കുഞ്ഞുസമ്പാദ്യങ്ങള്‍ തരും വലിയ സന്തോഷങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം ചിലവ് ചുരുക്കുമ്പോഴും സമ്പാദിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടാം. മക്കള്‍ അക്കങ്ങള്‍ കൂട്ടാനും കുറയ്ക്കാനും ആരംഭിക്കുമ്പോള്‍ മുതല്‍ സമ്പാദ്യത്തിനുള്ള പരിശീലനം തുടങ്ങാം.

1. കണക്കറിയാം

1. കണക്കറിയാം

നോട്ടുകളും നാണയങ്ങളും എണ്ണിത്തിട്ടപ്പെടുത്താനും കണക്കുകൂട്ടാനും കുട്ടികളെ പഠിപ്പിക്കാം. ബാക്കി നല്‍കാനും 
വാങ്ങാനും ചിലവ് മിച്ചം എന്നിവയെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ ഇങ്ങനെ ആരംഭിക്കാം.

2. ചെറിയ നിക്ഷേപങ്ങള്‍

2. ചെറിയ നിക്ഷേപങ്ങള്‍

കുട്ടികള്‍ക്ക് പണം നിക്ഷേപിക്കാന്‍ ചെറിയ കുടുക്കകള്‍ ബോക്‌സുകള്‍ എന്നിവ നല്‍കാം. സ്വന്തമായി സൂക്ഷിച്ചുവെയ്ക്കാന്‍ ചെറിയ നാണയത്തുട്ടുകള്‍ നല്‍കുക.

3. ചിലവറിയാം

3. ചിലവറിയാം

കൃത്യമായ ഇടവേളകളില്‍ ഈ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ആവശ്യപ്പെടാം. ചെറിയ നിക്ഷേപങ്ങള്‍ വലിയ തുകയായി മാറുന്നതെങ്ങനെയെന്ന് ഇങ്ങനെ പഠിപ്പിക്കാം.

4. കുട്ടികള്‍ക്കായി അക്കൗണ്ട്

4. കുട്ടികള്‍ക്കായി അക്കൗണ്ട്

ബാങ്കില്‍ കുട്ടികള്‍ക്കായി അക്കൗണ്ട് തുടങ്ങാം. ഇപ്പോള്‍ ചെറിയ കുട്ടികള്‍ക്കായി പല സ്‌കീമുകളുമുണ്ട്. ഓരോ മാസവും പോക്കറ്റ് മണിയില്‍ നിന്നും മറ്റും നീക്കിവെയ്ക്കുന്ന പണം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം.

5. കുഞ്ഞാവശ്യം പരിഗണിക്കാം

5. കുഞ്ഞാവശ്യം പരിഗണിക്കാം

അക്കൗണ്ട് തുക ഉപയോഗിച്ച് കുട്ടിയ്‌ക്കെന്താണ് വാങ്ങേണ്ടതെന്ന് അന്വേഷിക്കുക. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഈ പണം ഉപയോഗിച്ച് ചെറിയ ലക്ഷ്യങ്ങള്‍ക്കായി പണം സമ്പാദിക്കാന്‍ ഇതവരെ പ്രാപ്തരാക്കും.

6. കുഞ്ഞ് നിര്‍ദേശങ്ങള്‍ അവഗണിക്കരുത്

6. കുഞ്ഞ് നിര്‍ദേശങ്ങള്‍ അവഗണിക്കരുത്

പണം ചിലവാക്കുന്ന കാര്യങ്ങളില്‍ ഇടയ്ക്ക് കുട്ടികളുടെ നിര്‍ദേശങ്ങളും പരിഗണിക്കാം. പണത്തിന്റെ മൂല്യമറിയാന്‍ ഇത് സഹായിക്കും.

English summary

How to teach money habits to kids

Teaching your kids early to work within a budget pays off big for them down the road. Even when very young, kids are ready for the basic idea and as they get older, including them in your own budget planning helps them develop good habits from the start.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X