English हिन्दी ಕನ್ನಡ தமிழ் తెలుగు

നിങ്ങളുടെ ബാങ്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ ആരുമായും പങ്ക് വയ്ക്കരുത്

Posted By: Shyncy
Subscribe to GoodReturns Malayalam

ഇന്ത്യ ഓരോ ദിവസവും കറന്‍സി രഹിതമായിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ രാജ്യത്താകെ വ്യാപകമായിക്കഴിഞ്ഞു. കൂടെ ബാങ്കിന്റെയും ആര്‍ബിഐയുടെയും മറ്റും പേരില്‍ പാസ്വേഡുകളും ബാങ്കിംഗ് സംബന്ധിച്ച മറ്റ് വിവരങ്ങളും ചോദിച്ചുകൊണ്ട് നിരവധി മെയ്‌ലുകളും ഫോണ്‍കോളുകളും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം കോളുകളും മെയ്ലുകളും പുര്‍ണ്ണമായും അവഗണിക്കുക. ഇത്തരക്കാരുമായി നിങ്ങളുടെ പാസ്‌വേര്‍ഡുകളും ബാങ്കിംഗ് സംബന്ധിച്ച മറ്റ് വിവരങ്ങളും പങ്കുവയ്ക്കരുത്.

നോട്ട് നിരോധനത്തിന് ശേഷം പെട്രോള്‍ പമ്പില്‍, ഹോട്ടലില്‍, ആശുപത്രികളിലെല്ലാം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. ബില്‍ പേയ്‌മെന്റിനായി ഇ-വാലറ്റുകളും മൊബൈല്‍ ആപ്പുകളും ഉപയോഗിക്കുന്നവരുടെ ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. രാജ്യം പൂര്‍ണമായും ക്യാഷ്‌ലെസ് ഇക്കോണമിയിലേക്ക് മാറുന്നു എന്ന് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഇതേക്കുറിച്ച് ആശങ്കയുണ്ട് .

ഡിജിറ്റലായി പണം കൈമാറുമ്പോള്‍ സേവനദാതാക്കള്‍ കൈപ്പറ്റുന്ന വിഹിതത്തെക്കുറിച്ച് ചിലര്‍ അസ്വസ്ഥരാകുന്നു. നമ്മുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സേവനദാതാക്കളിലൂടെ കൈമാറ്റം ചെയ്യപ്പെടുമോ, വിവിധ സ്ഥാപനങ്ങളില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന പിഒഎസ് മെഷീനില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തപ്പെടുമോ തുടങ്ങിയ ആശങ്കകളുമുണ്ട് . ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.

പാസ്‌വേര്‍ഡുകള്‍ ആരുമായും പങ്ക് വയ്ക്കരുത്

നിങ്ങളുടെ ബാങ്കിംഗ് സംബന്ധിച്ച പാസ്‌വേര്‍ഡുകളും ഇടപാടുകള്‍ നടത്തുമ്പോള്‍ കിട്ടുന്ന ഒടിപി നമ്പരും ആരുമായും പങ്കുവയ്ക്കരുത്. കൂടാതെ നെറ്റ് ബാങ്കിംഗിനും ക്രെഡിറ്റ് കാര്‍ഡിനും ഇ-വാലറ്റുകള്‍ക്കുമെല്ലാം പല പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുക. ഓര്‍ത്തിരിക്കാനുള്ള എളുപ്പത്തിനായി ഒരേ പാസ്‌വേര്‍ഡുകള്‍ തന്നെ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. അപ്പോള്‍ ഹാക്കര്‍മാര്‍ക്ക് ഒരു പാസ്‌വേര്‍ഡ് കിട്ടിയാല്‍ എല്ലാ അക്കൗണ്ടിലേക്കും കടക്കാന്‍ കഴിയും. ഓരോ ഇടപാടിനും വിവിധ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

ബാങ്ക് അക്കൗണ്ട് മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കണം

ഇടപാടുകാരന്റെ മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി തീര്‍ച്ചയായും ബന്ധിപ്പിച്ചിരിക്കണം. എന്നാല്‍ മാത്രമേ എസ്എംഎസ് അലര്‍ട്ട് സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കൂ. നിങ്ങളുടെ സിസ്റ്റത്തില്‍ ഏറ്റവും പുതിയ സെക്യൂരിറ്റി സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ സോഫ്‌റ്റ്വെയറുകള്‍ക്കും ഓട്ടോ അപ്‌ഡേറ്റ് നല്‍കുക.

Read Also: നെറ്റ് ബാങ്കിംഗ് സേവനമായ നെഫ്റ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

കാര്‍ഡ് സൈ്വപ്പ് ചെയ്യുമ്പോള്‍ പിന്‍ നമ്പര്‍ കൈമാറരുത്

പെട്രോള്‍ പമ്പിലും ഹോട്ടലിലും മറ്റു സ്ഥാപനങ്ങളിലും കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്ന അവസരത്തില്‍ സ്വയം സൈ്വപ്പ് ചെയ്യുക. ഒരിക്കലും ജീവനക്കാര്‍ക്ക് നിങ്ങളുടെ കാര്‍ഡിന്റെ പിന്‍ നമ്പര്‍ പറഞ്ഞുകൊടുത്ത് കാര്‍ഡുമായി അവരെ വിടരുത്. അതല്ലങ്കില്‍ സൈ്വപ്പ് ചെയ്യുന്ന സമയത്ത് അവരുടെ ഒപ്പം നില്‍ക്കുകയും പിന്‍ നമ്പര്‍ നിങ്ങള്‍ തന്നെ ടൈപ്പ് ചെയ്ത് നല്‍കുകയും വേണം.

Read Also: ഡെബിറ്റ് കാര്‍ഡ് നഷ്ട്ട്ടപ്പെട്ടോ!!!എന്താണ് ചെയ്യേണ്ടത്?

പബ്ലിക് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താതിരികികാന്‍ ശ്രദ്ധിക്കുക

ഓണ്‍ലൈനായി ഇടപാടുകള്‍ നടത്തുമ്പോള്‍ സ്വന്തം കംപ്യൂട്ടറോ മൊബൈലോ ടാബോ ഉപയോഗിക്കുന്നതാണ് നല്ലത്. കഴിവതും പൊതു ഇടങ്ങളിലെ കംപ്യൂട്ടറുകളിലും നെറ്റ്‌വര്‍ക്കുകളിലും ഇടപാടുകള്‍ നടത്താതിരിക്കാന്‍ ശ്രമിക്കുക. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പ്രസിദ്ധമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുക. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ഉണ്ടെങ്കില്‍ അത് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം.

 

 

 

English summary

Never share your banking passwords and otps with anyone

Never share your banking passwords and otps with anyone
Story first published: Monday, February 27, 2017, 17:02 [IST]
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC