പേഴ്‌സോ കാര്‍ഡോ വേണ്ട ഇനി എച്ച്ഡിഎഎഫ്‌സിയുടെ 'പേ സാപ്പ്' മതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോണ്‍ മുഖേന എല്ലാ പണ ഇടപാടുകളും സാധ്യമാക്കുന്ന മൊബൈല്‍ അപ്ലിക്കേഷനാണ് എച്ച്ഡിഎഫ്‌സിയുടെ പേ സാപ്പ്. ഇതുപയോഗിച്ച് എല്ലാതരം ബില്ലുകളും അടയ്ക്കാന്‍ സാധിക്കും. എന്തിനേറെ ഏത് ഷോപ്പില്‍ നിന്നും ഓണ്‍ലൈനായി തന്നെ പര്‍ച്ചേസ് ചെയ്യാം. എന്നാല്‍ ഇതൊന്നുമല്ല ഇതുകൊണ്ടുള്ള ഏറ്റവും വലിയ മെച്ചം. പ്രമുഖ കമ്പനികളുമായി സഹകരിച്ച് ഓഫറുകളുടെ പെരുമഴ തന്നെയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കളിലൊന്നായ എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്നത്.

 

ഇന്‍സ്റ്റാള്‍

ഇന്‍സ്റ്റാള്‍

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവയില്‍ നിന്നും പേ സാപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുള്ള ഹാന്‍ഡ് സെറ്റായിരിക്കണം അത്.

പിന്‍ സെറ്റ് ചെയ്യുക

പിന്‍ സെറ്റ് ചെയ്യുക

അപ്ലിക്കേഷന്റെ സുരക്ഷയ്ക്കായി പിന്‍ നമ്പര്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്. നാലു മുതല്‍ പന്ത്രണ്ടു വരെയുള്ള അക്കങ്ങള്‍ ഇതിനായി ഉപയോഗിക്കാം.

കാര്‍ഡുമായി ബന്ധിപ്പിക്കല്‍

കാര്‍ഡുമായി ബന്ധിപ്പിക്കല്‍

എടിഎം, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ അപ്ലിക്കേഷനുമായി ഒരു തവണ ലിങ്ക് ചെയ്താല്‍ പിന്നീട് 24 മണിക്കൂറും പണമിടപാട് നടത്താന്‍ സാധിക്കും.

എന്താണ് പ്രത്യേകത

എന്താണ് പ്രത്യേകത

പിന്‍ നമ്പര്‍ അടിച്ച് അപ്ലിക്കേഷന്‍ തുറന്നാല്‍ ഒറ്റ ക്ലിക്കില്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. അതേ ഇതിനെ ഒരു ഡിജിറ്റല്‍ പേഴ്‌സ് എന്നു വിളിയ്ക്കുന്നതിലും തെറ്റില്ല. സാധാരണ ഓണ്‍ലൈന്‍ ഇടപാടുകളേക്കാള്‍ വേഗത്തില്‍ ചെയ്യാന്‍ സാധിക്കും.

സുരക്ഷിതമാണോ?

സുരക്ഷിതമാണോ?

ഫോണില്‍ നിങ്ങളുടെ യാതൊരു വിവരങ്ങളും ശേഖരിയ്ക്കുന്നില്ല. ഇന്‍സ്‌ക്രിപ്റ്റ് ചെയ്ത കോഡിലാണ് ഡാറ്റ ശേഖരിക്കുന്നത്. നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്താല്‍ പോലും ട്രാന്‍സാക്ഷന്‍ നടത്താന്‍ സാധിക്കാത്ത രീതിയിലാണ് സെക്യൂരിറ്റി ക്രമീകരിച്ചിട്ടുള്ളത്.

ലോഗ് ഔട്ട്

ലോഗ് ഔട്ട്

ഇടപാടുകള്‍ നടത്തി കഴിഞ്ഞാല്‍ ഉടന്‍ ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്

കോള്‍

കോള്‍

ലോഗിന്‍ ചെയ്തിരിക്കുന്ന സമയത്ത് കോളുകളും സന്ദേശങ്ങളും എടുക്കാതിരിക്കുന്നതാണ് ബുദ്ധി. സുരക്ഷയുടെ ഭാഗമായി മൊബൈല്‍ ഫോണിന്റെ സ്‌ക്രീനിന് ലോക്കിടാന്‍ ശ്രദ്ധിക്കുക. സ്വന്തം ഫോണില്‍ മാത്രം അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

പണം നഷ്ടമായാല്‍

പണം നഷ്ടമായാല്‍

തീര്‍ത്തും സുരക്ഷിതമാണെങ്കിലും അബദ്ധവശാല്‍ പണം നഷ്ടപ്പെട്ടുപോയാല്‍ ഉടന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് പരാതി രേഖപ്പെടുത്തുക. 18008334141 എനന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്

മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary

HDFC Bank PayZapp, a complete payment solution

HDFC Bank PayZapp, a complete payment solution, giving you the power to pay in just One Click
English summary

HDFC Bank PayZapp, a complete payment solution

HDFC Bank PayZapp, a complete payment solution, giving you the power to pay in just One Click
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X