81 ലക്ഷം ആധാ‍ർ കാർഡുകൾ റദ്ദാക്കി; നിങ്ങളുടെ കാർഡ് നിലവിലുണ്ടോയെന്നറിയാൻ എന്ത് ചെയ്യണം?

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകൾ റദ്ദാക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്രസര്‍ക്കാര്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകൾ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ആധാർ കാർഡുകൾ റദ്ദാക്കിയത്. ഒരാൾക്ക് തന്നെ ഒന്നിലധികം കാർഡുകളുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഇത്തരം കാർഡുകളും പിൻവലിച്ചു. എൻആ‍ർഐകൾക്ക് ആധാർ കാ‍ർഡ് വേണോ??? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ...

 

ആധാര്‍ കാര്‍ഡുകള്‍ നിലവിലുണ്ടോയെന്നറിയാൻ

ആധാര്‍ കാര്‍ഡുകള്‍ നിലവിലുണ്ടോയെന്നറിയാൻ

  • ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റായ https://uidai.gov.in തുറക്കുക.
  • അതിനു ശേഷം Aadhaar Services എന്ന ടാബിന് കീഴിലുള്ള Verify Aadhaar numbers എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. 
  • അപ്പോള്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ റദ്ദാക്കിയോ അല്ലെങ്കില്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടോ എന്നറിയാം. അടുത്ത പൂട്ട്!!! ആധാറുമായി ഇനി വോട്ടേഴ്സ് ഐഡി കാർഡും ബന്ധിപ്പിക്കണം

 

വീണ്ടും അപേക്ഷിക്കാം

വീണ്ടും അപേക്ഷിക്കാം

ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇവ വീണ്ടും എടുക്കാനാകും. ഇതിനായി റദ്ദാക്കപ്പെട്ട ആധാര്‍ കാര്‍ഡും വിലാസം തെളിയിക്കുന്ന രേഖയുമായി ആധാര്‍ എന്‍റോള്‍മെന്റ് കേന്ദ്രത്തിലെത്തുക. ഇവിടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള ഫോറം ലഭിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം വിരലടയാളവും കണ്ണുകളുടെ ചിത്രവും അടങ്ങുന്ന ബയോ മെട്രിക് വിവരങ്ങളും ശേഖരിക്കും. ആധാർ പാൻ ബന്ധിപ്പിക്കൽ: സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി

വിവരങ്ങൾ വ്യത്യസ്തമായാൽ

വിവരങ്ങൾ വ്യത്യസ്തമായാൽ

നേരത്തെ ശേഖരിച്ച ബയോമെട്രിക് വിവരങ്ങളും പുതിയ വിവരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെങ്കില്‍ ആധാര്‍ അപ്ഡേഷന്‍ സാധ്യമാവില്ല. 25 രൂപയാണ് ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള ഫീസ്.

11 ലക്ഷം പാൻ കാർഡുകൾ

11 ലക്ഷം പാൻ കാർഡുകൾ

11 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ നേരത്തേ തന്നെ അസാധുവാക്കിയിരുന്നു. ഒരേ വ്യക്തിക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്. വ്യാജ രേഖകള്‍ നല്‍കി പാന്‍ എടുത്തവര്‍ നിയമ നടപടികളും നേരിടേണ്ടി വരും. 11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി; നിങ്ങളുടെ പാൻ കാർഡ് നിലവിലുണ്ടോയെന്നറിയാൻ എന്ത് ചെയ്യണം???

പാന്‍ കാർഡ് നിലവിലുണ്ടോ എന്നറിയാൻ

പാന്‍ കാർഡ് നിലവിലുണ്ടോ എന്നറിയാൻ

  • നിങ്ങളുടെ പാന്‍ കാർഡ് നിലവിലുണ്ടോ എന്നറിയാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി. 
  • ഇന്‍കംടാക്‌സ് ഇ-ഫയലിങ് വെബ് സൈറ്റ് തുറക്കുക 
  • ഹോം പേജിലെ നോ യുവര്‍ പാന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
  • നിങ്ങളുടെ പേര്, ജനന തീയതി, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക 
  • തുടർന്ന് പാനുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലില്‍ ലഭിക്കുന്ന ഒടിപി നൽകുക 
  • തുടർന്ന് നിങ്ങളുടെ പാന്‍ കാര്‍ഡ് നിലവിലുണ്ടെങ്കിൽ 'ആക്ടീവ്' എന്ന് കാണിക്കും
  • ഒന്നിലധികം പാന്‍ ഉണ്ടെങ്കില്‍

    ഒന്നിലധികം പാന്‍ ഉണ്ടെങ്കില്‍

    നിങ്ങൾക്ക് ഒന്നിലധികം പാന്‍ കാർഡ് ഉണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. ഇതിനായി പുതിയ പേജ് ആയിരിക്കും തുറന്നു വരിക. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ഒരെണ്ണം ഒഴിച്ച് മറ്റുളളവ തിരികെ നല്‍കേണ്ടതാണ്.

malayalam.goodreturns.in

Read more about: aadhaar pan ആധാർ പാൻ
English summary

Around 81 lakh Aadhaar cards deactivated: Here's how to check if yours is active

The Unique Identification Authority of India has deactivated close to 81 lakh Aadhaar numbers till date, Minister of State for Electronics and IT, P P Chaudhary said Friday last week.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X