യുഎസ് പലിശ വര്‍ധനയില്‍ കുലുങ്ങാതെ ഇന്ത്യന്‍ വിപണി; എത്രകാലം ഈ നേട്ടം തുടരാനാകും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്, അടിസ്ഥാന പലിശ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ആഗോള വിപണികളില്‍ തിരിച്ചടി തുടരവേ ആഭ്യന്തര വിപണിയില്‍ ശക്തമായ തിരിച്ചുവരവ്. ആഗോള ഘടകങ്ങള്‍ പ്രതികൂലമായാലും കൂടുതല്‍ തിരിച്ചടി നേരിടാതെ പിടിച്ചു നില്‍ക്കാനും നേട്ടത്തിലേക്ക് അതിവേഗം മടങ്ങിയെത്താനുമുള്ള ഉള്‍ക്കരുത്ത് ഇന്ത്യന്‍ ഓഹരി വിപണി ഒരിക്കല്‍ കൂടി പ്രകടമാക്കുന്നു.

യുഎസ്

കഴിഞ്ഞ ദിവസം സമാപിച്ച ധനനയ യോഗത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ്, അടിസ്ഥാന പലിശ നിരക്കുകളില്‍ വന്‍ തോതിലുള്ള വര്‍ധനവാണ് പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയും 75 അടിസ്ഥാന പോയിന്റ് (ബിപിഎസ്) നിരക്കിലാണ് പലിശ ഉയര്‍ത്തിയത്. ഇതിനകം ഗണ്യമായ തോതില്‍ പലിശ നിരക്ക് വര്‍ധവ് നടപ്പാക്കിയിട്ടും പണുപ്പെരുപ്പം ശമനമില്ലാതെ തുടരുന്നതിനാല്‍ വീണ്ടും പലിശ വര്‍ധനവ് വേണ്ടി വരുമെന്ന സൂചനകളും ക്രമേണ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാമെന്ന നിഗമനങ്ങളുമാണ് ആഗോള വിപണികളില്‍ തിരിച്ചടി സൃഷ്ടിക്കുന്നത്.

Also Read: ആപ്പിളും ഗൂഗിളും വളര്‍ത്തുന്ന ഇന്ത്യന്‍ കമ്പനി; വൈകാതെ ഈ മിഡ് കാപ് ഓഹരി 200 കടക്കുംAlso Read: ആപ്പിളും ഗൂഗിളും വളര്‍ത്തുന്ന ഇന്ത്യന്‍ കമ്പനി; വൈകാതെ ഈ മിഡ് കാപ് ഓഹരി 200 കടക്കും

നിഫ്റ്റി-50

ഈയൊരു പശ്ചാത്തലത്തില്‍ 100 പോയിന്റ് നഷ്ടത്തോടെയാണ് എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50 ഇന്ന് വ്യാപാരം പുനരാംഭിച്ചതെങ്കിലും കാര്യമായ നഷ്ടത്തിലേക്ക് കൂപ്പുകുത്താതെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗങ്ങള്‍ തിരിച്ചടി പ്രതിരോധിച്ചതാണ് നിഫ്റ്റി സൂചികയ്ക്കും തുണയായത്.

ഇതിനോടൊപ്പം ക്രൂഡ് ഓയില്‍ വിലയിലെ ഇടിവും നിക്ഷേപകരെ ആകര്‍ഷിച്ചു. മറ്റ് വികസ്വര രാജ്യങ്ങളുടെ വിപണിയേക്കാള്‍ 2022-ല്‍ ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുന്ന ഇന്ത്യന്‍ വിപണിയെ കൂടുതല്‍ സുരക്ഷിതമായ ഇടമായി വിദേശ നിക്ഷേപകര്‍ കണക്കാക്കുന്നതും നേട്ടമാകുന്നു.

ആവശ്യകത

അതുപോലെ വര്‍ധിക്കുന്ന ഉപഭോഗം കാരണം അഭ്യന്തര ആവശ്യകത (ഡിമാന്റ്) താരതമ്യേന ഉയര്‍ന്നു നില്‍ക്കുകയും സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ തലത്തിലും മൂലധന ചെലവിടല്‍ വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ അമേരിക്കയിലെ സാമ്പത്തികമാന്ദ്യ ഭീഷണി കാര്യമായി ഇന്ത്യയെ ബാധിക്കുകില്ല എന്നാണ് നിലവിലെ നിഗമനം.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ ഫലപ്രദമായി കൈകാര്യം ചെയ്തതിനാലും പരിഷ്‌കരണോന്മുഖമായ നടപടികള്‍ കാരണം വളര്‍ച്ചയുടെ പാതയിലേക്ക് അതിവേഗം മടങ്ങിയെത്തിയതുമായ ഒരേയൊരു വന്‍ സമ്പദ് വ്യവസ്ഥയെന്ന നേട്ടവും ഇന്ത്യന്‍ വിപണിക്ക് അനുകൂല ഘടകമാണ്.

Also Read: അദാനിയും അംബാനിയുമല്ല; രാജ്യത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്നത് ഈ 3 കമ്പനികള്‍Also Read: അദാനിയും അംബാനിയുമല്ല; രാജ്യത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്നത് ഈ 3 കമ്പനികള്‍

പിഎല്‍ഐ

കോവിഡ് കാലത്ത് വിതരണ ശൃംഖല താറുമാറായത് കാരണമുള്ള പ്രതിസന്ധികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചൈന ഇതര രാജ്യങ്ങളെ ഉത്പാദനത്തിന് ആശ്രയിക്കുന്ന 'ചൈന പ്ളസ്' തന്ത്രത്തിലേക്ക് വികസിത രാജ്യങ്ങള്‍ ഇതിനോടകം നീങ്ങിയിരുന്നു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയെ ആഗോള നിര്‍മ്മാണ കേന്ദ്രമാക്കാന്‍ സഹായിക്കുമെന്നാണ് അനുമാനം.

ഇതിനോടൊപ്പം 10-ലധികം വ്യവസായ മേഖലകളിലായി ഉല്‍പാദനത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്ന പിഎല്‍ഐ (PLI Scheme) പദ്ധതി പ്രകാരമുള്ള യഥാര്‍ത്ഥ നേട്ടം സമീപ വര്‍ഷങ്ങളില്‍ ലഭ്യമായി തുടങ്ങും. നിലവിലും ഭാവിയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തേയും അഭ്യന്തര സ്വകാര്യ മൂലധനത്തേയും ആകര്‍ഷിക്കുന്ന ഘടകമായി ഇതു മാറാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: sensex nifty stock market india usa
English summary

Nifty Outlook: Even US Fed Reserve Hikes 75 bps Indian Markets Show Resilience Will It Continue

Nifty Outlook: Even US Fed Reserve Hikes 75 bps Indian Markets Show Resilience Will It Continue
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X