ വാങ്ങുമ്പോള്‍ അതിന്റെ അന്തിമ വില എന്തായിരിക്കുമെന്ന് കണക്കു കൂട്ടി നോക്കുന്നത് നല്ലതാണ്. കഴിയുന്നതും വില്‍പ്പനക്കാരില്‍ നിന്നും നല്ലൊരു വില ഉറപ്പാക്കി ഒന്നിച്ചു പണം കൊടുക്കുന്നതാണ് നല്ലത്. കിഴിവായി നല്ലൊരു തുക ലഭിക്കാന്‍ ഇതു സഹായിക്കും.

ഒന്നിച്ച് നല്‍കാനാവുന്നില്ലെങ്കില്‍

ഒന്നിച്ച് നല്‍കാനാവുന്നില്ലെങ്കില്‍

നിശ്ചിത ബില്‍ കാലാവധിക്കുള്ളില്‍ തുക അടയ്ക്കാനാകുന്നില്ലെങ്കില്‍ ഇഎംഐ ഓപ്ഷന് പോകാം. പക്ഷേ, തവണകളുടെ എണ്ണം കൂട്ടുന്നത് ബുദ്ധിപരമല്ല. പലിശനിരക്ക് അടക്കമുള്ള മറ്റ് നിബന്ധനകള്‍ വ്യക്തമായതിനുശേഷം മാത്രം ലോണ്‍ തിരഞ്ഞെടുക്കുക.

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്

മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary

Credit Card EMI: How Does It Work?

Credit cards are the best way to make payments when you are looking to purchase any expensive items which you are unable to pay at a single shot.
English summary

Credit Card EMI: How Does It Work?

Credit cards are the best way to make payments when you are looking to purchase any expensive items which you are unable to pay at a single shot.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X