പിപിഎഫ്: പലിശ നിരക്ക്, പിൻവലിക്കൽ, നികുതി ആനുകൂല്യങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കിൽ പിപിഎഫ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു ദീർഘകാല നിക്ഷേപമാണ്. ഒരു ദീർഘകാല നിക്ഷേപമായതിനാൽ തന്നെ മിക്ക ആളുകളും ഇത് അവരുടെ വിരമിക്കലിനോ കുട്ടികളുടെ വിദ്യാഭ്യാസത്തിനോ മറ്റ് ദീർഘകാല ലക്ഷ്യങ്ങൾക്കോ വേണ്ടിയാണ് മാറ്റിവയ്‌ക്കാറുള്ളത്. സമാന കാലയളവിലെ മറ്റ് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കും നികുതി ആനുകൂല്യങ്ങളുമാണ് പി‌പി‌എഫിന് കൂടുതൽ ജനപ്രിയമാക്കുന്നത്.


നികുതി ആനുകൂല്യങ്ങൾ, ഒരു പി‌പി‌എഫ് അക്കൗണ്ട് എങ്ങനെ തുറക്കാം;

നികുതി ആനുകൂല്യങ്ങൾ, ഒരു പി‌പി‌എഫ് അക്കൗണ്ട് എങ്ങനെ തുറക്കാം;

ഏറ്റവും പ്രചാരമുള്ള നികുതി ലാഭിക്കൽ നിക്ഷേപങ്ങളിൽ ഒന്നാണ് പിപിഎഫ്, കൂടാതെ ഉയർന്ന വരുമാനം, പലിശ, മൂലധനത്തിനുള്ള സുരക്ഷ എന്നിവ പോലുള്ള ആനുകൂല്യങ്ങളും ഈ നിക്ഷേപത്തിന് ലഭിക്കുന്നു. പ്രതിവർഷം കുറഞ്ഞത് അഞ്ഞൂറു രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാനാകും. മെച്യൂരിറ്റി തുകയും പിപിഎഫ് കാലയളവില്‍ നേടിയ മൊത്തം പലിശയും പൂര്‍ണമായും നികുതിരഹിതമാണ്.

പി‌പി‌എഫിലെ നിക്ഷേപങ്ങൾ

പലിശയ്‌ക്ക് പുറമെ പി‌പി‌എഫിലെ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80 സിയുടെ പരിധിയിൽ നികുതിയിളവ് ലഭിക്കും എന്നതും പിപിഎഫിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ ഈ സ്കീം വാഗ്ദാനം ചെയ്യുന്ന ബാങ്കിൽ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും.

പിപിഎഫിന്റെ പലിശ നിരക്ക്

പിപിഎഫിന്റെ പലിശ നിരക്ക്

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് പിപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.9 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി കുറച്ചത്. ഓരോ സാമ്പത്തിക വർഷവും പാദത്തിന്റെ തുടക്കത്തിൽ സർക്കാരാണ് നിരക്ക് നിശ്ചയിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശരാശരി എട്ട് ശതമാനം പലിശയാണ് പിപിഎഫ് വാഗ്ദാനം ചെയ്തത്.

പലിശ

പിപിഎഫിന്റെ പലിശ വര്‍ഷം തോറും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിന്റെ പലിശ പ്രതിമാസ അടിസ്ഥാനത്തില്‍ കണക്കാക്കുന്നുണ്ടെങ്കിലും എല്ലാ വര്‍ഷവും മാര്‍ച്ച് 31-ന് പിപിഎഫ് അക്കൗണ്ടിലേക്ക് ഇവ ക്രെഡിറ്റ് ചെയ്യപ്പെടുന്നുവെന്നത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

സുരക്ഷിതമായ നിക്ഷേപം

സുരക്ഷിതമായ നിക്ഷേപം

പിപിഎഫിന്റെ പലിശ നിർണ്ണയിക്കുന്നതും ഇതിന്റെ മേൽനോട്ടം വഹിക്കുന്നതും കേന്ദ്ര സർക്കാരായതിനാൽ പിപിഎഫ് തികച്ചും ഒരു സുരക്ഷിത നിക്ഷേപമാണെന്ന് സംശയമില്ലാതെ പറയാം. മാത്രമല്ല കോടതികൾക്ക് പോലും പിപിഎഫ് തുക കണ്ട് കെട്ടാനാകില്ല. അതായത് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ആക്റ്റ്, 1968 ലെ സെക്ഷൻ 9 അനുസരിച്ച്, പി‌പി‌എഫ് അക്കൗണ്ടിലെ തുക അക്കൗണ്ട് ഉടമയ്ക്ക് ഉണ്ടായ ഏതെങ്കിലും കടമോ ബാധ്യതയോ വീണ്ടെടുക്കുന്നതിന് കോടതിയുടെ ഏതെങ്കിലും ഉത്തരവിനാൽ അറ്റാച്ചുചെയ്യാൻ കഴിയില്ല.

കാലാവധി നീട്ടാൻ കഴിയും

കാലാവധി നീട്ടാൻ കഴിയും

പി‌പി‌എഫ് അക്കൗണ്ടിന്റെ കാലാവധി 15 വർഷമാണ്. അക്കൗണ്ട് കാലാവധി പൂർത്തിയായതിന് ശേഷം നിങ്ങൾക്ക് മുഴുവൻ ബാലൻസും പിൻവലിക്കാം അല്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതുമല്ലെങ്കിൽ സംഭാവനയോടുകൂടിയോ അല്ലാതെയോ അഞ്ച് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.

എൽ‌ഐസി ക്ലെയിമുകൾ‌ ഇപ്പോൾ‌ പൂർണ്ണമായും ഓൺ‌ലൈനിൽ ചെയ്യാം: അറിയേണ്ടതെല്ലാംഎൽ‌ഐസി ക്ലെയിമുകൾ‌ ഇപ്പോൾ‌ പൂർണ്ണമായും ഓൺ‌ലൈനിൽ ചെയ്യാം: അറിയേണ്ടതെല്ലാം

ആർക്കൊക്കെ നിക്ഷേപിക്കാം

ആർക്കൊക്കെ നിക്ഷേപിക്കാം

ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്ക് മാത്രമേ പിപിഎഫിൽ നിക്ഷേപിക്കാൻ കഴിയൂ. മാത്രമല്ല നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ അനുവാദമുള്ളൂ. എന്നാൽ മാതാപിതാക്കൾക്ക് അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. എന്നാൽ ഒരാൾ ഇത്തരത്തിൽ രണ്ട് പിപിഎഫ് അക്കൗണ്ട് തുറന്നാലും 1.5 ലക്ഷം രൂപ മാത്രമേ രണ്ട് അക്കൗണ്ടിലും കൂടി ആകെ നിക്ഷേപിക്കാനാകൂ.

ജിയോയിലെ ഫേസ്‌ബുക്ക് നിക്ഷേപം; 43,574 കോടി രൂപ റിലയൻസിന് കൈമാറിജിയോയിലെ ഫേസ്‌ബുക്ക് നിക്ഷേപം; 43,574 കോടി രൂപ റിലയൻസിന് കൈമാറി

തുക പിൻവലിക്കൽ

തുക പിൻവലിക്കൽ

പിപിഎഫ് അക്കൗണ്ട് 15 വര്‍ഷത്തിനുള്ളില്‍ മെച്യൂരിറ്റി കൈവരിക്കുമെങ്കിലും, അടിയന്തിര സാഹചര്യങ്ങളിൽ അഞ്ച് വർഷം കഴിയുമ്പോള്‍ നികുതിരഹിത ഭാഗിക പിന്‍വലിക്കല്‍ നടത്താവുന്നതാണ്. നാലാം വര്‍ഷത്തിന്റെ അവസാനത്തില്‍ അല്ലെങ്കിൽ തൊട്ടടുത്ത വർഷം, ഏതാണോ കുറവ് ശേഷിക്കുന്ന തുകയുടെ 50% വരെ പിൻവലിക്കാൻ കഴിയും.

ആരോഗ്യ സഞ്ജീവനി പോളിസിയിൽ മാറ്റം; ഇനി 5 ലക്ഷം രൂപയില്‍ കൂടുതല്‍ പരിരക്ഷ ഉറപ്പ്ആരോഗ്യ സഞ്ജീവനി പോളിസിയിൽ മാറ്റം; ഇനി 5 ലക്ഷം രൂപയില്‍ കൂടുതല്‍ പരിരക്ഷ ഉറപ്പ്

ചികിത്സ

കൂടാതെ ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ ചികിത്സ പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ അഞ്ചു വര്‍ഷത്തെ സംഭാവനയ്ക്ക് ശേഷം പിപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ അക്കൗണ്ട് നേരത്തെ നിര്‍ത്തലാക്കാന്‍ അനുവാദമുണ്ട്.

English summary

PPF: Interest rates, withdrawals, and tax benefits, everything you need to know | പിപിഎഫ്: പലിശ നിരക്ക്, പിൻവലിക്കൽ, നികുതി ആനുകൂല്യങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം

PPF: Interest rates, withdrawals, and tax benefits, everything you need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X