ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 11 മുഖ്യമന്ത്രിമാർ!! കോടികളുടെ ആസ്തി വിവരങ്ങൾ ഇതാ...

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരായ മുഖ്യമന്ത്രിമാരുടെ ലിസ്റ്റ് പുറത്തുവിട്ടു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരായ മുഖ്യമന്ത്രിമാരുടെ ലിസ്റ്റ് പുറത്തുവിട്ടു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി. ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ ആണ് ഏറ്റവും ദരിദ്രൻ. മമതാ ബാനർജിയും മെഹബൂബ മുഫ്തിയുമാണ് മാണിക്ക് സർക്കാരിന് തൊട്ടു പിന്നിലുള്ളത്.

ചന്ദ്രബാബു നായിഡു

ചന്ദ്രബാബു നായിഡു

177.48 കോടി രൂപയുടെ ആസ്തിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പട്ടികയിൽ ഒന്നാമത്. ആന്ധ്രപ്രദേശിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന റെക്കോർഡ് ചന്ദ്രബാബു നായിഡുവിന്റെ പേരിലാണ്. ഫോബ്‌സ് മാഗസിന്റെ 2017ലെ സമ്പന്നരുടെ പട്ടികയിലും പത്ത് മലയാളികള്‍

പേമ ഖണ്ഡു

പേമ ഖണ്ഡു

129.57 കോടി രൂപയുടെ ആസ്തിയുമായി അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിനാണ് രണ്ടാം സ്ഥാനം. 37-ാം വയസിൽ അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ പേമ ഖണ്ഡുവിന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന പദവിയും സ്വന്തമായുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മകനാണ് പേമ. അറബി നാടിന്റെ നെറുകയില്‍ വീണ്ടും മലയാളികള്‍, യുഎഇലെ ഏറ്റവും പണക്കാരായ മലയാളികള്‍ ആരൊക്കെ!!!

അമരീന്ദർ സിംഗ്

അമരീന്ദർ സിംഗ്

48.31 കോടി രൂപയുടെ ആസ്തിയാണ് പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദർ സിംഗിനുള്ളത്. ഏറ്റവും ധനികരായ മുഖ്യമന്ത്രിമാർക്കിടയിൽ മൂന്നാമതാണ് അമരീന്ദർ സിം​ഗ്. ഇങ്ങനെയുമുണ്ടോ സിഇഒമാർ; ഇവരുടെ ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും!!

കെ. ചന്ദ്രശേഖര റാവു

കെ. ചന്ദ്രശേഖര റാവു

15.51 കോടിയുടെ ആസ്തിയാണ് തെലുങ്കാന മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖര റാവുവിനുള്ളത്. കെസിആർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!

മുകുൾ സാങ്മ

മുകുൾ സാങ്മ

മേഘാലയ മുഖ്യമന്ത്രി മുകുൾ സാങ്മയ്ക്ക് 14.50 കോടി രൂപയുടെ ആസ്തിയുണ്ട്. കഴിഞ്ഞ 10 വർഷമായി അദ്ദേഹം മേഘാലയ മുഖ്യമന്ത്രിയാണ്. 20 വയസു മുതൽ ഈ 10 കാര്യങ്ങൾ ചെയ്താൽ... 30-ാം വയസ്സിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

സിദ്ധരാമയ്യ

സിദ്ധരാമയ്യ

13.61 കോടിയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആസ്തി. ഈ വർഷം അവസാനമുള്ള സംസ്ഥാന തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് സിദ്ധരാമയ്യ. ഈ വ‍ർഷം ഏറ്റവും കൂടുതൽ കാശുവാരിയ 100 ഇന്ത്യൻ സെലിബ്രിറ്റികൾ; പട്ടികയിൽ മോഹൻലാലും ദുൽഖറും!!

നവീൻ പട്നായിക്ക്

നവീൻ പട്നായിക്ക്

ഒഡീഷ മുഖ്യമന്ത്രിയും എഴുത്തുകാരനും കൂടിയായ നവീൻ പട്നായിക്കിന്റെ ആസ്തി 12.06 കോടി രൂപയാണ്. നാലു പുസ്തകങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സണ്ണി ലിയോണിന് പണമുണ്ടാക്കാൻ മാത്രമല്ല നിക്ഷേപിക്കാനുമറിയാം, മണി ടിപ്സ് ഇതാ...

പവൻകുമാർ ചാംലിംഗ്

പവൻകുമാർ ചാംലിംഗ്

10.70 കോടി രൂപയാണ് സിക്കിം മുഖ്യമന്ത്രിയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റുമായ പവൻകുമാർ ചാംലിംഗിന്റെ സമ്പത്ത്. 1994 മുതൽ തുടർച്ചയായി അഞ്ച് തവണ സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയാണ് ചാംലിംഗ്. പവൻ ചാംലിം​ഗ് കിരൺ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന നേപ്പാളി ഭാഷഎഴുത്തുകാരൻ കൂടിയാണ് ഇദ്ദേഹം. 10 വർഷം കൊണ്ട് 17 ലക്ഷം നേടാം... ദിവസവും ചെയ്യേണ്ടത് ഇത്രമാത്രം

വി. നാരായണസാമി

വി. നാരായണസാമി

9.65 കോടി രൂപയാണ് പുതുച്ചേരി മുഖ്യമന്ത്രിയായി നാരായണസ്വാമിയുടെ ആസ്തി. യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഈ ഹോട്ട് ദമ്പതികളുടെ വരുമാനം കേട്ടാൽ ഞെട്ടും; വിവാഹത്തിന് വാരിയെറിഞ്ഞത് കോടികൾ

ലാൽ തൻഹാവ്‍ല

ലാൽ തൻഹാവ്‍ല

9.15 കോടിയാണ് മിസോറാം മുഖ്യമന്ത്രി ലാൽ തൻഹാവ്‍ലയുടെ ആസ്തി. 5 തവണ മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. ഒൻപത് തവണ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!

വിജയ് രുപാനി

വിജയ് രുപാനി

2016 ൽ ആനന്ദിബെൻ പട്ടേൽ രാജി വച്ചതിനുശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വ്യക്തിയാണ് വിജയ് രുപാനി. 9.09 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാ‍ർ

English summary

11 richest chief ministers of India

A total of 25 chief ministers in India have declared assets of over Rs 1 crore, with Andhra Pradesh CM Chandrababu Naidu emerging as the richest chief minister of India with assets worth over Rs 177 crore.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X