റെയില്‍വേയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ കരാര്‍; ഈ മിഡ് കാപ് ഓഹരി 100 കടക്കും; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച സാമ്പത്തിക നിലവാരത്തിനൊപ്പം ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയും ഒത്തൊരുമിച്ച് ചേരുന്നത് പൊതുവില്‍ മിഡ് കാപ് കമ്പനികളിലാണ്. ദീര്‍ഘകാല നിക്ഷേപത്തിന് ഇത്തരം ഓഹരികളെ തെരഞ്ഞെടുത്താല്‍ താരതമ്യേന കുറഞ്ഞ റിസ്‌കില്‍ മികച്ച ആദായം നേടാനുള്ള വഴിതെളിയും.

 

മിഡ് കാപ്

ശരാശരിയിലും ഉയര്‍ന്ന നിലവാരത്തിലുള്ള സാമ്പത്തികാടിത്തറയും ഇതിലൂടെ ലഭിക്കുന്ന നിക്ഷേപ സുരക്ഷിതത്തവും താരതമ്യേന ചെറിയ കമ്പനിയായതു കൊണ്ട് ഭാവിയില്‍ മികച്ച നിലയിലേക്ക് വികാസം പ്രാപിക്കുമ്പോള്‍ ലഭിക്കാവുന്ന ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളും കാരണം മിഡ് കാപ് കമ്പനികളുടെ ഓഹരിയിലെ നിക്ഷേപത്തില്‍ നിന്നും കൂടുതല്‍ ആദായം ലഭിക്കാന്‍ സാധ്യതയേറെയാണ്.

അതായത്, സാമ്പത്തിക സുരക്ഷിതത്തവും ഉയര്‍ന്ന വളര്‍ച്ചയും ഒത്തുചേരുന്നതിലൂടെ നിക്ഷേപത്തിന് ലഭിക്കുന്ന സ്ഥിരതയാര്‍ന്ന നേട്ടം മിഡ് കാപ് വിഭാഗത്തില്‍ കൂടുതലായിരിക്കുമെന്ന് സാരം. അതേസമയം മൂല്യമതിപ്പ് കണക്കാക്കിയാല്‍ താരതമ്യേന വിലക്കിഴിവില്‍ ലഭ്യമായതും നിക്ഷേപത്തിന് പരിഗണിക്കാവുന്നതുമായ ഒരു മിഡ് കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

സിഇഎസ്‌സി

സിഇഎസ്‌സി

ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഊര്‍ജോത്പാദന കമ്പനിയാണ് സിഇഎസ്‌സി ലിമിറ്റഡ്. പ്രമുഖ സംരംഭകരായ ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമാണ്. കൊല്‍ക്കത്ത നഗരത്തിലെ വൈദ്യുതി വിതരണമാണ് മുഖ്യ പ്രവര്‍ത്തനം. 2038 വരെ കൊല്‍ക്കത്ത, ഹൗറ നഗര പ്രദേശത്തെ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് കൈവശമുള്ള ഏക കമ്പനിയുമാണിത്. നിലവില്‍ 30 ലക്ഷത്തിലേറെ സ്ഥിരം ഉപഭോക്താക്കളുണ്ട്.

സിഇഎസ്‌സി ഓഹരിയുടെ പിഇ അനുപാതം 7.7 മടങ്ങിലാണുള്ളത്. ഇത് സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഹരികളുടെ ശരാശരിയേക്കാള്‍ (26.2*) താഴ്ന്ന നിലവാരമാണ്.

താപ വൈദ്യുത

സിഇഎസ്‌സിയുടെ (BSE:500084, NSE : CESC) കീഴില്‍ സ്വന്തമായുള്ള 4 താപ വൈദ്യുത നിലയങ്ങളുടെ ഉത്പാദന ശേഷി 2,500 മെഗാവാട്ടാണ്. അടുത്തിടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്കും കടന്നു. അരുണാചല്‍ പ്രദേശില്‍ 236 മെഗാവാട്ട് ശേഷിയുടെ ജലവൈദ്യുതി പദ്ധതി നിര്‍മാണ ഘട്ടത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ സിഇഎസ്‌സിയുടെ വരുമാനം 3.3 ശതമാനവും അറ്റാദായം 6.5 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.

അനുകൂല ഘടകം

അനുകൂല ഘടകം

ഇന്ത്യന്‍ റെയില്‍വേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള ധാരണയിലെത്തിയിരുന്നു. ഇതുപ്രകാരം സിഇഎസ്‌സിയുടെ കീഴിലുള്ള ചന്ദ്രപുര നിലയത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ഇടക്കാലയളവിലേക്കുള്ള കരാര്‍ പ്രകാരം റെയില്‍വേയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദം മുതല്‍ നല്‍കിത്തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് രണ്ടാം പാദം മുതല്‍ കമ്പനിയുടെ അറ്റാദായം 200- 250 കോടിയിലേക്ക് ഉയരുമെന്നാണ് അനുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ അറ്റാദായം 120 കോടി മാത്രമായിരുന്നു.

വൈദ്യുതി ഉപഭോഗം

അതുപോലെ കഴിഞ്ഞ 2 വര്‍ഷമായി കോട്ട മേഖലയില്‍ നിന്നുള്ള വൈദ്യുതി ഉപഭോഗം കുറവായിരുന്നത് അടുത്തിടെയായി മെച്ചപ്പെടുന്നതിന്റെ സൂചന തരുന്നു. കോട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കോച്ചിങ് സെന്ററുകള്‍ കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മുഖേന പരിശീലനം നടത്താന്‍ ആരംഭിച്ചതോടെയാണ് വൈദ്യുതി ഉപഭോഗം താഴ്ന്നത്. എന്നാല്‍ സമീപകാലത്ത് വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം ഡിമാന്‍ഡ് പൊതുവില്‍ വര്‍ധിക്കുന്നത് അനുകൂല ഘടകമാണ്.

ഇതിനോടൊപ്പം സിഇഎസ്‌സി 4.5/5 രൂപയെന്ന തോതില്‍ മുടങ്ങാതെ ഡിവിഡന്റ് നല്‍കുന്ന ഓഹരിയാണെന്നതും ശ്രദ്ധേയം. നിലവിലെ ഡിവിഡന്റ് യീല്‍ഡ് 5.85 ശതമാനമാണ്.

ലക്ഷ്യവില 108

ലക്ഷ്യവില 108

ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 76.90 രൂപയിലാണ് സിഇഎസ്‌സി ഓഹരിയുടെ ക്ലോസിങ്. ഈ നിലവാരത്തില്‍ നിന്നും 108 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ സൂചിപ്പിച്ചു. ഇതിലൂടെ സമീപ ഭാവിയില്‍ 41 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഈ മിഡ് കാപ് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 102.45 രൂപയും താഴ്ന്ന വില 68 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സിഇഎസ് സി ഓഹരിയില്‍ 6 ശതമാനം തിരുത്തല്‍ നേരിട്ടെങ്കിലും മൂന്ന് മാസത്തിനിടയിലെ നേട്ടം 9 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Mid Cap Stock: Power Company CESC Sell Electricity To Indian Railways Share May Cross 100 Rupee

Mid Cap Stock: Power Company CESC Sell Electricity To Indian Railways Share May Cross 100 Rupee
Story first published: Tuesday, September 27, 2022, 19:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X