ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയതോടെ വോട്ടേഴ്‌സ് ഐഡി കാര്‍ഡും ഇനി ആധാറുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം
വോട്ടേഴ്‌സ് ഐഡി കാര്‍ഡും ഇനി ആധാറുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതിനായി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി കഴിഞ്ഞു. നിങ്ങളുടെ ആധാർ നഷ്ട്ടമായോ??? ടെൻഷൻ അടിക്കേണ്ട, ഡ്യൂപ്ലിക്കേറ്റ് കാർഡ് എടുക്കുന്നതെങ്ങനെ?
2015ല്‍
2015ല്‍ വോട്ടേഴ്‌സ് ഐഡി ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ റോള്‍ പ്യുരിഫിക്കേഷന്‍ ആന്റ് ഓതന്റിക്കേഷന്‍ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ സബ്‌സിഡി വിതരണത്തിനൊഴികെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് ഇത് അനിശ്ചിതത്വത്തിലാകുകയായിരുന്നു. ആധാർ എടുക്കാൻ ഇനി അടുത്തുള്ള ബാങ്കിൽ പോയാൽ മതി!!!
ആധാർ എന്തിനൊക്കെ?
പാന്‍ കാർഡ് ലഭിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് ഇടപാടിനും ഉടനെ ആധാര്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിങ്ങളുടെ ആധാറിലെയും പാൻ കാർഡിലെയും പേരുകൾ വ്യത്യസ്തമാണോ? തിരുത്താൻ എന്ത് ചെയ്യണം?
ആധാർ പാൻ
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടത് സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. ജൂലൈ 31നായിരുന്നു ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ ഇത് ആഗസ്റ്റ് 31 വരെ നീട്ടി. ആധാർ പാൻ ബന്ധിപ്പിക്കൽ: സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി
ആധാർ - മൊബൈൽ നമ്പർ
നിങ്ങളുടെ മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കേണ്ടതും നിർബന്ധമാണ്. നിങ്ങൾക്ക് നിങ്ങളുടെ പഴയ മൊബൈൽ നമ്പർ നിലനിർത്താനോ അല്ലെങ്കിൽ പുതിയതൊന്ന് നേടാനോ ആഗ്രഹമുണ്ടെങ്കിൽ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് പരിശോധിക്കേണ്ടതുണ്ട്. 2018 ഫെബ്രുവരി 6 ആണ് ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. ആധാർ മൊബൈൽ നമ്പറുമായി എങ്ങനെ ബന്ധിപ്പിക്കാം??? അവസാന തീയതി എന്ന്???
ആധാർ - ബാങ്ക് അക്കൌണ്ട്
ചെറിയ അക്കൌണ്ടുകളൊഴികെ മറ്റ് എല്ലാ ബാങ്ക് അക്കൌണ്ടുകളിലും ആധാർ നമ്പറുകൾ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ അസാധുവാകും. ആധാർ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാം വളരെ എളുപ്പത്തിൽ, എങ്ങനെയെന്ന് നോക്കൂ...
ആധാർ - വിവാഹ സര്‍ട്ടിഫിക്കറ്റ്
വിവാഹ സര്‍ട്ടിഫിക്കറ്റും ഉടൻ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. ആധാര്‍ കാര്‍ഡ‍് വിവാഹ സര്‍ട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കുന്നതിലൂടെ വിവാഹത്തട്ടിപ്പ് തടയാന്‍ കഴിയുമെന്നാണ് നിയമ കമ്മീഷന്റെ നിരീക്ഷിണം. കൂടാതെ വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ആധാർ കാർഡ് ഇനി വിവാഹ സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കണം!!!
ആധാർ - റിയൽ എസ്റ്റേറ്റ്
ഇന്ത്യയിൽ വസ്തുവകകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ആധാർ നിർബന്ധമാക്കും. വസ്തു തർക്കങ്ങളും മറ്റും കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ??? ആധാർ ഉടൻ നിർബന്ധമാക്കും
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
