ആധാറും ഇൻഷുറൻസ് പോളിസിയും ബന്ധിപ്പിക്കുന്നതെങ്ങനെ?
എല്ലാത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ സർക്കാർ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ഇൻഷുറൻസ് പോളിസി സെറ്റിമെൻറുകളുടെ വേഗത കൂട്ടുന്നതിനും ക്ലെയിമുകളിൽ നടത്തുന്ന തിരിമറികൾ ഇല്ലാതാക്കാനുമാണ് പുതിയ നീക്കം.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക്
ഇൻഷുറൻസ് പോളിസി ഉടമകൾക്ക് ഓൺലൈനിലൂടെ ആധാർ അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഇതിനായി, ഇൻഷുറൻസ് കമ്പനിയുടെ ഉപഭോക്തൃ സേവന പോർട്ടലിൽ പോളിസി ഉടമ ലോഗിൻ ചെയ്യുകയും ആധാർ വിശദാംശങ്ങൾ പ്രൊഫൈലിൽ ചേർക്കുകയും വേണം. നിങ്ങൾക്ക് ഫെഡറൽ ബാങ്ക് അക്കൗണ്ടുണ്ടോ?? ആധാർ ബന്ധിപ്പിക്കുന്നതെങ്ങനെ?
രജിസ്റ്റർ ചെയ്യാത്ത ഉപഭോക്താക്കൾക്ക്
പോളിസി ഉടമകൾ രജിസ്റ്റർ ചെയ്യാത്ത ഉപഭോക്താവാണെങ്കിലും ഓൺലൈനായി ആധാർ ഇൻഷുറൻസ് പോളിസിയുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഇതിനായി, പോളിസി ഉടമ ഇൻഷുറൻസ് കമ്പനി വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്. വെബ്സൈറ്റിൽ, ആധാർ വിവരങ്ങൾ നൽകുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ താഴെ പറയുന്ന വിവരങ്ങൾ കൃത്യമായി നൽകണം.
- നിങ്ങളുടെ പോളിസി നമ്പർ
- ജനന തീയതി
- പാൻ
- ഇ - മെയിൽ ഐഡി
- മൊബൈൽ നമ്പർ
- ആധാർ നമ്പർ
ഒടിപി
മേൽപ്പറഞ്ഞ വിവരങ്ങൾ നൽകി കഴിഞ്ഞാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേയ്ക്ക് ഒരു ഒറ്റത്തവണ പാസ്‍വേർഡ് അഥവാ ഒടിപി ലഭിക്കും. ഈ ഒടിപി കൃത്യമായി നൽകി കഴിഞ്ഞാൽ നിങ്ങളുടെ ആധാർ നമ്പർ ഇൻഷുറൻസ് പോളിസിയുമായി വിജയകരമായി രജിസ്റ്റർ ചെയ്യപ്പെടും. മറക്കരുത് ഈ അവസാന തീയതികൾ; മറന്നാൽ പണി കിട്ടും!!!
മൊബൈൽ നമ്പർ
ആധാറും ഇൻഷുറൻസ് പോളിസിയും ഓൺലൈനായി ബന്ധിപ്പിക്കുന്നതിന് പോളിസി ഉടമയുടെ മൊബൈൽ നമ്പർ ആധാർ ഡാറ്റാബേസുമായി രജിസ്റ്റർ ചെയ്തിരിക്കണം. കൂടാതെ നിങ്ങളുടെ എല്ലാ ഇൻഷുറൻസ് പോളിസകളും പാൻ കാർഡുമായും ബന്ധിപ്പിക്കേണ്ടതുണ്ട്. ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കേണ്ട രേഖകൾ എന്തൊക്കെ? അവസാന തീയതി എന്ന്?
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications