ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും മെഡിക്കല്‍ എമര്‍ജന്‍സിയ്ക്ക് പണം കണ്ടെത്താം, വഴികള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തം കുടുംബത്തിനടക്കം പരിരക്ഷ നല്‍കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. മതിയായ പരിരക്ഷ നല്‍കുന്ന സമഗ്ര മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി വഴി ആശുപത്രി ചെലവുകള്‍ക്കായി വിലയേറിയ സമ്പാദ്യം കളയുന്നത് ഒഴിവാക്കാം. എന്നിരുന്നാലും, ചില സാഹചര്യങ്ങളില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പോലും മതിയാകാതെ വരും. അത്തരം സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാല്‍

ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാല്‍: നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിയെ മഹാമാരിയായി പ്രഖ്യാപിച്ചത് പോലെയുള്ള സാഹചര്യം ഉടലെടുത്താല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ല.

നേരത്തെ നിലവിലുള്ള വ്യവസ്ഥകള്‍: ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്ക് നിരവധി വ്യവസ്ഥകളും നിബന്ധനകളും ഉണ്ട്. ചില സാഹചര്യങ്ങളില്‍ ഒരു നിശ്ചിത കാലയളവിന് ശേഷം മാത്രമേ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ.

പരിമിതമായ തുക: ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള ചെലവ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷ തുകയേക്കാള്‍ കൂടുതലാണെങ്കില്‍ സ്വന്തം കീശയില്‍ നിന്നും ചെലവാക്കേണ്ടി വരും. പോളിസി കാലയളവില്‍ (12 മാസം) ഒന്നിലധികം തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാലും ഈ പ്രശ്‌നമുണ്ടാകും.

 

ചെലവാക്കിയതിന് ശേഷം പണം നല്‍കല്‍:

ചെലവാക്കിയതിന് ശേഷം പണം നല്‍കല്‍: മിക്ക ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളും പണരഹിതമായ ചികിത്സാ സൗകര്യം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ കമ്പനികള്‍ തിരഞ്ഞെടുത്ത ആശുപത്രികളില്‍ മാത്രമാണ് പരിരക്ഷ നല്‍കുന്നത്. ഇന്‍ഷൂറന്‍സ് കമ്പനിയുടെ പട്ടികയില്‍ ഉള്‍്‌പ്പെടാത്ത ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുമ്പോള്‍ ബില്ലുകള്‍ അടക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളില്‍ അവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് ചെലവാക്കിയ തുക ക്ലെയിം ചെയ്ത് എടുക്കാം.

ഗര്‍ഭാവസ്ഥയിലെ ആശുപത്രി പ്രവേശനം: പല ഇന്‍ഷൂറന്‍സ് കമ്പനികളും പ്രസവവുമായി ബന്ധപ്പെട്ട ആശുപത്രി ചെലവുകള്‍ക്കായി കവറേജ് നല്‍കില്ല. എന്നിരുന്നാലും പ്രസവ പരിരക്ഷ ലഭിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പോലുള്ള പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്.

സ്വർണ വില പവന് 30000ൽ താഴെയായിട്ടും ആർക്കും സ്വർണം വേണ്ട, കാരണമെന്ത്?സ്വർണ വില പവന് 30000ൽ താഴെയായിട്ടും ആർക്കും സ്വർണം വേണ്ട, കാരണമെന്ത്?

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുണ്ടായിട്ടും അടിയന്തര ഘട്ടങ്ങള്‍ വരുമ്പോള്‍ മറികടക്കാനുള്ള വഴികള്‍ ഇവയാണ്:

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുണ്ടായിട്ടും അടിയന്തര ഘട്ടങ്ങള്‍ വരുമ്പോള്‍ മറികടക്കാനുള്ള വഴികള്‍ ഇവയാണ്:

(1) എമര്‍ജന്‍സി ഫണ്ട് ഉപയോഗിക്കുക: ഓരോ വ്യക്തിയും തനിക്കോ തന്റെ കുടുംബത്തിനോ ഏതെങ്കിലും ഒരു അടിയന്തര സാഹചര്യം നേരിടേണ്ടി വന്നാല്‍ ഉപയോഗിക്കാനായി കുറച്ച് തുക മാറ്റി വെക്കേണ്ടതുണ്ട്. ചുരുങ്ങിയത് 6 മാസത്തേക്കുള്ള ചെലവ് തുക മാറ്റി വെക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ജോലി നഷ്ടപ്പെടല്‍, ആശുപത്രി ചെലവ് തുടങ്ങിയ അപ്രതീക്ഷിത ചെലവുകള്‍ക്കായാണ് പണം മാറ്റി വെക്കേണ്ടത്. ഈ പണം സാമ്പത്തിക അടിയന്തരാവസ്ഥ നേരിടുന്ന സാഹചര്യങ്ങളില്‍ രക്ഷയ്‌ക്കെത്തും.

(2) സുഹൃത്തുക്കളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ കടം വാങ്ങുക: അടിയന്തിര ഘട്ടത്തില്‍ പണം നേടാനുള്ള ഏറ്റവും പ്രചാരമേറിയ വഴിയാണ് ഇത്. ആവശ്യമായ ഫണ്ടുകള്‍ വേഗം ലഭിക്കുമെന്നാണ് പ്രത്യേകത. എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങള്‍ പലപ്പോഴും ദീര്‍ഘകാല ബന്ധങ്ങളെ ഇല്ലാതാക്കുകയും അനാവശ്യമായ അപമാനത്തിന് കാരണമാകുകയും ചെയ്യും.

  കേരളത്തിൽ എല്ലാവർക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍, പെൻഷൻ ഇല്ലാത്തവർക്ക് ധനസഹാ  കേരളത്തിൽ എല്ലാവർക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍, പെൻഷൻ ഇല്ലാത്തവർക്ക് ധനസഹാ

വ്യക്തിഗത വായ്പ എടുക്കുക

(3) വ്യക്തിഗത വായ്പ എടുക്കുക: സ്ഥിരമായ വരുമാനവും ആവശ്യമായ യോഗ്യതകളുമുണ്ടെങ്കില്‍ വ്യക്തിഗത വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ വഴിയും ഈ വായ്പയ്ക്ക് അപേക്ഷിക്കാം. ചില സമയങ്ങളില്‍ സീറോ ഡോക്യുമെന്റേഷന്‍ സൗകര്യവും ബാങ്കുകള്‍ പ്രധാനം ചെയ്യുന്നു. എന്നിരുന്നാലും വ്യക്തിഗത വായ്പകള്‍ക്ക് വന്‍ പലിശ കൊടുക്കണമെന്നതാണ് യാഥാര്‍ത്ഥ്യം.

(4) ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ച് ലോണ്‍ എടുക്കാം: പല ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കും അവരുടെ കാര്‍ഡുകളുമായി ലിങ്കു ചെയ്തിരിക്കുന്ന വായ്പകളുടെ ഓഫറുകള്‍ ലഭിക്കുന്നു. അത്തരമൊരു വായ്പയ്ക്ക് നിങ്ങള്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ സീറോ ഡോക്യുമെന്റേഷനില്‍ വായ്പകള്‍ ലഭ്യമാകും. അതേസമയം 12 ശതമാനം മുതല്‍ 29 ശതമാനം വരെയാണ് അത്തരം വായ്പകളുടെ പലിശ നിരക്ക്.

 

English summary

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ അഭാവത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി തരണം ചെയ്യാം; അറിയാം ആ വഴികള്‍ | How to overcome medical emergencies in the absence of a health insurance plan

How to overcome medical emergencies in the absence of a health insurance plan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X