നിങ്ങളുടെ തൊഴില്‍ നഷ്ട്ടപ്പെടുമെന്ന ആശങ്കയുണ്ടോ? അടിയന്തര ഫണ്ട് കണ്ടെത്തേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനുഷ്യജീവിതം ആകസ്മികമായ പല സംഭവവികാസങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. അവയില്‍ ചിലത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതായിരിക്കും, മറ്റു ചിലത് സങ്കടവും. നിങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചേക്കാം ചില സംഭവങ്ങള്‍, നിലവിലെ കൊവിഡ് 19 പ്രതിസന്ധിയെപ്പോലെ. അതിനാല്‍, ഇത്തരം സാഹചര്യങ്ങളെ മറികടക്കാനും നേരിടാനും നിങ്ങള്‍ തയ്യാറെടുക്കേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക കാര്യവുമായി ഏറ്റവും പ്രധാനപ്പെട്ടതും വിദഗ്ധര്‍ ശുപാര്‍ശ ചെയ്യപ്പെടുന്നതുമായ ഒന്നാണ് അടിയന്തിര ഫണ്ട്.

 

പേര് സൂചിപ്പിക്കുന്നതുപോലെ, പ്രതിസന്ധികളിലും അത്യാഹിതങ്ങളിലും നിങ്ങളെ പിന്തുണയ്ക്കുന്നതിനായി നീക്കിവെച്ചിരിക്കുന്ന നിങ്ങളുടെ സ്വന്തം സമ്പാദ്യമാണ് എമര്‍ജന്‍സി അഥവാ അടിയന്തിര ഫണ്ട്. ഇത് ഏതൊരു വീട്ടിലെയും സാമ്പത്തിക സുരക്ഷയുടെ അടിസ്ഥാനമാണ്. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തൊരമൊരു അടിയന്തിര ഫണ്ട് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.


തൊഴില്‍ നഷ്ടം

തൊഴില്‍ നഷ്ടം

ദേശീയ ലോക്ക് ഡൗണിന്റെ ആഘാതം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ 23.4 ശതമാനം വര്‍ദ്ധനവിന് കാരണമായതായി തൊഴിലില്ലായ്മയെ കുറിച്ചുള്ള സമീപകാല വിവരങ്ങള്‍ സൂചിപ്പിക്കുന്നു. തൊഴില്‍ നഷ്ടത്തിന്റെ പ്രതിഭാസം ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. പകര്‍ച്ചവ്യാധി മൂലം മറ്റ് സമ്പദ് വ്യവസ്ഥകളില്‍ നിന്നും വ്യാപകമായ വെട്ടിക്കുറവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കൊവിഡ് 19 ലോക്ക് ഡൗണിനിടയില്‍ ഡിമാന്‍ഡ് താഴുന്നത് മൂലമുണ്ടാവുന്ന വരുമാനക്കുറവ് മിക്ക തലങ്ങളിലും തൊഴില്‍ നഷ്ടത്തിന് ഇടയാക്കിയേക്കാം.

തൊഴില്‍

തൊഴില്‍ നഷ്ടം അല്ലെങ്കില്‍ തൊഴിലില്ലായ്മ ഒരു വ്യക്തിയുടെ പതിവ് പ്രതിമാസ വരുമാനം അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഒരു സാമ്പത്തിക പദ്ധതി നിലവിലില്ലെങ്കില്‍ വാടക, കടം തിരിച്ചടവ്, ആരോഗ്യം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ഹോം യൂട്ടിലിറ്റി ബില്ലുകള്‍, കുട്ടികളുടെ ഫീസ് മുതലായ സ്ഥിരം ചെലവുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു തൊഴില്‍ നഷ്ടം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.ഇത് നിങ്ങളുടെ ധനകാര്യത്തില്‍ ഒരു വിപരീത ഫലമുണ്ടാക്കാം. പ്രതിസന്ധിഘട്ടങ്ങളില്‍ നിങ്ങളുടെ ചെലവുകള്‍ നിറവേറ്റുന്നതിന് അടിയന്തിര ഫണ്ട് ഒരു മുതല്‍ക്കൂട്ടാണ്.

സ്വർണ വില വീണ്ടും ഉയർന്നു; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാംസ്വർണ വില വീണ്ടും ഉയർന്നു; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

ആരോഗ്യ അടിയന്തിരാവസ്ഥ

ആരോഗ്യ അടിയന്തിരാവസ്ഥ

ആരോഗ്യ അടിയന്തിരാവസ്ഥ പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളുടെ വെല്ലുവിളികളോട് പ്രതികരിക്കാന്‍ ഒരു അടിയന്തിര ഫണ്ട് നിങ്ങളെ സഹായിക്കുന്നു. മതിയായ പരിരക്ഷ നല്‍കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിങ്ങളുടെ ധനസ്ഥിതി ശക്തിപ്പെടുത്തുന്നതിനും ആശുപത്രി ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനും ഒരു നല്ല മാര്‍ഗമാണ്. എന്നിരുന്നാലും, ചികിത്സയുടെ എല്ലാ ചെലവുകളും നികത്താന്‍ നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അപര്യാപ്തമായിരിക്കാം. അത്തരം സാഹചര്യങ്ങളില്‍ ഒരു അടിയന്തിര ഫണ്ട് നിങ്ങള്‍ക്ക് സഹായഹസ്തം നല്‍കും.

എണ്ണയ്ക്ക് കുപ്പിവെള്ളത്തേക്കാൾ കുറഞ്ഞ വില: വില പൂജ്യത്തിലും താഴെഎണ്ണയ്ക്ക് കുപ്പിവെള്ളത്തേക്കാൾ കുറഞ്ഞ വില: വില പൂജ്യത്തിലും താഴെ

നിങ്ങള്‍ക്ക് എത്ര അടിയന്തിര ഫണ്ട് ഉണ്ടായിരിക്കണം?

നിങ്ങള്‍ക്ക് എത്ര അടിയന്തിര ഫണ്ട് ഉണ്ടായിരിക്കണം?

നിങ്ങളുടെ പതിവ് വരുമാനം നിലച്ചുകഴിഞ്ഞാല്‍ മാന്യമായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന ഒന്നാണ് അടിയന്തിര ഫണ്ട്. പ്രസ്തുത ഫണ്ടിന് ഒരു നിശ്ചിത വലുപ്പമൊന്നുമില്ല. ആവശ്യകതകളുടെ എണ്ണമനുസരിച്ച് ഇത് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വ്യത്യാസപ്പെടും. എന്നാല്‍, തുടക്കക്കാരെ സംബന്ധിച്ചിടത്തോളം മൂന്ന് മുതല്‍ ആറ് മാസം വരെ നിങ്ങളുടെ പണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ ഒരു ഫണ്ട് ഉണ്ടായിരിക്കുന്നത് നല്ലതാണ്. കൊവിഡ് 19 പ്രതിസന്ധിയില്‍ നിന്ന് ഉണ്ടാകുന്ന സാമ്പത്തിക വെല്ലുവിളികള്‍ നോക്കുമ്പോള്‍, 12 മാസമോ അതില്‍ കൂടുതലോ വിലമതിക്കുന്ന ഒരു ഫണ്ട് ഉള്ളതാവും നല്ലത്.

ആഗോള വിപണിയിൽ ഇടിവ്, സെൻസെക്സിൽ 800 പോയിന്റ് നഷ്ടത്തിൽ തുടക്കംആഗോള വിപണിയിൽ ഇടിവ്, സെൻസെക്സിൽ 800 പോയിന്റ് നഷ്ടത്തിൽ തുടക്കം

അടിയന്തിര ഫണ്ട് എങ്ങനെ നിര്‍മ്മിക്കാം?

അടിയന്തിര ഫണ്ട് എങ്ങനെ നിര്‍മ്മിക്കാം?

നിങ്ങളുടെ ഫണ്ടിന്റെ വളര്‍ച്ചയ്ക്കായി ഒരു നിശ്ചിത തുക സ്ഥിരനിക്ഷേപത്തിലോ അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള നിക്ഷേപത്തിലോ ഉയര്‍ന്ന പലിശയുള്ള സമ്പാദ്യ അക്കൗണ്ടിലോ നീക്കിവെക്കാവുന്നതാണ്. എളുപ്പത്തില്ഡ ദ്രവ്യത നല്‍കാന്‍ കഴിയുന്ന ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതും നിങ്ങള്‍ക്ക് പരിഗണിക്കാം. പ്രസ്തുത നിക്ഷേപം മൂലധനത്തിന്റെ സുരക്ഷ, എളുപ്പത്തിലുള്ള ദ്രവ്യത, മിതമായ വരുമാനം എന്നിവ നല്‍കണം.

Read more about: coronavirus job fund ഫണ്ട്
English summary

നിങ്ങളുടെ തൊഴില്‍ നഷ്ട്ടപ്പെടുമെന്ന ആശങ്കയുണ്ടോ? അടിയന്തര ഫണ്ട് കണ്ടെത്തേണ്ടത് എങ്ങനെ? | fearing job loss or health emergency due to covid 19 crisis know how to build an emergency fund

fearing job loss or health emergency due to covid 19 crisis know how to build an emergency fund
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X