അനൗപചാരിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രയോജനപ്പെടുന്നതിനായി 2019 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി ശ്രാം യോഗി മൻ-ധൻ യോജന. 60 വയസ്സ് തികഞ്ഞതിന് ശേഷം കുറഞ്ഞത് 3,000 രൂപ പ്രതിമാസ പെൻഷൻ ഉറപ്പു നൽകുന്ന പെൻഷൻ നിക്ഷേപ പദ്ധതിയാണിത്.
പ്രധാനമന്ത്രി ശ്രീ യോഗി മാൻ ധൻ യോജനയുടെ പ്രത്യേകതകൾ
പ്രതിമാസം 110 രൂപ മുതൽ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. വരിക്കാരുടെ പെൻഷൻ അക്കൌണ്ടിന് കേന്ദ്ര സർക്കാർ തുല്യ സംഭാവന നൽകും. കുറഞ്ഞത് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കുന്നതിന് സ്കീമിലെ വരിക്കാർ 60 വയസ്സ് വരെ പതിവായി സംഭാവന നൽകണം. ഉപഭോക്താവിന്റെ മരണശേഷം പങ്കാളിക്ക് പ്രതിമാസ കുടുംബ പെൻഷൻ ലഭിക്കും. അത് പെൻഷന്റെ 50 ശതമാനമാണ്.
യോഗ്യത
ഗുണഭോക്താവ് ഈ പദ്ധതിയിൽ ചേർന്നു കഴിഞ്ഞാൽ 60 വയസ്സ് തികയുന്നത് വരെ സംഭാവന നൽകണം. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക്, ഉദാഹരണത്തിന്, തൊഴിലുടമ ആനുകൂല്യങ്ങൾ ഇല്ലാത്ത കച്ചവടക്കാർ, തൊഴിലാളികൾ, വീട്ടുജോലിക്കാർ, തയ്യൽക്കാർ, ചെറുകിട സ്റ്റോർ ഉടമകൾ തുടങ്ങിയവർക്ക് പദ്ധതിയിൽ സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും.
അറിയേണ്ട കാര്യങ്ങൾ
18-40 വയസ് വരെയുള്ള നിക്ഷേപകരുടെ പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ കുറവോ ആയിരിക്കണം. ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ പദ്ധതി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ സ്കീം എന്നിങ്ങനെയുള്ള ഏതെങ്കിലും നിയമപരമായ സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് കീഴിൽ ഉൾപ്പെടാത്ത തൊഴിലാളി ആയിരിക്കണം. കൂടാതെ ആദായനികുതി അടയ്ക്കുന്നയാളാകരുത്.
ആവശ്യമായവ
- ആധാർ
- ഐഎഫ്‌എസ്‌സി കോഡുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ജൻ ധൻ അക്കൗണ്ട് നമ്പർ
പിൻവലിക്കൽ
ഒരു വരിക്കാരൻ 10 വർഷമോ അതിൽ കൂടുതലോ നിക്ഷേപം നടത്തി 60 വയസ് തികയുന്നതിനു മുമ്പ് ഫണ്ട് പിൻവലിക്കുകയാണെങ്കിൽ സേവിംഗ്സ് ബാങ്ക് പലിശ നിരക്ക് അനുസരിച്ച് ഏതാണോ ഉയർന്നത് അതനുസരിച്ച് പലിശയോടൊപ്പം ഗുണഭോക്താവിന്റെ സംഭാവനയുടെ വിഹിതം തിരികെ നൽകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
