സിഇഒമാരുടെ ഞെട്ടിക്കുന്ന ശമ്പള കഥകൾ
ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന വിഭാഗക്കാരാണ് സിഇഒമാർ. എന്നാൽ വളരെ ചെറിയ ശമ്പളമോ അല്ലെങ്കിൽ ശമ്പളമില്ലാതെ തന്നെ ജോലി ചെയ്യുന്ന ചില സിഇഒമാരെ പരിചയപ്പെടാം.
എലോൺ മസ്ക്
അടുത്ത 10 വർഷത്തേക്ക് ശമ്പളമില്ലാതെ സിഇഒ ആയി എലോൺ മസ്കിന് ടെസ്ല പ്രഖ്യാപിച്ചു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ചീഫ് എക്സിക്യൂട്ടീവാണ് എലോൺ മസ്ക്. കാലിഫോർണിയ മിനിമം വേതന വ്യവസ്ഥകൾ അനുസരിച്ച് മസ്കിന്റെ നിലവിലെ ശമ്പളം 50,000 ഡോളർ അതായത് 32 ലക്ഷം രൂപയാണ്. എന്നാൽ എലോൺ മസ്ക് ഇത് നിരസിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ യഥാർത്ഥ വരുമാനം ടെസ്ലയുടെ പ്രകടനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇന്ത്യയിൽ 100 കോടിയ്ക്ക് മുകളിൽ വാർഷിക ശമ്പളം കിട്ടുന്നത് 5 പേർക്ക്
ലാറി പേജ്
ഗൂഗിളിന്റെ സഹസ്ഥാപകനും ആൽഫബെറ്റിന്റെ സിഇഒയുമായ മറ്റൊരു സിലിക്കൺ വാലി ബില്യണയറാണ് ലാറി പേജ്. ഇദ്ദേഹത്തിന്റെ ശമ്പളം വെറും ഒരു ഡോളറാണ്. സ്റ്റീവ് ജോബ്സിന്റെ പാതയാണ് ലാറി പിന്തുടരുന്നത്. 1997ൽ ആപ്പിളിൽ വീണ്ടും ചേർന്നപ്പോൾ സ്റ്റീവ് ജോബ്സ് ഒരു ഡോളറാണ് ശമ്പളം വാങ്ങിയിരുന്നത്. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ
മാർക്ക് സക്കർബർഗ്
ഒരു ഡോളർ ശമ്പള ക്ലബ്ബിൽ ഉൾപ്പെടുന്ന മറ്റൊരു വ്യക്തിയാണ് മാർക്ക് സക്കർബർഗ്. 2013ൽ അദ്ദേഹത്തിന്റെ വാർഷിക വരുമാനം 770,000 ഡോളർ അതായത് 4.9 കോടിയായിരുന്നു. എന്നാൽ പിന്നീടാണ് അദ്ദേഹം ശമ്പളം ഒരു ഡോളറാക്കി മാറ്റിയത്. അൽപ്പം റിസ്കെടുത്താൽ എന്താ... കൈ നിറയെ കാശുവാരാം അതും വളരെ വേഗം
റിച്ചാർഡ് ഫെയർബാങ്ക്
സാങ്കേതികവിദ്യാ മേഖലയിൽ മാത്രമല്ല ബാങ്കിംഗ് മേഖലയിലും ശമ്പളം വാങ്ങാത്ത സിഇഒമാരുണ്ട്. വാണിജ്യ ബാങ്കായ ക്യാപിറ്റൽ വണ്ണിന്റെ സ്ഥാപകനും സിഇഒയുമായ റിച്ചാർഡ് ഫെയർബാങ്ക് കഴിഞ്ഞ 21 വർഷമായി ശമ്പളമോ ബോണസോ വാങ്ങുന്നില്ല. എന്നാൽ ക്യാപിറ്റൽ വണ്ണിന്റെ ഓഹരിയിലൂടെ ഫെയർബാങ്കിന് നിലവിൽ 1.1 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!
ജാക്ക് ഡോർസി
ട്വിറ്റർ സിഇഒ ആയ ജാക്ക് ഡോർസിയും ശമ്പളം വാങ്ങാത്തവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ കമ്പനി വർഷം തോറും ജാക്കിന്റെ സുരക്ഷയ്ക്കായി 70,000 ഡോളർ അതായത് 44.9 ലക്ഷം രൂപ ചെലവാക്കുന്നുണ്ട്. ഇൻഫോസിസിന്റെ പുതിയ സിഇഒയുടെ ശമ്പളം കേട്ടാൽ ഞെട്ടും!!
നിക്ക് വുഡ്മാൻ
ഗോ പ്രോയുടെ സിഇഒ ആയ നിക്ക് വുഡ്മാനും ശമ്പളം പൂജ്യമാണ്. 2014 ൽ അമേരിക്കയിലെ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന സിഇഒ ആയിരുന്നു നിക്ക്. 20 വയസു മുതൽ ഈ 10 കാര്യങ്ങൾ ചെയ്താൽ... 30-ാം വയസ്സിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ!!!
റിച്ചാർഡ് ഹെയ്ൻ
ഹിപ് ഫാഷൻ ചെയിൻ അർബൻ ഔട്ട്ഫിറ്റേഴ്സിന്റെ സിഇഒ റിച്ചാർഡ് ഹെയ്നിന്റെ ശമ്പളം 2010 മുതൽ ഒരു ഡോളറാണ്. എന്നിരുന്നാലും, പ്രകടനത്തിന് അനുസരിച്ചുള്ള പ്രതിഫലം, കാർ, ലൈഫ് ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ഹെയ്നിന് കമ്പനി നൽകുന്നുണ്ട്. വെറും 150 രൂപ കൊണ്ട് എങ്ങനെ കാശുകാരാകാം?? ലക്ഷങ്ങൾ നേടാൻ ഈ വഴിയാണ് ബെസ്റ്റ്
ജാൻ കൌം
വാട്ട്സ്ആപ്പിന്റെ സഹ സ്ഥാപകനും സിഇഒയുമായ ജാൻ കൌം 2014 ഒക്ടോബറിൽ ഫേസ്ബുക്കിൽ ചേർന്നപ്പോൾ മുതൽ ഒരു ഡോളറാണ് ശമ്പളം. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
