ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവർക്കു നിരാമയ ഹെൽത്ത് ഇൻഷുറൻസ് സ്കീം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യം എന്നിവയുള്ളവരുടെ ക്ഷേമത്തിനായി നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‌സ് പദ്ധതിയാണ് നിരാമയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം. സാമൂഹിക നീതി മന്ത്രാലയത്തിന്റെ നാഷണല്‍ ട്രസ്റ്റ് തദ്ദേശതല ജില്ലാക്കമ്മിറ്റിയാണ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന മേല്‍പ്പറഞ്ഞ വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നത്. 

 
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവർക്കു  നിരാമയ ഹെൽത്ത് ഇൻഷുറൻസ് സ്കീം

കേന്ദ്ര ഗവൺമെന്റിന്റെ ""സോഷ്യൽ ജസ്റ്റിസ് ആൻറ് എംപവർമെൻറ് മിനിസ്ട്രിയുടെ'' നാഷണൽ ട്രസ്റ്റ്ഏർപ്പെടുത്തിയിട്ടുള്ള ഒരു സമ്പൂർണ്ണ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് നിരാമയാ ഹെൽത്ത് ഇൻഷുറൻസ് സ്കീം. ഓട്ടിസം , സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നിവ ഉള്ളവരുടെ ക്ഷേമത്തിനായി നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്.

സവിശേഷതകൾ

സവിശേഷതകൾ

• നാഷണൽ ട്രസ്റ്റ് ആക്റ്റ് 1999-ന്റെ പരിധിയിൽ ഉൾപ്പെടുന്ന 40% നു മേൽ വൈകല്യമുള്ള എല്ലാ
വ്യക്തികൾക്കും ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തുന്നു.
• പ്രായപരിധി ഇല്ല.
• മുൻകാല രോഗാവസ്ഥ ബാധകമല്ല.
• മുൻ കൂർ മെഡിക്കൽ ചെക്കപ്പ് ആവശ്യമില്ല.
• പദ്ധതിയിൽ അംഗമായി ചേർന്ന് ഹെൽത്ത് കാർഡ് ലഭിക്കുന്ന ദിവസം മുതൽ ആനുകൂല്യം
ലഭിക്കുന്നു.

സ്കീമും പരിരക്ഷയും

• ഇന്ത്യയിൽ എവിടെ നിന്നും മേൽപ്പറഞ്ഞ വൈകല്യങ്ങളുള്ള വ്യക്തികൾക്ക് നേടുന്ന
ചികിത്സകൾക്ക് ഈ പദ്ധതി ആനുകൂല്യം ലഭ്യമാണ്
• ഔട്ട് പേഷ്യൻറ്.
• ഒ. പി. വിഭാഗം.
• ഒരു ലക്ഷം രൂപയ്ക്കുള്ള ഇൻഷുറൻസ് കവറേജാണ് ഒരു വ്യക്തിക്ക് ഒരു വർഷത്തിൽ
ലഭിക്കുന്നത്.
• ഇൻപേഷ്യൻറ് വിഭാഗം/ കിടത്തി ചികിത്സ

 

ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ

ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ

  •  നാഷണൽ ട്രസ്റ്റിൻറെ കേരള സ്റ്റേറ്റ് നോഡൽ ഏജൻസി സെൻററായ കൊല്ലം ആശ്രയയിൽ
  • അപേക്ഷ സമർപ്പിക്കാവുന്നതാണ്. www.thenationaltrust.gov.in എന്ന ലിങ്കിൽ അപേക്ഷകൻ നേരിട്ടോ
  • നോഡൽ ഏജൻസി വഴിയോ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
  •  പാസ്സ്പോർട്ട്-സൈസ് കളർ ഫോട്ടോ.
  •  റേഷൻ കാർഡിന്റെ കോപ്പി.
  •  മെഡിക്കൽ ബോർഡ് (ജില്ലാ ആശുപത്രി/താലൂക്ക് ആശുപത്രി/ഗവണ്മെൻറ്
  • മെഡിക്കൽകോളേജ്) നൽകുന്ന വൈകല്യ സർട്ടിഫിക്കറ്റിന്റെ കോപ്പി.
  •  അഡ്രസ്സ് പ്രൂഫ് ( ആധാർ,വോട്ടർ ഐഡി എന്നിവ).
  •  ജനന തീയതി തെളിയിക്കുന്നതിനായിട്ടുള്ള രേഖ.
  •  വൈകല്യമുള്ള വ്യക്തിയുടെ പേരിൽ ഉള്ള ബാങ്ക് അക്കൗണ്ട് (ജോയിൻറ്/ വ്യക്തിഗത
  • അക്കൗണ്ട് ) പാസ്സ്ബുക്കിന്റെ കോപ്പി.
  •  വാർഷിക പ്രീമിയം തുക.
  • (ശ്രദ്ധിക്കുക: നോഡൽ എജൻസിയുടെ രജിസ്ട്രേഷൻ ഓരോ വർഷവും പുതുക്കേണ്ടതിനാൽ വർഷം
  • തോറും ഏജൻസി മാറാൻ സാധ്യതയുണ്ട്. ഇൻഷുറൻസ് കാർഡ് വർഷാ വർഷം പുതുക്കുമ്പോൾ നിലവിലുള്ള ഏജൻസിയെ കുറിച്ച് അന്വേഷിച്ച ശേഷം മാത്രം അപേക്ഷിക്കുക.)
  • വാർഷിക പ്രീമിയം തുക
  •  ഈ പദ്ധതിയിൽ വരുമാന പരിധിയില്ല. ചേരുന്നതിന് എ.പി.എൽ. കുടുംബക്കാർക്ക് 500/
  • രൂപയും ബി.പി.എൽ. കുടുംബക്കാർക്ക് 250/ രൂപയുമാണ് പ്രീമിയം അടക്കേണ്ടത്.
  •  വർഷം തോറും പുതുക്കുമ്പോൾ 50/ രൂപയുമാണ് പ്രീമിയം അടക്കേണ്ടത്.
  • ഇൻഷുറൻസ് പുതുക്കൽ

    ഇൻഷുറൻസ് പുതുക്കൽ

    • ഒരു വർഷമാണ് നിരാമയ ഇൻഷുറൻസിന്റെ കാലാവധി (ഉദാ:2016 ഏപ്രിൽ 1 മുതൽ 2017 മാർച്ച്31 വരെ മാത്രം) വർഷാവർഷം പുതുക്കണം.
    • എല്ലാ വർഷവും ജനുവരി, ്രെബഫുവരി മാസങ്ങളിലാണ് പുതുക്കേണ്ടത്.
    • നാഷണൽ ട്രസ്റ്റിന്റെ കേരളസ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ കൊല്ലം ആശ്രയയുമായി
    • ബന്ധപ്പെട്ട് കാർഡ് പുതുക്കേണ്ടതാണ്.
    • പുതുക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിച്ച് സമയാസമയങ്ങളിൽ പുതുക്കിയ കാർഡ്കൈപ്പറ്റണം. വർഷം തോറും കാർഡ് നമ്പർ മാറും.
    • ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • ഒ.പി . ചികിത്സാ ചെലവുകൾ
    • ചികിത്സ നടത്തി 25 ദിവസത്തിനുള്ളിൽ അപേക്ഷയും അനുബന്ധരേഖകളും ഇൻഷുറൻസ്
    • കമ്പനിയിൽലഭിക്കത്തക്കവിധം രജിസ്ട്രേഡ് പോസ്റ്റായി അയക്കേണ്ടതാണ്.
    • ഒറിജിനൽ ട്രീറ്റ്മെൻറ് സർട്ടിഫിക്കറ്റ്(കഴിക്കുന്ന മരുന്ന്,ടെസ്റ്റുകൾ,തെറാപ്പിവിവരങ്ങൾ,
    • എന്നിവരേഖപ്പെടുത്തിയ ട്രീറ്റ്മെൻറ് സർട്ടിഫിക്കറ്റ് ആശുപത്രി/ഡോക്റുടെ ലെറ്റർ പാഡിൽ
    • ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിട്ടു സീൽ ചെയ്യണം.
    • മരുന്നുകളുടെ ഒറിജിനൽ, ടെസ്റ്റ് റിപ്പോർട്ട് (ലാബ് ടെസ്റ്റ്, ഇ.സി.ജി, ഇ.ഇ.ജി, എക ്സ്-റേ
    • ബില്ലിന്റെ പുറകിൽ ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിട്ടു സീൽ വയ്ക്ക്ണം.
    • ഇതോടൊപ്പം ഡിസെബിളിറ്റി സർട്ടിഫിക്കട്ടിന്റെ സ്വയം അറ്റസ്റ്റ് ചെയ്ത കോപ്പി, ബാങ്ക്
    • പാസ്സ്ബുക്ക്, നിരാമയ കാർഡ് എന്നിവയുടെ കോപ്പി ബില്ലിനോടൊപ്പം വയ്ക്കുക.
    •  

      കിടത്തി ചികിത്സാ ചെലവുകൾ

      കിടത്തി ചികിത്സാ ചെലവുകൾ

      • ഒറിജിനൽ ഡിസ്ചാർജ് സമ്മറി(രോഗിയുടെ പേരുവിവരം,അസുഖ വിവരം,അഡ്മിറ്റ്-
      • -ഡിസ്ചാർജ് ചെയ്ത തീയതി, സമയം, നൽശിയ ചികിത്സ, അനുബന്ധ ടെസ്റ്റ് വിവരങ്ങൾ മുതലായവ
      • രേഖപ്പെടുത്തണം).
      • അഡ്മിറ്റ് മുതൽ ഡിസ്ചാർജ് വരെയുള്ള മരുന്നുകളുടെ ബിൽ, വലിയ തുകയുടെ തരം
      • തിരിച്ചുള്ള ബില്ലുകൾ എന്നിവ ഡോക്ടർ ഒപ്പിട്ടു സീൽ വയ്ക്ക്ണം.
      • മരുന്നുകളുടെ ഒറിജിനൽ, ടെസ്റ്റ് റിപ്പോർട്ട് (ലാബ് ടെസ്റ്റ്, ഇ.സി.ജി, ഇ.ഇ.ജി, എക ്സ്-റേ
      • ബില്ലിന്റെ പുറകിൽ ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിട്ടു സീൽ വയ്ക്ക്ണം.
      • യാത്രാ ചെലവ് ലഭിക്കുന്നതിനായി ആംബുലൻസ്/ടാക്സി എന്നിവയുടെ ഒറിജിനൽ ബിൽ.
      • ബാങ്കിന്റെ ഇ.എഫ് ടി ഇതോടൊപ്പം ഡിസബി ലിറ്റി സർട്ടിഫിക്കട്ടിന്റെ സ്വയം അറ്റസ്റ്റ് ചെയ്ത
      • കോപ്പി, ബാങ്ക് പാസ്സ് ബുക്ക്, നിരാമയ കാർഡ് എന്നിവയുടെ കോപ്പി ബില്ലിനോടൊപ്പം വയ്ക്കുക.
      • ചികിത്സ നടത്തി 25 ദിവസത്തിനുള്ളിൽ അപേക്ഷയും അനുബന്ധരേഖകളും ഇൻഷുറൻസ്
      • കമ്പനിയിൽ ലഭിക്കത്തക്കവിധം രജിസ്ട്രേഡ് പോസ്റ്റായി അയക്കേണ്ടതാണ്
      •  

English summary

Health Insurance Scheme meant for the disabled

This is a Health Insurance Scheme meant for the disabled which comes under the purview of National trust Act 1999.
Story first published: Thursday, February 28, 2019, 13:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X