EV-യിലാണ് ഭാവി; 5 ഇവി ഇന്‍ഫ്രാ ഓഹരികള്‍ നോക്കിവെയ്ക്കാം; വെറുതെയാകില്ല!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈദ്യുത വാഹനങ്ങള്‍ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജം നല്‍കുന്ന ലിതിയം- അയോണ്‍ ബാറ്ററികള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം ചാര്‍ജിങ് പോയിന്റുകളാണ്. അടുത്ത 5 വര്‍ഷത്തിനകം ഇവി ചാര്‍ജിങ്ങുമായി ബന്ധപ്പെട്ട വ്യവസായം 2.25 ലക്ഷം കോടി രൂപയാകുമെന്നാണ് അനുമാനം.

 

വൈദ്യുത വാഹനങ്ങളിലേക്ക്

2027 വരെയുള്ള കാലഘട്ടത്തില്‍ ഈ മേഖലയുടെ വാര്‍ഷിക വളര്‍ച്ച 40 ശതമാനമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതുപോലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വൈദ്യുത വാഹനങ്ങളിലേക്ക് മാറാന്‍ മികച്ച പ്രോത്സാഹനവുമുണ്ട്. അടുത്ത 5 വര്‍ഷത്തിനകം 70,000 ഇവി സ്റ്റേഷന്‍ രാജ്യത്താകമാനം സജ്ജമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വൈദ്യുത വാഹനങ്ങള്‍ക്കു (ഇവി- EV) വേണ്ട അടിസ്ഥാന സൗകര്യം തയ്യാറാക്കുന്ന 5 ഓഹരികളെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്.

ടാറ്റ പവര്‍

ടാറ്റ പവര്‍

രാജ്യത്തെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനിയാണ് ടാറ്റ പവര്‍. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി ബഹുതല അടിസ്ഥാന സൗകര്യങ്ങളാണ് സജ്ജമാക്കുന്നത്. ഇതിന്റെ ഭാഗമായി വീട്, ഓഫീസ്, പൊതുസ്ഥലം തുടങ്ങിയ ഇടങ്ങളിലൊക്കെ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജീകരിക്കുന്നതിനുള്ള സംവിധാനം ആവിഷ്‌കരിക്കുന്നു. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്, ടിവിഎസ്, എംജി മോട്ടോര്‍ ഇന്ത്യ, ജാഗ്വാര്‍ & ലാന്‍ഡ് റോവര്‍ ഇന്ത്യ തുടങ്ങിയവരുമായി ചാര്‍ജിങ് സ്റ്റേഷനുകള്‍ വികസിപ്പിക്കാനുള്ള കരാറുകള്‍ രൂപപ്പെടുത്തി.

Also Read: ആപ്പിളും ഗൂഗിളും വളര്‍ത്തുന്ന ഇന്ത്യന്‍ കമ്പനി; വൈകാതെ ഈ മിഡ് കാപ് ഓഹരി 200 കടക്കുംAlso Read: ആപ്പിളും ഗൂഗിളും വളര്‍ത്തുന്ന ഇന്ത്യന്‍ കമ്പനി; വൈകാതെ ഈ മിഡ് കാപ് ഓഹരി 200 കടക്കും

ഇവി ചാര്‍ജിങ് സ്റ്റേഷന്‍

2021 സെപ്റ്റംബറില്‍ ലഭ്യമായ രേഖകള്‍ പ്രകാരം 5,458 ഭവനങ്ങളിലും 32 ഇ-ബസ് ചാര്‍ജിങ് സ്റ്റേഷന്‍, 878 ഇവി ചാര്‍ജിങ് സ്റ്റേഷനുകളും ടാറ്റ പവര്‍ കമ്പനി (BSE: 500400, NSE : TATAPOWER) തയ്യാറാക്കിയിട്ടുണ്ട്. അടുത്തിടെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ലോധ ഗ്രൂപ്പുമായും സെന്‍ട്രല്‍ റെയില്‍വേയുമായും ചേര്‍ന്ന് പൂനെ, മുംബൈ നഗരങ്ങളില്‍ ഇവി ചാര്‍ജിങ് സ്റ്റേഷന്‍ തയ്യാറാക്കുന്നതിന് ധാരണയിലെത്തി.

ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് എളുപ്പം എത്തിച്ചേരുന്നതിനായി സമീപത്തെ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്തുന്നതിനും പണം അടയ്ക്കുന്നതിനും സഹായകമാകുന്ന മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച 235 രൂപ നിലവാരത്തിലാണ് ടാറ്റ പവര്‍ ഓഹരി വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി). അടുത്ത മൂന്ന് വര്‍ഷത്തിനകം 10,000 ഇന്ധന വിതരണ പമ്പുകളില്‍ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം വൈദ്യുത വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി, മഹീന്ദ്ര, ഓല, എന്‍ടിപിസി, ടാറ്റ പവര്‍ എന്നിവരുമായും ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനുള്ള ധാരണയിലെത്തിയിട്ടുണ്ട്.

Also Read: കാര്‍ഷിക മേഖലയെ ടെക്‌നോളജി ഉഴുതുമറിക്കുന്നു; മാറ്റത്തിന്റെ നേട്ടം കൊയ്യാവുന്ന 5 ഓഹരികള്‍Also Read: കാര്‍ഷിക മേഖലയെ ടെക്‌നോളജി ഉഴുതുമറിക്കുന്നു; മാറ്റത്തിന്റെ നേട്ടം കൊയ്യാവുന്ന 5 ഓഹരികള്‍

ഹൈബ്രിഡ് മൈക്രോ ഗ്രിഡ്

സോളാര്‍ പവര്‍, ബാറ്ററി യൂണിറ്റ്, ഗ്രിഡ് പവര്‍ എന്നിവ സംയോജിപ്പിച്ച ആദ്യ ഹൈബ്രിഡ് മൈക്രോ ഗ്രിഡ് സംവിധാനം ഐഒസി (BSE: 530965, NSE : IOC) സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, സണ്‍ മൊബിലിറ്റി, ഫിനര്‍ജി ഓഫ് ഇസ്രായേല്‍ എന്നിവയുമായി ചേര്‍ന്ന് അലുമിനിയം എയര്‍ ബാറ്ററി സാങ്കേതികവിദ്യ രാജ്യത്ത് അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

അതേസമയം ചൊവ്വാഴ്ച 69.10 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. മുടങ്ങാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്‍കുന്ന ഐഒസി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 16.50 ശതമാനമാണെന്നതും ശ്രദ്ധേയം.

ബിപിസിഎല്‍

ബിപിസിഎല്‍

രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിപണന കമ്പനിയും ശുദ്ധീകരണ ശേഷിയില്‍ മൂന്നാമതും നില്‍ക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍). മഹാരത്‌ന പദവിയുള്ള കമ്പനിക്ക് 19,000 ഇന്ധന വിതരണ പമ്പുകള്‍ സ്വന്തമായുണ്ട്. ഇതിനകം 44 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജമാക്കിയ ബിപിസിഎല്‍ 2022 ഒക്ടോബറിനകം 1,000 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

കൂടാതെ പുനരുപയോഗ ഊര്‍ജ മേഖലയിലെ ഉത്പാദനം 1,000 മെഗാവാട്ട് ആയി ഉയര്‍ത്താനും മറ്റ് കമ്പനികളെ ഏറ്റെടുക്കുന്നതിനുമായി 5,000 കോടിയുടെ പദ്ധതിയും ബിപിസിഎല്‍ (BSE: 500547, NSE: BPCL) തയ്യാറാക്കിയിട്ടുണ്ട്. അതേസമയം ഇന്ന് 322.90 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എണ്ണ പര്യവേഷണം, പെട്രോകെമിക്കല്‍ മേഖലകളില്‍ വലിയ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനി ഇന്ധന ശുദ്ധീകരണ ശേഷിയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. അടുത്ത 5 വര്‍ഷത്തിനകം ഇവി ചാര്‍ജിങ് സംവിധാനം കൂടിയുള്ള 5,500 ഇന്ധന പമ്പുകള്‍ സ്ഥാപിക്കാനും റിലയന്‍സ് ലക്ഷ്യമിടുന്നു.

അതേസമയം ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനായി ബ്രിട്ടീഷ് പെട്രോളിയവുമായി ചേര്‍ന്ന് ജിയോ-ബിപി എന്ന സംയുക്ത സംരംഭം പ്രവര്‍ത്തനം ആരംഭിച്ചു. അതുപോലെ മഹീന്ദ്ര ഗ്രൂപ്പുമായി ചേര്‍ന്ന് മൊബിലിറ്റി-ആസ്-എ-സര്‍വീസ് (Maas), ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) എന്ന പദ്ധതികളും വിഭാവനം ചെയ്യുന്നു. അതേസമയം ചൊവ്വാഴ്ച 2,502 രൂപയിലായിരുന്നു റിലയന്‍സ് (BSE: 500325, NSE : RELIANCE) ഓഹരിയുടെ ക്ലോസിങ്.

എബിബി ഇന്ത്യ

എബിബി ഇന്ത്യ

ഏറ്റവും വലിയ സംയോജിത വൈദ്യുത ഉപകരണ നിര്‍മാതാക്കളിലൊന്നാണ് എബിബി ഇന്ത്യ. വൈദ്യൂതീകരണം, റോബോട്ടിക്സ് & ഓട്ടോമേഷന്‍, ചലനശക്തി, പ്രവര്‍ത്തനങ്ങളുടെ യന്ത്രവത്കരണം എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.

നിലവില്‍ ലോകത്തെ ഏറ്റവും വേഗം ചാര്‍ജ് ചെയ്യാനാകുന്ന ടൈറ-360 (Terra 360) എബിബി ഇന്ത്യയുടെ മാതൃകമ്പനി രൂപകല്‍പന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിലൂടെ 3 മിനിറ്റില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ തക്ക വൈദ്യുതി ചാര്‍ജ് ചെയ്യാനാകും. വൈകാതെ ഈ സംവിധാനം ഇന്ത്യയിലും അവതരിപ്പിക്കും. അതേസമയം ഇന്ന് 3,150 രൂപയിലായിരുന്നു എബിബി ഇന്ത്യ (BSE: 500002, NSE : ABB) ഓഹരിയുടെ ക്ലോസിങ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Electric Vehicle Stocks: Lis Of 5 Shares Working EV Infra Sector Includes Tata Power And Reliance

Electric Vehicle Stocks: Lis Of 5 Shares Working EV Infra Sector Includes Tata Power And Reliance
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X