റിട്ടയർമെന്റ് ജീവിതത്തിലേക്കായി നിക്ഷേപപദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഔദ്യോ​ഗിക രം​ഗത്ത് നിന്ന് വിരമിച്ചാലും മാസാമാസം ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കേണ്ടതുണ്ടെന്ന ആവശ്യകത നാം മറക്കരുത്. ചെറുപ്പത്തിന്റെ പ്രസരിപ്പിനിടയിലോ, അതുമല്ലെങ്കിൽ ജീവിതപ്രാരാബ്ദങ്ങൾക്കിടയിലോ പലരും മറന്നുപോകുന്ന ഒന്നാണ് റിട്ടയർമെന്റ് ശേഷമുള്ള ജീവിതത്തിലെ സമ്പാദ്യത്തിന്റെ ആവശ്യകതയെക്കുറിച്ച്. യഥാർഥത്തിൽ റിട്ടയർമെന്റിന് ശേഷമുള്ള സമ്പാദ്യശീലത്തെക്കുറിച്ച് ഏറെനാൾ മുൻപുതന്നെ ആലോചിക്കേണ്ടതാണ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ജീവിതത്തെ ആഘോഷമാക്കുവാൻ ഏറെ കരുതലോടെ തന്നെ മുന്നോട്ട് പോകേണ്ടതാണ് .

പ്രായമാകുമ്പോൾ‌
 

പ്രായമാകുമ്പോൾ‌ മെഡിക്കൽ ചെക്കപ്പുപോലുള്ളനവക്കായി ഏറെ തുക മുടക്കേണ്ടി വരുന്നതും ജീവിത ചിലവ് കൂട്ടുന്ന കാര്യമാണ്. കുടുംബത്തിൽ മക്കളായി ഒരാൾ മാത്രമാകുമ്പോൾ പ്രായമായ മാതാപിതാക്കളെ നോക്കേണ്ടുന്ന ചുമതല ഒരാളിലേക്ക് വന്നുചേരും. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഉണ്ടാവുന്ന ജീവിത ചിലവുകളെ എങ്ങനെ ഫലപ്രദമായി നേരിടാമെന്ന് മാതാപിതാക്കളോടൊപ്പം ഇരുന്ന് ചർച്ചചെയ്ത് കൂടുതൽ മികച്ച സമ്പാദ്യ രീതികളെക്കുറിച്ചും അവക്ക് ചിലവാകുന്ന തുകയെക്കുറിച്ചുമെല്ലാം പ്ലാനിംങ് നടത്താവുന്നതാണ്.

ജോലിയിൽ നിന്ന് വിരമിച്ച ശേഷം മാതാപിതാക്കൾക്ക് ചികിത്സാവേളകളിൽ ഉപയോ​ഗപ്രദമാകുന്ന സമ്പാദ്യ രീതികളെങ്ങനെ തുടങ്ങാമെന്ന് നോക്കാം....

ജോലിയിൽ നിന്ന് വിരമിച്ച ശേഷം മാതാപിതാക്കൾക്ക് ചികിത്സാവേളകളിൽ ഉപയോ​ഗപ്രദമാകുന്ന സമ്പാദ്യ രീതികളെങ്ങനെ തുടങ്ങാമെന്ന് നോക്കാം....

1. അതിനാദ്യമായി വേണ്ടത് മാതാപിതാക്കളോടൊപ്പമിരുന്ന് സാവധാനം അവരുടെ നിലവിലെ ആരോ​ഗ്യം എങ്ങനെയെന്ന് ചോദിച്ച് മനസിലാക്കാവുന്നതാണ്. മാതാപിതാക്കൾക്ക് നിലവിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏതെങ്കിലും ഉണ്ടോ എന്ന കാര്യവും കൃത്യമായി ചോദിച്ച് മനസിലാക്കാവുന്നതാണ്.

അതോടൊപ്പം തന്നെ ഇൻഷുറൻസ് പോളിസി, കാലാവധി, അടവ് തുടങ്ങിയ കാര്യങ്ങൾ കൃത്യമാണോയെന്നും പരിശോധിച്ച് ഉറപ്പു വരുത്താവുന്നതാണ്. അതോടൊപ്പം തന്നെ ഇൻഷുറൻസ് പരിരക്ഷകളുടെ രേഖകൾ , ആവശ്യ സമയത്ത് അത് എങ്ങനെ ഉപയോ​ഗിക്കാം എന്നതൊക്കെ സാവധാനം പറഞ്ഞ് മനസിലാക്കേണ്ടതുമാണ്.

ജിയോ പണി തുടങ്ങി, കോളുകൾ ഇനി സൗജന്യമല്ല; മറ്റ് നെറ്റ്‍വർക്കുകളിലേയ്ക്ക് നിരക്ക് ഇങ്ങനെ

മാതാപിതാക്കൾക്ക്

2. മാതാപിതാക്കൾക്ക് ഇതുവരെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇല്ലെങ്കിൽ, അവർക്ക് നല്ല ആരോഗ്യ പരിരക്ഷ വാങ്ങുക തന്നെ വേണം എന്ന കാര്യവും മറക്കരുത്. കൂടാതെ നിങ്ങളുടെ മാതാപിതാക്കൾക്ക് 60 വയസ്സിന് മുകളിലാണെങ്കിൽ നിങ്ങൾ അടയ്ക്കുന്ന പ്രീമിയത്തിനായി ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡി പ്രകാരം 50,000 രൂപ നികുതി ആനുകൂല്യം നേടാൻ നിങ്ങൾക്ക് കഴിയും.

3. കൂടാതെ നിങ്ങളുടെ തൊഴിലുടമ നിങ്ങളുടെ മാതാപിതാക്കളെയും ഇൻലോസിന്റെയുമടക്കം നിങ്ങൾക്കായി ഒരു ഗ്രൂപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി അഥവാ നൽകുന്നുണ്ടെങ്കിൽ, ലഭ്യമായ പരമാവധി പരിധി പ്രയോജനപ്പെടുത്തുക എന്നതും ഏറെ പ്രധാനമാണ് . എന്നാൽ താരതമ്യേന ചെറുപ്പത്തിൽത്തന്നെ നിങ്ങൾക്ക് കുറഞ്ഞ ചിലവ് വരുന്നതിനാൽ നിങ്ങൾ ഒരു സ്വതന്ത്ര ഫാമിലിപ്ലാൻ ഉപയോ​ഗിക്കുന്നതാവും ഉത്തമം.

76,600 കോടി രൂപയുടെ കിട്ടാക്കടം എസ്ബിഐ എഴുതിത്തള്ളിയതായി വിവരാവകാശ റിപ്പോര്‍ട്ട്

ഒരുപക്ഷേ

4. ഒരുപക്ഷേ, നിങ്ങളുടെ രക്ഷകർത്താക്കൾക്ക് സ്വയം ഒരു ഇൻഷുറൻസ് പ്ലാൻ വാങ്ങാൻ കഴിയുന്നില്ലെങ്കിൽ ജീവിത ചിലവുകൾക്ക് ആവശ്യമായി വരുന്ന തുക എല്ലായ്പ്പോഴും കൈവശം ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കായി ഒരു നിശ്ചിത തുക മാറ്റി വയ്ക്കുക

5. ഇവ കൂടാതെ, ആംബുലൻസിന്റെ മൊബൈൽ നമ്പർ, നിങ്ങളുടെ രക്ഷകർത്താക്കളുടെ ഡോക്ടർമാരുടെ വിവരങ്ങൾ, , എന്നിവ കൃത്യമായും സൂക്ഷിച്ചിരിക്കണം. ഉണ്ടായിരിക്കണം. ഇൻഷുറൻസും മെഡിക്കൽ രേഖകളും എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ആവശ്യസമയത്ത് ഉപയോ​ഗിക്കാൻ മാതാപിതാക്കളെ പഠിപ്പിക്കുകയും ചെയ്യുക.

6. മേൽ പറഞ്ഞവ കൂടാതെ വിവാഹം കഴിക്കുന്നതിന് മുമ്പ്, നിങ്ങളുടെ പങ്കാളിയുമായി മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനുള്ള നിങ്ങളുടെ പദ്ധതികൾ ചർച്ചചെയ്യേണ്ടത് പ്രധാനമാണ് , എന്തെന്നാൽ ഭാവിയിൽ ഒരു നിശ്ചിത തുക മാതാപിതാക്കൾക്കായി മാറ്റി വക്കുന്നതടക്കമുള്ള കാര്യങ്ങൾ തീർച്ചയായും പങ്കാളി അറിഞ്ഞിരിക്കണം എന്നതിനാലാണിത്.

എഫ്ഡി പലിശ നിരക്ക് കുറയ്ക്കൽ ബാധിക്കുന്നത് 4 കോടി മുതിർന്ന പൗരന്മാരെ

റിട്ടയർമെന്റ്

7. നിങ്ങളുടെ മാതാപിതാക്കളെ സാമ്പത്തികമായി സ്ഥിരമായി പിന്തുണയ്ക്കാൻ കഴിയില്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ തീർച്ചയായും അവർക്കായി നല്ല ഇൻഷുറൻസ് പ്ലാനുകളും , പോളിസികളും എടുക്കുകയും ഭാവിയിൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഉണ്ടാകുന്ന ജീവിത ചിലവുകളെക്കുറിച്ച് മാതാപിതാക്കളെ പറഞ്ഞ് ബോധവാന്മാരാക്കുകയും ചെയ്യാവുന്നതാണ്.

ജോലിയിൽ നിന്ന് വിരമിച്ച ശേഷം റിട്ടയർമെന്റ് പ്ലാനുകളെയും , ഇൻഷുറൻസ് പോളിസികളെയും കുറിച്ച് ഓർത്ത് നിരാശരാകുന്നതിന് പകരം റിട്ടയർമെന്റിന് ശേഷം ജീവിതം ഉല്ലാസകരമാക്കാനും , സാമ്പത്തിക പരിരക്ഷ ഉറപ്പ വരുത്താനും മക്കൾക്കും കൂടെയിരുന്ന് ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്.

English summary

റിട്ടയർമെന്റ് ജീവിതത്തിലേക്കായി നിക്ഷേപപദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | life after retirement savings plans schemes

life after retirement savings plans schemes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more