നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന (പിഎംജെജെബി) ഒരു വർഷത്തെ ലൈഫ് ഇൻഷുറൻസ് പോളിസിയാണ്. ഈ സ്കീം വഴി പ്രതിവർഷം 330 രൂപയുടെ പ്രീമിയം അടച്ചാൽ 2 ലക്ഷം രൂപയുടെ കവറേജാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.
പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന
പോളിസി കാലയളവിൽ പോളിസി ഹോൾഡർ മരിച്ചാൽ നാമനിർദ്ദേശം ചെയ്യുന്നയാൾക്ക് സാമ്പത്തിക പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പോളിസിയാണ് ടേം ഇൻഷുറൻസ് കവറേജ്. പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന പദ്ധതി പ്രകാരം ഒരു അംഗത്തിന് പ്രതിവർഷം 330 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. ഇതുവഴി 2 ലക്ഷം രൂപയുടെ ലൈഫ് കവർ വാഗ്ദാനം ചെയ്യുന്നു.
യോഗ്യത
18 മുതൽ 50 വയസ്സുവരെയുള്ളവർക്ക് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ അംഗങ്ങളാകാം. ഈ ഇൻഷുറൻസ് സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പ്രാഥമിക കെവൈസി എന്ന നിലയിൽ ആധാർ കാർഡും ഒരു ബാങ്ക് അക്കൗണ്ടും നിർബന്ധമാണ്. ഒരാൾ 50 വയസ്സിന് മുമ്പ് ഈ പോളിസി പ്രയോജനപ്പെടുത്തുകയാണെങ്കിൽ, വാർഷിക പ്രീമിയം അടച്ചാൽ 55 വയസ്സ് വരെ റിസ്ക് കവറേജ് ലഭിക്കും.
എങ്ങനെ പ്രവർത്തിക്കുന്നു?
പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന 2 ലക്ഷം രൂപയുടെ ലൈഫ് കവറാണ് നൽകുന്നത്. ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പ്രതിവർഷം 330 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടത്. ഓരോ വർഷവും മെയ് 31നോ അതിനു മുമ്പോ പോളിസി ഹോൾഡറുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു തവണയായി പ്രീമിയം ഡെബിറ്റ് ചെയ്യപ്പെടിം. ഈ പദ്ധതി എല്ലാ വർഷവും പുതുക്കാവുന്നതാണ്.
വീണ്ടും ചേരാം
മെയ് 31 ന് ശേഷം ചേരുന്നവർ മുഴുവൻ പ്രീമിയവും ഒരു തവണയായി അടയ്ക്കേണ്ടതുണ്ട്. പോളിസി ഉടമയ്ക്ക് സ്കീമിൽ നിന്ന് പുറത്തുകടന്ന് ഏത് സമയത്തും വീണ്ടും ചേരാനാകും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും മറ്റ് നിരവധി സ്വകാര്യ ലൈഫ് ഇൻഷുറർമാരും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രീമിയം തുക
പ്രീമിയം തുകയായ 330 രൂപയിൽ 289 രൂപ ഇൻഷുറൻ കമ്പനിയിലേയ്ക്കും 30 രൂപ ഏജന്റിനോ ബാങ്കിലേ ചെലവുകൾക്കോ പോകും. ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കായി 11 രൂപയും ആവശ്യമാണ്. ഈ പദ്ധതി പ്രകാരം, എൻറോൾമെന്റിന്റെ ആദ്യ 45 ദിവസത്തിനുശേഷം റിസ്ക് കവർ ബാധകമാണ്.
രജിസ്റ്റർ ചെയ്തവർ
2019 മാർച്ച് 31 ലെ കണക്കനുസരിച്ച്, യോഗ്യതാ പരിശോധനയ്ക്ക് വിധേയമായി ബാങ്കുകൾ റിപ്പോർട്ട് ചെയ്ത മൊത്തം എൻറോൾമെന്റ് 5.91 കോടിയിലധികമാണ്. പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന പ്രകാരം രജിസ്റ്റർ ചെയ്ത 145763 ക്ലെയിമുകളിൽ 135212 എണ്ണം വിതരണം ചെയ്തതായി സർക്കാർ അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications