ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കേണ്ട രേഖകൾ എന്തൊക്കെ? അവസാന തീയതി എന്ന്?

ആധാറുമായി ബന്ധിപ്പിക്കേണ്ട രേഖകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പൗരന്മാർക്കുള്ള വ്യക്തിഗത തിരിച്ചറിയൽ കാർഡാണ് ആധാർ കാർഡ്. 12 അക്കമുള്ള ആധാർ നമ്പർ പല സുപ്രധാന രേഖകളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. സർക്കാർ നിർബന്ധിതമാക്കിയ ഈ രേഖകൾ ഏതൊക്കെയാണെന്ന് നോക്കാം.

ബാങ്ക് അക്കൌണ്ട്

ബാങ്ക് അക്കൌണ്ട്

എല്ലാ ബാങ്ക് അക്കൌണ്ട് ഉടമകളും അവരുടെ 12 അക്ക ആധാർ കാർഡ് നമ്പർ 2017 ഡിസംബർ 31ന് മുൻപായി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന പെൻഷൻ, ക്ഷേമ ഫണ്ട്, സ്കോളർഷിപ്പ് മുതലായ സർക്കാർ ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. മറക്കരുത് ഈ അവസാന തീയതികൾ; മറന്നാൽ പണി കിട്ടും!!!

പാൻ

പാൻ

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും 2017 ഡിസംബർ 31 ആണ്. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കള്ളപ്പണ വ്യാപനവും വ്യാജ പാനൽ കാർഡ് നമ്പർ ഉപയോ​ഗവും തടയാൻ സാധിക്കും. വിവാഹപ്രായമായ പ്രവാസികളുടെ ശ്രദ്ധയ്ക്ക്!!! താലി കെട്ടാനും ഇനി ആധാ‍‍ർ വേണം

റേഷൻ കാർഡ്

റേഷൻ കാർഡ്

റേഷൻ കാർഡും ആധാർ കാർഡും ഓൺലൈനായും ഓഫ് ലൈനായും ലിങ്ക് ചെയ്യാവുന്നതാണ്. ആധാർ വെബ്സൈറ്റിൽ നിങ്ങൾക്ക് ഇത് ചെയ്യാനാകും. ​ഗൃഹനാഥന്റെ പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫും നിങ്ങളുടെ ബാങ്ക് പാസ്ബുക്കിന്റെ ഫോട്ടോ കോപ്പിയും അപേക്ഷകയ്ക്കൊപ്പം സമർപ്പിക്കണം. റേഷൻ ഓഫീസിലാണ് നിങ്ങൾ രേഖകൾ സമർപ്പിക്കുന്നതെങ്കിലും വേരിഫിക്കേഷനു ശേഷം നിങ്ങൾക്ക് എസ്എംഎസ് വഴിയോ ഇ-മെയിൽ വഴിയോ വിവരങ്ങൾ അറിയാനാകും. റേഷൻ കാർഡിന്റെ ദുരുപയോഗം തടയുകയാണ് ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. നിങ്ങൾ ബിഎസ്എൻഎൽ ഉപഭോക്താവാണോ?? മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ??

വോട്ടേഴ്സ് ഐഡി

വോട്ടേഴ്സ് ഐഡി

നിങ്ങളുടെ വോട്ടേഴ്സ് ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് ഓൺലൈനായി നടത്താനാകും. ഒരു വ്യക്തിയുടെ പേരിൽ ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് വോട്ടിംഗ് സംവിധാനത്തെ സുതാര്യമാക്കും. നിങ്ങൾ വൊഡാഫോൺ ഉപഭോക്താവാണോ?? മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ??

എൽപിജി

എൽപിജി

നിങ്ങളുടെ ബാങ്ക് അക്കൌണ്ടും ആധാർ കാർഡും ലിങ്ക് ചെയ്തെങ്കിൽ മാത്രമേ ആധാറും എൽപിജിയുമായി ബന്ധിപ്പിക്കാനാകൂ. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിൻറെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇത് ആവശ്യമാണ്. നിങ്ങളുടെ ആധാ‍ർ കാർഡിലെ അഡ്രസ് തിരുത്തണോ? ചെയ്യേണ്ടത് ഇത്രമാത്രം

മൊബൈൽ നമ്പ‍ർ

മൊബൈൽ നമ്പ‍ർ

ടെലികോം വകുപ്പിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് പുതിയ സിം കാർഡ് കണക്ഷൻ ലഭിക്കുന്നതിന് ആധാർ വേരിഫിക്കേഷൻ നിർബന്ധമാണ്. നിലവിലുള്ള മൊബൈൽ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണം. നിങ്ങൾ മൊബൈൽ നമ്പ‍ർ ആധാറുമായി ബന്ധിപ്പിച്ചോ?? എളുപ്പവഴി ഇതാ...

ഡ്രൈവിംഗ് ലൈസൻസ്

ഡ്രൈവിംഗ് ലൈസൻസ്

വാഹന രജിസ്ട്രേഷൻ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയും ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന നി‍ർദ്ദേശം പരി​ഗണനയിലാണ്. വ്യാജ ലൈസൻസുകളുടെയും പാസ്പോർട്ടുകളുടെയും പ്രശ്നം ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നിങ്ങൾക്ക് മാത്രം പോരാ... കന്നുകാലികൾക്കും നൽകി തുടങ്ങി ആധാർ കാർഡ്!!!

ഇപിഎഫ്

ഇപിഎഫ്

നിങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ട് ആധാർ നമ്പറുകളുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. ഓഫ് ലൈനായും ഓൺലൈനായും ഇത് നടപ്പിലാക്കാനാകും. 81 ലക്ഷം ആധാ‍ർ കാർഡുകൾ റദ്ദാക്കി; നിങ്ങളുടെ കാർഡ് നിലവിലുണ്ടോയെന്നറിയാൻ എന്ത് ചെയ്യണം?

ഇൻഷുറൻസ്

ഇൻഷുറൻസ്

ഇൻഷുറൻസ് റെഗുലേറ്ററി ബോഡിയായ ഐആർഡിഎഐ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ) പോളിസികൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നിർബന്ധിതമാക്കിയിട്ടുണ്ട്. ഇതിനായി പാൻ, ആധാർ ഉൾപ്പെടെയുള്ള കെവൈസി വിശദാംശങ്ങളും കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്. ആധാ‍ർ കാർഡ് നിർബന്ധം!!! ആധാറില്ലെങ്കിൽ ഈ 20 കാര്യങ്ങൾക്ക് നടക്കില്ല

malayalam.goodreturns.in

Read more about: aadhaar pan ആധാർ പാൻ
English summary

List Of All Accounts And Documents That You Have To Link To Aadhaar Card

Aadhaar card functions as a unique and universal identity card for the citizens of India. The Indian government has made it mandatory for consumers to link many important services with 12 digit Aadhaar card number.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X