നിങ്ങളുടെ ആധാ‍ർ കാർഡിലെ അഡ്രസ് തിരുത്തണോ? ചെയ്യേണ്ടത് ഇത്രമാത്രം

ആധാർ കാർഡിലെ അഡ്രസ് ഓൺലൈനായി തിരുത്താനുള്ള മാർ​ഗങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ആധാർ കാർഡിലെ പേരോ അഡ്രസോ തിരുത്തണോ? എങ്കിൽ വിഷമിക്കേണ്ട ഓൺലൈനായി തന്നെ ഇതിന് പരിഹാരം കാണാം. യൂണീക്ക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

 

ചെയ്യേണ്ടത് എന്തെല്ലാം?

ചെയ്യേണ്ടത് എന്തെല്ലാം?

  • ഇതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് ആധാ‍ർ ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുകയാണ്. 
  • അടുത്തതായി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ അപ്‍ലോഡ് ചെയ്യുക. 
  • ബിപിഒ സേവനദാതാവിനെ തിരഞ്ഞെടുക്കുക.
  • പാസ്‍വേ‍ഡ് ലഭിക്കാൻ

    പാസ്‍വേ‍ഡ് ലഭിക്കാൻ

    ലോ​ഗിൻ ചെയ്യാൻ ആവശ്യമായ പാസ്‍വേ‍ഡ് ലഭിക്കാൻ ആധാറിനായി അപേക്ഷിച്ചപ്പോൾ നൽകിയ മൊബൈൽ നമ്പ‍ർ ആവശ്യമാണ്. ഈ നമ്പ‍ർ നിലിവിലില്ലെങ്കിൽ നിങ്ങൾക്ക് ഈ സേവനം ലഭിക്കില്ല.

    മാറ്റം വരുത്തേണ്ടത് എങ്ങനെ?

    മാറ്റം വരുത്തേണ്ടത് എങ്ങനെ?

    യുഐഡിഎഐയുടെ വെബ്സൈറ്റിലെ ആധാ‍ർ ‍ഡീറ്റെയ്ൽസ് എന്ന ടൂൾ ഉപയോ​ഗിച്ചാണ് മാറ്റങ്ങൾ വരുത്തേണ്ടത്. ഇവിടെ 12 അക്ക ആധാ‍ർ നമ്പർ നൽകിയാൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേയ്ക്ക് ഒറ്റത്തവണ പാസ്‍വേഡ് ലഭിക്കും. ഇത് നൽകി നിങ്ങൾക്ക് ലോ​ഗിൻ ചെയ്യാം. തുടർന്ന് മാറ്റം വരുത്തേണ്ട അ​ഡ്രസ്, പേര്, ജനനത്തീയതി എന്നിവയിൽ മാറ്റം വരുത്താം.

    രേഖകൾ ആവശ്യപ്പെടും

    രേഖകൾ ആവശ്യപ്പെടും

    തിരുത്തലുകൾ നടത്തിയാൽ അടുത്ത ഘട്ടമായി അം​ഗീകൃത രേഖകൾ ആവശ്യപ്പെടും. സ്വയം സാക്ഷ്യപ്പെടുത്തിയ ഈ രേഖകൾ സ്കാൻ ചെയ്താണ് അപ്‍ലോഡ് ചെയ്യേണ്ടത്. തുടർന്ന് അപ്ഡേറ്റ് റിക്വസ്റ്റ് നമ്പ‍‍ർ ലഭിക്കും. ഇത് പ്രിന്റെടുക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം. ഇത് ഉപയോ​ഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനാകും.

    സമർപ്പിക്കാവുന്ന രേഖകൾ

    സമർപ്പിക്കാവുന്ന രേഖകൾ

    അഡ്രസിൽ തിരുത്തൽ വരുത്താൻ സമർപ്പിക്കാവുന്ന രേഖകൾ ഇവയാണ്

    • പാസ്പോ‍ർട്ട്
    • ബാങ്ക് സ്റ്റേറ്റ്മെന്റ്
    • ബാങ്ക് പാസ്ബുക്ക്
    • പോസ്റ്റ് ഓഫീസ് അക്കൗണ്ട്
    • റേഷൻ കാർഡ്
    • വോട്ടേഴ്സ് ഐഡി
    • ഡ്രൈവിം​ഗ് ലൈസൻസ്
    • വാട്ട‍ർ ബിൽ
    • ടെലിഫോൺ ബിൽ (ബില്ലുകൾ മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്)

     

     

malayalam.goodreturns.in

English summary

Aadhaar Card Updation: How To Change Aadhaar Mobile Number, Address Online

Do you need to update/change the address given on your Aadhaar card? The UIDAI or Unique Identification Authority of India has provided several Aadhaar tools on its website - uidai.gov.in - for the public.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X