മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി വയാ വന്ദന യോജന (പിഎംവിവിവൈ) പ്രകാരമുള്ള നിക്ഷേപ പരിധി ഇരട്ടിയാക്കി.
മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി വയാ വന്ദന യോജന (പിഎംവിവിവൈ) പ്രകാരമുള്ള നിക്ഷേപ പരിധി ഇരട്ടിയാക്കി. ഏഴര ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായാണ് നിക്ഷേപ പരിധി ഉയർത്തിയത്. ഇതുവഴി പെൻഷൻകാർക്ക് ഇനി മുതൽ പ്രതിമാസം 10,000 രൂപ വരെ പെൻഷൻ ലഭിക്കും.
പ്രായപരിധി
60 വയസ് കഴിഞ്ഞവർക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനുള്ളതാണ് പ്രധാനമന്ത്രി വയാ വന്ദന യോജന. ഇതുവരെ പരമാവധി നിക്ഷേപം ഏഴരലക്ഷം രൂപയായിരുന്നു. അത് ഇരട്ടിയാക്കിയപ്പോൾ ഇനി പെൻഷനും ഇരട്ടിയാകും.
പലിശ നിരക്ക്
നിക്ഷേപ തുകയ്ക്കു 10 വർഷത്തേക്ക് പ്രതിവർഷം എട്ടു ശതമാനം പലിശയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. എൽഐസി വഴിയാണ് പദ്ധതിയുടെ നടത്തിപ്പ്. എൽഐസിക്കു ലഭിക്കുന്ന വരുമാനം എട്ടു ശതമാനത്തിൽ കുറവായാൽ ബാക്കി തുക കേന്ദ്രം നൽകും.
ലോൺ പോളിസി
ഉടമകൾക്ക് നിക്ഷേപ തുകയുടെ 75% വരെ വായ്പ ലഭ്യമാകും. എന്നാൽ വായ്പാ തിരിച്ചടവ് നിങ്ങൾക്ക് ലഭിക്കുന്ന പെൻഷൻ തുകയിൽ നിന്ന് ഈടാക്കുന്നതാണ്.
പണം പിൻവലിക്കൽ
ഉപഭോക്താവിന്റെയോ പങ്കാളിയുടെയോ ഗുരുതരമായ രോഗ ചികിത്സയ്ക്ക് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കാവുന്നതാണ്. നിക്ഷേപ തുകയുടെ 98 ശതമാനമാണ് ഇത്തരത്തിൽ പിന്വലിക്കാൻ സാധിക്കുന്നത്.
മരണാന്തര ആനുകൂല്യം
10 വർഷത്തെ പോളിസി കാലയളവിനുള്ളിൽ നിക്ഷേപകൻ മരിച്ചാൽ അടുത്ത അവകാശിക്ക് തുക കൈമാറും.
വരിഷ്ട പെൻഷൻ ബീമ യോജന
മുമ്പ് ഉണ്ടായിരുന്ന വരിഷ്ട പെൻഷൻ ബീമ യോജന എന്ന പദ്ധതിയുടെ പേര് മാറ്റി അവതരിപ്പിച്ചതാണ് പ്രധാനമന്ത്രി വയാ വന്ദന യോജന. വരിഷ്ട പെൻഷനിൽ 3.11 ലക്ഷം പേർ ചേർന്നിരുന്നു. വയാ വന്ദൻ യോജനയിൽ 2.23 ലക്ഷം പേരാണ് ഇതുവരെ ചേർന്നിട്ടുള്ളത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
