ഈ വർഷം ഓഗസ്റ്റിൽ എൽഐസി ആരംഭിച്ച ഒരു ലൈഫ് ടേം ഇൻഷുറൻസ് പദ്ധതിയാണ് എൽഐസി ജീവൻ അമർ പ്ലാൻ. ഈ പോളിസിയ്ക്ക് കീഴിൽ രണ്ട് ഡെത്ത് കവർ ഓപ്ഷനുകളാണുള്ളത്. (i) ലെവൽ സം അഷ്വേർഡ് (ii) ഇൻക്രീസിംഗ് സം അഷ്വേർഡ്. ഇവ കൂടാതെ, ഈ പ്ലാനിൽ രണ്ട് തരത്തിലുള്ള പ്രീമിയം നിരക്കുകളും ഉണ്ട്. അതായത് പുകവലിക്കാർക്കും പുകവലിക്കാത്തവർക്കും. വനിതാ പോളിസി ഹോൾഡർമാർക്കും കുറഞ്ഞ പ്രീമിയം നിരക്കും ലഭ്യമാണ്.
പ്രീമിയം പേയ്‌മെന്റ്
ഈ പ്ലാനിന് മൂന്ന് തരത്തിലുള്ള പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകളാണുള്ളത്. സിംഗിൾ, റെഗുലർ, ലിമിറ്റഡ്. പോളിസി ഹോൾഡർക്ക് മരണ ആനുകൂല്യ പേയ്‌മെന്റ് കാലാവധി 5, 10 അല്ലെങ്കിൽ 15 വർഷ കാലയളവിൽ തവണകളായി തിരഞ്ഞെടുക്കാം. ജീവൻ അമർ പ്ലാനിന്റെ പ്രധാന നേട്ടങ്ങളും സവിശേഷതകളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ആനുകൂല്യം
പോളിസിയുടെ ആദ്യ അഞ്ച് വർഷങ്ങളിൽ മരണ ആനുകൂല്യം അതേ നിലയിൽ തന്നെ തുടരുകയും തുടർന്നുള്ള 15 വർഷത്തേക്ക് അല്ലെങ്കിൽ പോളിസി കാലാവധി അവസാനിക്കുന്നതു വരെ ഓരോ വർഷവും അടിസ്ഥാന തുകയുടെ 10 ശതമാനം വർദ്ധിക്കുകയും ചെയ്യും.
കാലാവധി
18 വയസ്സിന് മുകളിലുള്ളവർക്ക് ഈ പ്ലാൻ ലഭ്യമാണ്. കൂടാതെ 65 വയസ്സ് വരെ ക്ലെയിം ചെയ്യാനും കഴിയും. പുതുക്കാവുന്ന കാലാവധി 80 വയസ്സ് വരെ ആണ്. എൽഐസി ജീവൻ അമർ പ്ലാനിന്റെ മിനിമം പോളിസി കാലാവധി 10 വർഷവും പരമാവധി കാലാവധി 40 വർഷവുമാണ്. ജീവൻ അമർ' പദ്ധതി പ്രകാരം മിനിമം ബേസിക് സം അഷ്വേർഡ് (ബിഎസ്എ) പരമാവധി പരിധി 25 ലക്ഷം രൂപ വരെയാണ്.
പുകവലി
പുകവലിക്കുന്നവരും പുകവലിക്കാത്തവരും എന്നീ രണ്ട് വിഭാഗത്തിൽ ഏതെങ്കിലും ഒന്ന് വരിക്കാരന് തിരഞ്ഞെടുക്കാം. പുകവലിക്കാത്ത വിഭാഗം തിരഞ്ഞെടുത്തവർ യൂറിനിലെ കോട്ടിനൈൻ പരിശോധന നടത്തേണ്ടതുണ്ട്. പുകവലിക്കാർക്കുള്ള പ്രീമിയം പുകവലിക്കാത്തവരേക്കാൾ കൂടുതലായിരിക്കും. ഇത് ഒരു ടേം പ്ലാൻ ആയതിനാൽ, പോളിസി ഉടമയ്ക്ക് മച്യൂരിറ്റി ആനുകൂല്യമോ സറണ്ടർ ആനുകൂല്യമോ ലഭ്യമല്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications