തട്ടിപ്പ് നടത്തി നാടുവിട്ട ഇന്ത്യക്കാർ
ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുംഭകോണമാണ് അടുത്തിടെയുണ്ടായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്. വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11400 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾക്കും നാടുവിടലുകൾക്കും ഇന്ത്യ സാക്ഷിയായിട്ടുണ്ട്. ആരൊക്കെയാണ് ആ തട്ടിപ്പുകാർ എന്ന് നോക്കാം.
നീരവ് മോദി
പിഎൻബി കുംഭകോണത്തിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദി രാജ്യം വിട്ടുപോയിരിക്കുന്നത് സ്വിറ്റ്സർലൻഡിലേക്കാണ്. 11, 300 കോടി രൂപയുടെ നഷ്ട്ടമാണ് പഞ്ചാബ് നാഷണൽ ബാങ്കിനുണ്ടാക്കിയത്. പിഎൻബിയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വരും ഇത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഇന്ത്യയെ ഞെട്ടിച്ച 9 അഴിമതികൾ!!! അഴിമതിക്കാർ ഇവരാണ്
വിജയ് മല്യ
അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റവാളിയാണ് വിജയ് മല്യ. യുണൈറ്റഡ് ബ്രീവറീസ് , കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാനായ വിജയ് മല്യ വിവിധ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ കടമെടുത്താണ് മുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ വിജയ് മല്യയെ പിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ലണ്ടനിലേയ്ക്ക് കടന്ന ഇയാളെ കൈമാറാൻ യുകെ ഗവൺമെൻറ് ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 11 മുഖ്യമന്ത്രിമാർ!! കോടികളുടെ ആസ്തി വിവരം കേട്ടാൽ ഞെട്ടും
ലളിത് മോദി
2010 ലെ ഐ.പി.എല്ലിന്റെ ഫൈനൽ മൽസരം അവസാനിച്ചതിന് പിന്നാലെ, സാമ്പത്തിക ആരോപണങ്ങളുടെ പേരിൽ ലളിത് മോഡിയെ ഐ.പി.എൽ ചെയർമാൻ കമീഷണർ സ്ഥാനത്ത് നിന്ന് ബി.സി.സി.ഐ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മോദിക്ക് എതിരായി പല ആരോപണങ്ങൾക്കും ചുമത്തിയിരുന്നു. 2011 മുതൽ ഇദ്ദേഹം യുകെയിലാണ് താമസം. 2018ൽ ബിസിനസ് ചെയ്ത് കാശുകാരാകാം... ബിസിനസിന് പറ്റിയ 30 രാജ്യങ്ങൾ
സഞ്ജീവ് കുമാർ ചൗള
2000ൽ ഇന്ത്യൻ ക്രിക്കറ്റിൽ മാച്ച് ഫിക്സിംഗ് നടത്തിയതിൽ പ്രധാന പ്രതിയാണ് സഞ്ജീവ് കുമാർ ചൗള. ലണ്ടനിൽ താമസിച്ചിരുന്ന ചൌളയെ ഡൽഹി പൊലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ബ്രിട്ടനിൽ അറസ്റ്റു ചെയ്തു. എന്നാൽ ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാർ
ക്രിസ്റ്റ്യൻ മൈക്കിൾ
അഗസ്ത വെസ്റ്റ്ലാന്‍റ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ യഥാര്‍ത്ഥ കണ്ണിയാണ് ക്രിസ്റ്റ്യന്‍ മൈക്കിള്‍. ഇന്ത്യന്‍ രാഷ്ട്രീയക്കാരുമായും, വ്യോമസേന ഉദ്യോഗസ്ഥരുമായി മുഖ്യ ഇടനിലക്കാരായ കാര്‍ലോ ജെറോസ, ഗൂഡോ റാള്‍ഫ് ഹാഷ് എന്നിവരെ ബന്ധിപ്പിച്ചത് ഇയാളാണ്. ഇയാളുടെ ഇടപെടല്‍ മൂലം അഗസ്ത വെസ്റ്റ്ലാന്‍റിന് നാവിക സേനയ്ക്ക് അനുബന്ധ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കരാര്‍ ലഭിച്ചുവെന്നും പറയപ്പെടുന്നു. ഇംഗ്ലണ്ടിലേയ്ക്കാണ് ഇയാൾ നാടുവിട്ടത്. നാട്ടിൽ ബിസിനസ് തുടങ്ങാനാണോ പ്ലാൻ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ 7 കാര്യങ്ങൾ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
