നിങ്ങളുടെ ആധാർ കാർഡിൽ തെറ്റുണ്ടോ?? തിരുത്താൻ ഇനി അൽപ്പം കാശ് കൂടും

ആധാർ അപ്ഡേഷൻ ഫീസ് അൽപ്പം കൂടും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 18 ശതമാനം ചരക്ക് സേവന നികുതി ഏർപ്പെടുത്തി. അതിനാൽ ഇനി മുതൽ അപ്ഡേഷൻ ഫീസ് അൽപ്പം കൂടും. 

നിലവിലെ ഫീസ്

നിലവിലെ ഫീസ്

ജനസംഖ്യ, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ, ജെൻഡർ, ഇ-മെയിൽ എന്നിവ ഉൾപ്പെടുന്ന ഡെമോഗ്രാഫിക് അപ്ഡേറ്റിന് യുഐഡിഎഐ 25 രൂപയാണ് ഈടാക്കുന്നത്. ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നതിനും ഇതേ തുക തന്നെയാണ് ഈടാക്കുന്നത്. ആധാറിനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഇതാ...

കൂട്ടിയ ഫീസ്

കൂട്ടിയ ഫീസ്

18 ശതമാനം ജിഎസ്ടി നടപ്പാക്കിയതോടെ ഇനി ആധാർ ഡെമോഗ്രാഫിക്, ബയോമെട്രിക് അപ്ഡേറ്റ് നടത്തുന്നതിന് 4.5 രൂപ കൂടി അധികമായി നൽകണം. അതേസമയം കുട്ടികളുടെ പുതിയ ആധാർ എൻറോൾമെന്റും ബയോമെട്രിക്ക് അപ്ഡേഷനും ഇപ്പോഴും സൗജന്യമാണ്. നിങ്ങളുടെ ഇൻഷുറൻസ് പോളിസിയുമായി ആധാർ ബന്ധിപ്പിക്കുന്നതെങ്ങനെ?

പരാതി നൽകാം

പരാതി നൽകാം

അധിക ഫീസ് ഈടാക്കുന്നവർക്കെതിരെ പരാതിപ്പെടാനുള്ള സംവിധാനവും യുഐഡിഎഐ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സെന്ററുകൾ കൂടുതൽ പണം ആവശ്യപ്പെട്ടാൽ 1947 എന്ന ടോൾ ഫ്രീ നമ്പറിലേയ്ക്ക് വിളിക്കുകയോ അല്ലെങ്കിൽ helpuidai.gov.in ലേക്ക് പരാതി എഴുതി അറിയിക്കുകയോ ചെയ്യാം. ഓഹരിയിൽ നിക്ഷേപിക്കാനും ആധാർ നിർബന്ധം; കാരണങ്ങൾ ഇവയാണ്

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

നിങ്ങളുടെ ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് ചില രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ മൊബൈൽ നമ്പർ, ഇ-മെയിൽ അല്ലെങ്കിൽ ബയോമെട്രിക് അപ്ഡേറ്റുകൾ നടത്താൻ ഈ രേഖകൾ ബാധകമല്ല. താഴെ പറയുന്നവയാണ് രേഖകൾ.

  • പാസ്പോർട്ട്
  • പാൻ കാർഡ്
  • റേഷൻ / പിഡിഎസ് ഫോട്ടോ കാർഡ്
  • വോട്ടർ ഐഡി
  • ഡ്രൈവിംഗ് ലൈസൻസ് 
  • സർക്കാർ ഫോട്ടോ ഐഡി കാർഡുകൾ
  • NREGS ജോബ് കാർഡ്
  • അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം നൽകുന്ന ഫോട്ടോ ഐഡി
  • ആയുധ ലൈസൻസ്
  • ഫോട്ടോ ബാങ്ക് എടിഎം കാർഡ്
  • ഫോട്ടോ ക്രെഡിറ്റ് കാർഡ്
  • പെൻഷൻ ഫോട്ടോ കാർഡ്
  • ഫ്രീഡം ഫൈറ്റർ ഫോട്ടോ കാർഡ്
  • കിസാൻ ഫോട്ടോ പാസ്ബുക്ക്
  • CGHS / ECHS ഫോട്ടോ കാർഡ്
  • പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നൽകിയ ഫോട്ടോ അടങ്ങിയ അഡ്രസ് കാർഡ്
  • ഗസറ്റഡ് ഓഫീസർ അല്ലെങ്കിൽ തഹസിൽദാർ ലെറ്റർഹെഡിൽ നൽകിയ ഫോട്ടോയോടുകൂടിയ തിരിച്ചറിയൽ സർട്ടിഫിക്കറ്റ്
  • വികലാംഗ തിരിച്ചറിയൽ കാർഡ്

ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കേണ്ട രേഖകൾ എന്തൊക്കെ? അവസാന തീയതി എന്ന്?ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കേണ്ട രേഖകൾ എന്തൊക്കെ? അവസാന തീയതി എന്ന്?

ആധാർ അപ്ഡേഷൻ നടത്തുന്ന സ്ഥാപനങ്ങൾ

ആധാർ അപ്ഡേഷൻ നടത്തുന്ന സ്ഥാപനങ്ങൾ

  • ആധാർ കേന്ദ്രങ്ങൾ
  • പോസ്റ്റ് ഓഫീസ്
  • ബാങ്ക്

നിങ്ങൾ മൊബൈൽ നമ്പ‍ർ ആധാറുമായി ബന്ധിപ്പിച്ചോ?? എളുപ്പവഴി ഇതാ...നിങ്ങൾ മൊബൈൽ നമ്പ‍ർ ആധാറുമായി ബന്ധിപ്പിച്ചോ?? എളുപ്പവഴി ഇതാ...

malayalam.goodreturns.in

English summary

Aadhaar updation to get costlier, UIDAI to impose 18% GST: Reports

Aadhaar issuing authority Unique Identification Authority of India (UIDAI) will now impose 18 percent Goods and Services Tax (GST) on updation of Aadhaar details, media reports have said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X