നിങ്ങളുടെ വൊഡാഫോൺ മൊബൈൽ നമ്പർ ആധാറുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് നോക്കാം.
നിങ്ങളുടെ വോഡഫോൺ മൊബൈൽ നമ്പർ വിച്ഛേദിക്കപ്പെടാതിരിക്കണമെങ്കിൽ വേഗം നിങ്ങളുടെ ആധാർ നമ്പറുമായി സിം കാർഡ് ബന്ധപ്പെടുത്തണം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ വൊഡാഫോൺ ഇതിനായി ഉപഭോക്താക്കൾക്ക് മുന്നറിയപ്പുകൾ നൽകി കഴിഞ്ഞു.
ആവശ്യമായ രേഖകൾ
താഴെ പറയുന്ന രേഖകളാണ് നിങ്ങളുടെ വൊഡാഫോൺ മൊബൈൽ നമ്പറും ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ ആവശ്യം.
- ആധാർ കാർഡ് (ഡിജിറ്റൽ അല്ലെങ്കിൽ ഹാർഡ് കോപ്പി)
- നിങ്ങളുടെ വോഡഫോൺ സിം കാർഡ്
- ഒടിപി (നിങ്ങൾ സ്വീകരിച്ച എസ്എംഎസ്)
- വെരിഫിക്കേഷനായി ഫിംഗർ പ്രിന്റ്
ബന്ധിപ്പിക്കുന്നതെങ്ങനെ?
- അടുത്തുള്ള വോഡഫോൺ സ്റ്റോറിലോ റീചാർജ് സെന്ററിലോ എത്തി എക്സിക്യൂട്ടീവിനെ കണ്ട് കാര്യം പറയുക.
- എക്സിക്യൂട്ടീവ് നിങ്ങളുടെ വോഡാഫോൺ മൊബൈൽ നമ്പർ ബയോ മെട്രിക് ആധാർ പരിശോധനാ യന്ത്രത്തിൽ നൽകും. ഉടൻ, നിങ്ങളുടെ വോഡഫോൺ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും.
- എക്സിക്യൂട്ടീവിന് ഒടിപി നമ്പർ നൽകുക. തുടർന്ന് ബയോമെട്രിക്ക് വെരിഫിക്കേഷനായി വിരലടയാളം നൽകണം.
- തുടർന്ന് നിങ്ങളുടെ പിതാവിന്റെ പേര് അല്ലെങ്കിൽ ഭർത്താവിന്റെ പേര്, നിങ്ങൾക്കുള്ള കണക്ഷനുകളുടെ എണ്ണം എന്നിവ നൽകുക. നൽകിയ വിശദാംശങ്ങൾ സ്ഥിരീകരിക്കുക. അതിനുശേഷം പരിശോധന പൂർത്തിയാക്കുന്നതിനായി നിങ്ങൾക്ക് ഒരു മെസേജ് ലഭിക്കും. ഇതിന് YES എന്ന് മറുപടി അയയ്ക്കുക. നിങ്ങൾ ബിഎസ്എൻഎൽ ഉപഭോക്താവാണോ?? മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ??
ഫീസ്
നിങ്ങളുടെ വൊഡാഫോൺ മൊബൈൽ നമ്പറുമായി ആധാർ ലിങ്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നതല്ല. ആധാർ ഏജന്റോ വോഡഫോൺ എക്സിക്യൂട്ടീവോ ഇതിനായി പണം ആവശ്യപ്പെട്ടാൽ വോഡഫോൺ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് അറിയിക്കാം. നിങ്ങളുടെ ആധാർ കാർഡിലെ അഡ്രസ് തിരുത്തണോ? ചെയ്യേണ്ടത് ഇത്രമാത്രം
ഒഴിവാക്കപ്പെട്ടിട്ടുള്ളവർ ആരൊക്കെ?
പുതിയ കണക്ഷൻ എടുക്കുന്ന സമയത്ത് ആധാർ വിവരങ്ങളും ബയോമെട്രിക്ക് വിവരങ്ങളും നൽകിയിട്ടുണ്ടെങ്കിൽ നിങ്ങൾ വീണ്ടും പരിശോധനാ നടപടികൾ പിന്തുടരേണ്ടതില്ല. എന്നാൽ സിം എടുക്കുന്ന സമയത്ത ഐഡന്റിറ്റി, അഡ്രസ്സ് പ്രൂഫ് ആയി മാത്രമേ ആധാർ നൽകുകയുള്ളൂവെങ്കിൽ, ബയോമെട്രിക്ക് എടുക്കാത്തതിനാൽ നിങ്ങൾ വീണ്ടും വൊഡാഫോൺ റീട്ടെയിലറുമായി ബന്ധപ്പെടേണ്ടി വരും. മറക്കരുത് ഈ അവസാന തീയതികൾ; മറന്നാൽ പണി കിട്ടും!!!
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
