സിങ്കപ്പൂര്‍ സര്‍ക്കാരിന് നിക്ഷേപമുള്ള 6 ഇന്ത്യന്‍ ഓഹരികള്‍ മുന്നേറ്റ പാതയില്‍; കൈവശമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി വിപണിയിലെ വന്‍കിട വിദേശ നിക്ഷേപ സ്ഥാപനങ്ങളിലൊന്നാണ് സിങ്കപ്പൂര്‍ ഗവണ്‍മെന്റ് (GoS). പൊതുസമക്ഷത്തില്‍ 46 ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളാണ് ഇവരുടെ കൈവശമുള്ളത്. ഇതിന്റെ നിലവിലെ നിക്ഷേപമൂല്യം 1,31,000 കോടിയാണ്. സിങ്കപ്പൂര്‍ സര്‍ക്കാര്‍ 1 ശതമാനത്തിലധികം ഓഹരി വിഹിതം നേടിയവയിലെ മാത്രം കണക്കാണിത്. അതേസമയം സിങ്കപ്പൂര്‍ സര്‍ക്കാരിന് നിക്ഷേപമുള്ള ഓഹരികളില്‍ ഈവര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടം കരസ്ഥമാക്കിയ 6 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

 

ഫീനക്സ് മില്‍സ്

ഫീനക്സ് മില്‍സ്

റിയല്‍ എസ്റ്റേറ്റ് വിഭാഗത്തില്‍ വന്‍കിട ഷോപ്പിങ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടം/ ഓഫീസുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും പരിപാലനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച കമ്പനിയാണ് ഫീനിക്സ് മില്‍സ്. മുംബൈ, ബെംഗളൂരു, ചെന്നൈ, പൂനെ ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളിലാണ് സംരംഭം.

അതേസമയം ഫീനക്സ് മില്‍സില്‍ (BSE: 503100, NSE : PHOENIXLTD) സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികളുടെ ഇപ്പോഴത്തെ നിക്ഷേപ മൂല്യം 1,181 കോടി രൂപയാണ്. 2022-ല്‍ ഇതുവരെയായി 55% നേട്ടമാണ് ഈ മിഡ് കാപ് ഓഹരി കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം 1,519 രൂപയിലായിരുന്നു ഫീനക്സ് മില്‍സ് ഓഹരിയുടെ ക്ലോസിങ്.

മഹീന്ദ്ര & മഹീന്ദ്ര

മഹീന്ദ്ര & മഹീന്ദ്ര

രാജ്യത്തെ ഏറ്റവും വൈവിധ്യവത്കരിക്കപ്പെട്ട വാഹന നിര്‍മാതക്കളിലൊന്നാണ് മഹീന്ദ്ര & മഹീന്ദ്ര. ഇരുചക്ര വാഹനം മുതല്‍ മണ്ണുമാന്തി വരെയുള്ള വിഭാഗങ്ങളില്‍ വിവിധതരം വാഹനം നിര്‍മിക്കുന്ന ഈ ലാര്‍ജ് കാപ് കമ്പനിയാണിത്.

അതേസമയം മഹീന്ദ്ര & മഹീന്ദ്രയില്‍ (BSE: 500520, NSE : M&M) സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികളുടെ നിലവിലെ നിക്ഷേപ മൂല്യം 2,358 കോടിയാണ്. ഈവര്‍ഷം ഇതുവരെയായി 55% നേട്ടമാണ് ഓഹരികള്‍ സമ്മാനിച്ചത്. കഴിഞ്ഞ ദിവസം 1,287 രൂപയിലായിരുന്നു മഹീന്ദ്ര & മഹീന്ദ്ര ഓഹരിയുടെ ക്ലോസിങ്.

Also Read: എങ്ങനെ ചിട്ടി വിളിക്കാം; 100 മാസം കാത്തിരുന്നാൽ കിട്ടുന്നതിനേക്കാൾ ലാഭം ആദ്യ മാസത്തിലുണ്ടാക്കാം; തന്ത്രമിതാAlso Read: എങ്ങനെ ചിട്ടി വിളിക്കാം; 100 മാസം കാത്തിരുന്നാൽ കിട്ടുന്നതിനേക്കാൾ ലാഭം ആദ്യ മാസത്തിലുണ്ടാക്കാം; തന്ത്രമിതാ

കല്യാണ്‍ ജ്വല്ലേര്‍സ്

കല്യാണ്‍ ജ്വല്ലേര്‍സ്

സ്വര്‍ണാഭരണ വിപണിയിലെ മുന്‍നിര കമ്പനികളിലൊന്നാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജ്വല്ലേര്‍സ്. വിപണന ശൃംഖലയുടെ വലുപ്പത്തിലും വരുമാനത്തിലും രാജ്യത്തെ മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും (120-ലധികം) 5 ഗള്‍ഫ് രാജ്യങ്ങളിലുമായി (30) ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നു.

അതേസമയം കല്യാണ്‍ ജ്വല്ലേര്‍സില്‍ (BSE: 543278, NSE : KALYANKJIL) സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികളുടെ ഇപ്പോഴത്തെ നിക്ഷേപ മൂല്യം 156 കോടി രൂപയാണ്. 2022-ല്‍ ഇതുവരെയായി 50% നേട്ടമാണ് ഈ മിഡ് കാപ് ഓഹരി കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം 103 രൂപയിലായിരുന്നു കല്യാണ്‍ ജ്വല്ലേര്‍സ് ഓഹരിയുടെ ക്ലോസിങ്.

ത്രിവേണി ടര്‍ബൈന്‍സ്

ത്രിവേണി ടര്‍ബൈന്‍സ്

വ്യാവസായിക ആവശ്യത്തിനുള്ള ആവിയധിഷ്ഠിത വിദ്യുത്പാദക യന്ത്രവും (Steam Turbine) അനുബന്ധ ഘടകോപകരണങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ത്രിവേണി ടര്‍ബൈന്‍സ്. ഇതുമായി ബന്ധപ്പെട്ട ഉത്പന്ന വിപണിയില്‍ 60 ശതമാനം വിഹിതവും കമ്പനിക്ക് സ്വന്തമാണ്.

അതേസമയം ത്രിവേണി ടര്‍ബൈന്‍സില്‍ (BSE: 533655, NSE : TRITURBINE) സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികളുടെ നിലവിലെ നിക്ഷേപ മൂല്യം 120 കോടിയാണ്. ഈവര്‍ഷം ഇതുവരെയായി 48% നേട്ടമാണ് ഓഹരികള്‍ സമ്മാനിച്ചത്. കഴിഞ്ഞ ദിവസം 272 രൂപയിലായിരുന്നു ത്രിവേണി ടര്‍ബൈന്‍സ് ഓഹരിയുടെ ക്ലോസിങ്.

Also Read: ഉടന്‍ കുതിച്ചുയരും; മള്‍ട്ടിബാഗറാകുന്ന 100 രൂപയില്‍ താഴെയുള്ള 5 മിഡ് കാപ് ഓഹരികള്‍Also Read: ഉടന്‍ കുതിച്ചുയരും; മള്‍ട്ടിബാഗറാകുന്ന 100 രൂപയില്‍ താഴെയുള്ള 5 മിഡ് കാപ് ഓഹരികള്‍

ഐഷര്‍ മോട്ടോര്‍സ്

ഐഷര്‍ മോട്ടോര്‍സ്

ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ആഗോള തലത്തില്‍ മുന്‍നിരയിലുള്ള ഓട്ടോമൊബീല്‍ കമ്പനിയാണ് ഐഷര്‍ മോട്ടോര്‍സ്. 'റോയല്‍ എന്‍ഫീഡ്' ബൈക്കിന്റെ മാതൃ കമ്പനിയാണിത്. ഇരുചക്ര വാഹനങ്ങള്‍ കൂടാതെ ട്രക്ക്, ബസ്, ഓട്ടോമോട്ടീവ് ഗീയര്‍, അനുബന്ധ ഘടകങ്ങള്‍ തുടങ്ങിയവും നിര്‍മിക്കുന്നു.

അതേസമയം ഐഷര്‍ മോട്ടോര്‍സില്‍ (BSE: 505200, NSE : EICHERMOT) സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികളുടെ ഇപ്പോഴത്തെ നിക്ഷേപ മൂല്യം 1,298 കോടി രൂപയാണ്. 2022-ല്‍ ഇതുവരെയായി 43% നേട്ടമാണ് ഓഹരികള്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം 3,520 രൂപയിലായിരുന്നു ഐഷര്‍ മോട്ടോര്‍സ് ഓഹരിയുടെ ക്ലോസിങ്.

എംപിഎസ്

എംപിഎസ്

ഡിജിറ്റല്‍ മാധ്യമ/ പ്രസാധക രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് എംപിഎസ് ലിമിറ്റഡ്. ജര്‍മന്‍ ബഹുരാഷ്ട്ര മാധ്യമ കമ്പനിയായ മാക്മില്ലന്‍ ഹോള്‍ഡിംഗ്‌സിന്റെ ഇന്ത്യന്‍ ഉപകമ്പനിയായി 1970-ലാണ് തുടക്കം. കണ്ടന്റ്, പ്ലാറ്റ്‌ഫോം, ലേണിങ് മേഖലകളിലേക്ക് വേണ്ട ഡിജിറ്റല്‍ സേവനങ്ങള്‍ പ്രസാധകര്‍ക്ക് സജ്ജീകരിച്ചു നല്‍കുന്നതിലാണ് ഈ സ്‌മോള്‍ കാപ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.

അതേസമയം എംപിഎസ് ലിമിറ്റഡില്‍ (BSE: 532440, NSE : MPSLTD) സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികളുടെ നിലവിലെ നിക്ഷേപ മൂല്യം 30 കോടിയാണ്. ഈവര്‍ഷം ഇതുവരെയായി 41% നേട്ടമാണ് ഓഹരികള്‍ സമ്മാനിച്ചത്. കഴിഞ്ഞ ദിവസം 863 രൂപയിലായിരുന്നു എംപിഎല്‍ ഓഹരിയുടെ ക്ലോസിങ്.

Also Read: മുടങ്ങില്ല ഈ പെൻഷൻ; മാസം 5,000 രൂപ നിക്ഷേപിക്കാനുണ്ടോ? 2 ലക്ഷം പെന്‍ഷന്‍ വാങ്ങാന്‍ വകുപ്പുണ്ട്Also Read: മുടങ്ങില്ല ഈ പെൻഷൻ; മാസം 5,000 രൂപ നിക്ഷേപിക്കാനുണ്ടോ? 2 ലക്ഷം പെന്‍ഷന്‍ വാങ്ങാന്‍ വകുപ്പുണ്ട്

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks stock market india foreign
English summary

Singapore Government Holding 6 Indian Stocks Gives Fair Returns In 2022 So Far And Do You Own Any?

Singapore Government Holding 6 Indian Stocks Gives Fair Returns In 2022 So Far And Do You Own Any? Read More In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X