വർഷം വെറും 330 രൂപ നിക്ഷേപിക്കൂ; നിങ്ങളുടെ കുടുംബം വഴിയാധാരമാകില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയം നിങ്ങളാണോ? എങ്കിൽ നിങ്ങളുടെ കുടുബത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യമാണ് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിൽ അം​ഗമാകുക എന്നത്. ഇതുവഴി നിങ്ങളുടെ മരണ ശേഷം കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാം. മാത്രമല്ല ഓരോ വർഷവും പുതുക്കാവുന്ന ഒരു നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ് ടേം ഇൻഷുറൻസ് പദ്ധതി കൂടിയാണിത്.

പ്രായപരിധി

പ്രായപരിധി

18 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള ആർക്കും പദ്ധതിയിൽ അം​ഗങ്ങളാകാം. അപേക്ഷകർക്ക് സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് മാത്രം. ഇതുവഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം ഓട്ടോ ഡെബിറ്റ് ആകുന്നതിനുള്ള സൗകര്യവും ലഭിക്കും.

പ്രീമിയം തുക

പ്രീമിയം തുക

സർക്കാർ വെബ്സൈറ്റായ jansuraksha.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവര പ്രകാരം 2 ലക്ഷം വരെയാണ് പദ്ധതി വഴി ഇൻഷുറൻസ് കവറേജി ലഭിക്കുക. ജൂൺ ഒന്ന് മുതൽ മേയ് 31 വരെയാണ് ഓരോ വർഷത്തെയും കവറേജിന്റെ കാലാവധി. ഈ ഒരു വർഷത്തേയ്ക്ക് 330 രൂപയാണ് പ്രീമിയം തുകയായി നൽകേണ്ടത്. ഇത് ഓരോ വർഷവും പുതുക്കുകയും വേണം.

എൽഐസി വഴി

എൽഐസി വഴി

എൽഐസി വഴിയും മറ്റ് ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് കമ്പനികൾ വഴിയും പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. എൻറോൾമെൻറിനായി, ബാങ്കുകൾ ഇൻഷുറൻസ് കമ്പനികളുമായാണ് സഹകരിക്കുന്നത്. ബാങ്ക് അക്കൗണ്ടുള്ള എല്ലാവർക്കും പദ്ധതിയിൽ അം​ഗങ്ങളാകാമെന്നതാണ് മറ്റൊരു പ്രത്യേകത.

മരണം സംഭവിച്ചാൽ

മരണം സംഭവിച്ചാൽ

പദ്ധതിയിൽ അം​ഗ​മായ വ്യക്തിയ്ക്ക് ഏതെങ്കിലും കാരണത്താൽ മരണം സംഭവിച്ചാൽ 2 ലക്ഷം രൂപയാണ് ലഭിക്കുക. പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത് വരെ അക്കൗണ്ടിൽ നിന്ന് പണം ഓട്ടോ ഡെബിറ്റ് ആകാനുള്ള ഓപ്ഷൻ പദ്ധതി ആരംഭിക്കുമ്പോൾ തന്നെ നൽകണമെന്ന് മാത്രം. മരണത്തിന് മാത്രമാണ് ഇൻഷുറൻസ് കവർ ലഭിക്കുകയുള്ളൂ. വരിക്കാരന്റെ നോമിനിയ്ക്കാണ് പണം കൈപ്പറ്റാനുള്ള അവകാശം. പ്രീമിയം തുക ഇടയ്ക്ക് വച്ച് അടയ്ക്കാതിരുന്ന വരിക്കാർക്ക് പിന്നീട് പ്രീമിയം അടച്ച് പദ്ധതിയിൽ തുടരാവുന്നതാണ്.

malayalam.goodreturns.in

English summary

Benefits of Pradhan Mantri Jeevan Jyoti Bima yojana

These are the Benefits of Pradhan Mantri Jeevan Jyoti Bima yojana. check how to join Pradhan Mantri Jeevan Jyoti Bima yojana.
Story first published: Saturday, May 11, 2019, 14:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X