നിക്ഷേപം നടത്താതെ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് എങ്ങനെ നീട്ടാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി‌പി‌എഫ്) 15 വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഒരു ദീർഘകാല നിക്ഷേപ ഓപ്ഷനാണ്. പി‌പി‌എഫ് നിക്ഷേപങ്ങളുടെ പലിശ വർഷം തോറും വർദ്ധിപ്പിക്കുകയും പലിശ നിരക്ക് എല്ലാ വർഷവും സർക്കാർ നിശ്ചയിക്കുകയും ചെയ്യുന്നു. പി‌പി‌എഫ് ഇഇഇ (എക്സംപ്റ്റ്-എക്സംപ്റ്റ്-എക്സംപ്റ്റ്) ടാക്സ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്, അതായത് പി‌പി‌എഫ് നിക്ഷേപം, പി‌പി‌എഫ് നിക്ഷേപത്തിൽ നിന്ന് നേടിയ പലിശ, പി‌പി‌എഫ് കാലാവധി വരുമാനം എന്നിവയെല്ലാം നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കും.

 

നിക്ഷേപം നടത്താതെ പി‌പി‌എഫ് അക്കൌണ്ട് നീട്ടുന്നത് എങ്ങനെ?

നിക്ഷേപം നടത്താതെ പി‌പി‌എഫ് അക്കൌണ്ട് നീട്ടുന്നത് എങ്ങനെ?

പി‌പി‌എഫ് അക്കൌണ്ട് ഉടമകൾക്ക് കാലാവധി പൂർത്തിയായി 1 വർഷത്തിനുള്ളിൽ 5 വർഷത്തേക്ക് കൂടുതൽ നിക്ഷേപം നടത്താതെ അവരുടെ അക്കൌണ്ട് നീട്ടാൻ കഴിയും. എന്നാൽ ഇതേ സമയം അക്കൗണ്ടിൽ പലിശ നേടുന്നത് തുടരും. എന്നിരുന്നാലും, കാലാവധി പൂർത്തിയായി ഒരു വർഷത്തിനുള്ളിൽ അക്കൌണ്ട് ഉടമ കാലാവധി നീട്ടാൻ അപേക്ഷിക്കുന്നില്ലെങ്കിൽ, പിന്നീട് അക്കൌണ്ട് നീട്ടാൻ സാധിക്കില്ല. നിങ്ങൾ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഓരോ സാമ്പത്തിക വർഷത്തിലും തുക പിൻവലിക്കാൻ നിങ്ങളെ അനുവദിക്കും. അക്കൗണ്ട് നീട്ടുന്നതിന് ഫോം സമർപ്പിച്ച് ഉടമകൾ പോസ്റ്റോഫീസിനെ അറിയിക്കേണ്ടതില്ല.

നിക്ഷേപം നടത്തി അക്കൌണ്ട് കാലാവധി നീട്ടുന്നത് എങ്ങനെ?

നിക്ഷേപം നടത്തി അക്കൌണ്ട് കാലാവധി നീട്ടുന്നത് എങ്ങനെ?

കൂടുതൽ‌ നിക്ഷേപം നടത്തി നിങ്ങളുടെ പി‌പി‌എഫ് അക്കൌണ്ട് നീട്ടുന്നതിന് അക്കൌണ്ട് ഉടമകൾ‌ ഫോം എച്ച് പോസ്റ്റോഫീസിലേക്കോ അല്ലെങ്കിൽ‌ അവരുടെ പി‌പി‌എഫ് അക്കൌണ്ട് ഉള്ള ബാങ്കിലോ സമർപ്പിക്കണം. കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ 1 വർഷം പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമകൾ അപേക്ഷ സമർപ്പിക്കണം. കാലാവധി പൂർത്തിയായ ഒരു വർഷത്തിനുള്ളിൽ നിങ്ങൾ ഈ ഓപ്ഷൻ തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ, മെച്യൂരിറ്റിക്ക് ശേഷം നൽകുന്ന സംഭാവനകൾക്ക് പലിശ ലഭിക്കുകയില്ല. മാത്രമല്ല നികുതിയിളവിന് അർഹതയുമില്ല. കൂടുതൽ സംഭാവനകളുള്ള ഒരു വിപുലീകരണം നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് പ്രതിവർഷം കുറഞ്ഞത് 500 രൂപ നിക്ഷേപിക്കേണ്ടത് നിർബന്ധമാണ്.

ദീർഘകാല നിക്ഷേപം

ദീർഘകാല നിക്ഷേപം

വിപുലീകരണ കാലയളവിനുള്ളിൽ ബാക്കി തുകയുടെ 60 ശതമാനത്തിൽ കൂടുതൽ പിൻവലിക്കാൻ അക്കൗണ്ട് ഉടമകളെ അനുവദിക്കും. പി‌പി‌എഫ് ഏറ്റവും സുരക്ഷിതമായ ദീർഘകാല നിക്ഷേപ ഉപകരണങ്ങളിൽ ഒന്നാണ്. നിങ്ങളുടെ സമ്പാദ്യം വളരാനും പലിശ നേടാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് നീട്ടണം.

English summary

How To Extend Your PPF Account Without Investing? | നിക്ഷേപം നടത്താതെ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് എങ്ങനെ നീട്ടാം?

PPF account holders can extend their account for no more than 5 years within 1 year of maturity. Read in malayalam.
Story first published: Saturday, January 16, 2021, 18:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X