ഓഹരിയിൽ നിക്ഷേപിക്കാനും ആധാർ നിർബന്ധം; കാരണങ്ങൾ ഇവയാണ്

ഓഹരി വിപണിയിൽ ഈ വർഷം അവസാനത്തോടെ എല്ലാ ഉപഭോക്താക്കളും ആധാർ വിവരങ്ങൾ ലഭ്യമാക്കണം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിൽ ഈ വർഷം അവസാനത്തോടെ എല്ലാ ഉപഭോക്താക്കളും ആധാർ വിവരങ്ങൾ ലഭ്യമാക്കണം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ബ്രോക്കർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സമയപരിധിക്കുള്ളിൽ ഇത് സാധ്യമാണോയെന്നാണ് ബ്രോക്കർമാരുടെ സംശയം.

കാലാവധി

കാലാവധി

സ്റ്റോക്ക് എക്സേഞ്ചുകളുടെ നിർദ്ദേശം നൂറു ശതമാനം പാലിക്കണമെങ്കിൽ ഡിസംബർ വരെയുള്ള കാലാവധി ബുദ്ധിമുട്ടായിരിക്കും. മുഴുവൻ ഡാറ്റാബേസും പൂർത്തിയാക്കണമെങ്കിൽ ഒരു വർഷമെങ്കിലും വേണമെന്നാണ് ബ്രോക്കർമാരുടെ അഭിപ്രായം. ആദ്യമായി ഓഹരിയിൽ നിക്ഷേപിക്കുന്നവർ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ  

നിക്ഷേപകർ

നിക്ഷേപകർ

ഓഹരി വിപണയിൽ നിലവിൽ സജീവമല്ലാത്ത നിരവധി നിക്ഷേപകരുണ്ട്. ഇത്തരം അക്കൗണ്ടുടമകൾക്ക് ആധാർ ബന്ധിപ്പിക്കൽ സംബന്ധിച്ച എസ്എംഎസ് അയയ്ക്കുന്നുണ്ടെങ്കിലും പ്രതികരണം ലഭിക്കാറില്ല. അതിനാൽ ഇത്തരക്കാരുമായി ബന്ധപ്പെടുന്നതിന് കൂടുതൽ സമയം വേണമെന്നാണ് ബ്രോക്കർമാരുടെ ആവശ്യം. എൻആ‍ർഐകൾക്ക് ആധാർ കാ‍ർഡ് വേണോ??? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ...

നോട്ടീസ് നൽകി

നോട്ടീസ് നൽകി

2017 ഡിസംബറിന് മുമ്പ് ആധാർ വിവരങ്ങൾ സമർപ്പിക്കാൻ കഴിയാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ റദ്ദാക്കുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ കഴിഞ്ഞ ആഴ്ച നോട്ടീസ് നൽകിയിരുന്നു. 2017 ജൂൺ ഒന്നിന് ട്രേഡിംഗ് അക്കൗണ്ടുകൾ തുറന്ന ഉപഭോക്താക്കൾക്ക് ആറ് മാസം വരെ സമയം നൽകിയിട്ടുണ്ട്. കൂടുതൽ കാശ് വാരാം... ബാങ്ക് ഓഹരികളാണ് ബെസ്റ്റ്!!!

പാൻ കാർഡ്

പാൻ കാർഡ്

പാൻ കാർഡും കെവൈസി രേഖകളും നേരത്തേ തന്നെ ട്രേഡിംഗ് നടത്തുന്നതിന് നിർബന്ധമാക്കിയിരുന്നു. എന്നാൽ ട്രേഡിംഗിന് ഒന്നിലധികം പാൻ കാർഡ് നമ്പറുകൾ ഉപയോഗിക്കുന്ന ചില ഉപഭോക്താക്കളുണ്ട്. ആധാർ നിർബന്ധിതമാകുന്നതോടെ ഇത്തരക്കാരെ കണ്ടെത്താനാകും. കാശുണ്ടാക്കാം ഈസിയായി... നിക്ഷേപകരുടെ ഒഴുക്ക് എങ്ങോട്ടെന്ന് അറിയണ്ടേ??

malayalam.goodreturns.in

English summary

Aadhaar mandatory for stock markets: Brokers ask for more time

Stock exchanges have asked brokers to furnish Aadhaar details for all their existing clients before the end of this year. Brokers fear they won't be able to meet the deadline and have asked for more time for compliance.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X