സ്ഥിര നിക്ഷേപത്തിൽ നിന്ന് നികുതി ആനുകൂല്യങ്ങൾ നേടാം — അറിയണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് ആളുകൾ ബാങ്കുകളിലും മറ്റും ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നത് പതിവാണ്. പണം സുരക്ഷിതമായിരിക്കുമെന്നും ആവശ്യമുള്ളപ്പോൾ പിൻവലിക്കാമെന്നും കരുതിയാണ് മിക്കവരും ബാങ്കുകളിൽ നിക്ഷേപിക്കുന്നത്. ഇന്ന് നിക്ഷേപത്തിൽ നിന്ന് നേട്ടങ്ങളുണ്ടാക്കാൻ ഉതകുന്ന നിരവധി നിക്ഷേപ ഓപ്‌ഷനുകൾ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അങ്ങനെയെങ്കിൽ ഇത്തരം നിക്ഷേപങ്ങളിൽ നിന്ന് നികുതി ആനുകൂല്യങ്ങളും ലഭിച്ചാലോ?

 

രാജ്യത്തെ ആദായ നികുതി നിയമങ്ങൾ ഒരു പരിധിവരെ നികുതി നേട്ടങ്ങൾ നൽകികൊണ്ട് സ്ഥിര നിക്ഷേപങ്ങളെ (എഫ്‌ഡി) പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് അവരുടെ നിക്ഷേപം വഴി മികച്ച പ്രതിഫലം നേടാൻ സഹായിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് 5 വർഷത്തേക്കുള്ള ടാക്‌സ് സേവിംഗ് ഫിക്‌സഡ് ഡെപ്പോസിറ്റ് അഥവാ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപം.

1

എന്താണ് നികുതി ലാഭിക്കൽ സ്ഥിര നിക്ഷേപങ്ങൾ?

1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി അനുസരിച്ച്, നിക്ഷേപകർക്ക് നികുതിയിളവ് വാഗ്ദാനം ചെയ്യുന്ന ഒരുതരം സ്ഥിര നിക്ഷേപമാണ് 'ടാക്‌സ് സേവിംഗ് ഫിക്‌സഡ് ഡെപ്പോസിറ്റ്'. ഇത് പ്രകാരം ഒരു നിക്ഷേപകന് പ്രതിവർഷം 1,50,000 രൂപ വരെ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കാനും ആദായനികുതിക്ക് കീഴിലുള്ള റിബേറ്റിനായി ക്ലെയിം ചെയ്യാനും കഴിയും. നികുതി ലാഭിക്കൽ ടേം ഡെപ്പോസിറ്റുകൾക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ പിരീഡുണ്ട്.

2

അതിനാൽ തന്നെ മെച്യൂരിറ്റി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപകന് ഇത് പിൻവലിക്കാൻ കഴിയില്ല. നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ ഡെബ്‌റ്റ് ഇൻവെസ്‌റ്റ്മെന്റായതിനാൽ ഇക്വിറ്റി അടിസ്ഥാനമാക്കിയുള്ള നികുതി ലാഭിക്കൽ ഉപകരണങ്ങളായ ഇഎൽഎസ്എസ് സ്കീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ സുരക്ഷിതമാണ്. 5 വർഷത്തേക്കുള്ള ടാക്സ് സേവിംഗ് ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) നൽകുന്ന പലിശ നിരക്ക് പ്രതിവർഷം 6.85 ശതമാനമാണ്.

സ്വർണ വില ഇന്ന് പുതിയ റെക്കോർഡിൽ, വില ഇത് എങ്ങോട്ട്?

3

നികുതി ലാഭിക്കൽ സ്ഥിര നിക്ഷേപത്തിന്റെ നേട്ടങ്ങൾ എന്തെല്ലാമാണ്?

• സാധാരണ ടേം ഡെപ്പോസിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നികുതി ലാഭിക്കൽ സ്ഥിര നിക്ഷേപങ്ങൾ ഉയർന്ന പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

• ഇഎൽഎസ്എസ് സ്കീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അപകടസാധ്യതകളും കുറവാണ്.

• നിക്ഷേപിച്ച തുക പൂർണ്ണമായും സുരക്ഷിതമാണ്, ഒപ്പം വരുമാനം ഉറപ്പുനൽകുന്നുമുണ്ട്.

4

• നികുതി ലാഭിക്കൽ സ്ഥിര നിക്ഷേപത്തിന്റെ ലോക്ക്-ഇൻ പിരീഡ് അഞ്ച് വർഷമാണ്.

• പ്രവാസി ഇന്ത്യക്കാർക്കും ഇതിൽ നിക്ഷേപിക്കാൻ കഴിയും.

• കുറഞ്ഞ പലിശ നിരക്കിൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് വായ്പാ സൗകര്യം ലഭിക്കും.

• മുതിർന്ന പൗരന്മാരാണെങ്കിൽ നിലവിലുള്ള പലിശ നിരക്കിൽ നിന്ന് 0.50% അധികമായി ലഭിക്കും.

• ജോയിന്റ് അക്കൗണ്ട് സൗകര്യം ലഭ്യമാണ്. എന്നാൽ പ്രാഥമിക അക്കൗണ്ട് ഉടമയ്‌ക്ക് മാത്രമേ നികുതി ആനുകൂല്യങ്ങൾക്കായി ക്ലെയിം ചെയ്യാൻ കഴിയൂ.


English summary

സ്ഥിര നിക്ഷേപത്തിൽ നിന്ന് നികുതി ആനുകൂല്യങ്ങൾ നേടാം — അറിയണം ഇക്കാര്യങ്ങൾ

Know these things about Tax saving Fixed Deposit.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X