സ്വർണ്ണത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില രഹസ്യങ്ങൾ; ഒരു ഔൺസ് സ്വർണത്തെ എട്ട് കിലോ മീറ്റർ നീട്ടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ധൻതേരസ്. സ്വർണം വാങ്ങാൻ ഏറ്റവും ശുഭദിനമായതിനാൽ ആളുകൾ ഈ ദിവസവം പാത്രങ്ങളും സ്വർണ്ണവും വെള്ളിയും മറ്റും വാങ്ങുന്നത് പതിവാണ്. സ്വർണ്ണാഭരണങ്ങൾക്ക് എക്കാലവും ഉയർന്ന വില ആയിരിക്കാൻ കാരണമെന്തെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഈ വിലയേറിയ ലോഹത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില വസ്തുതകൾ ഇതാ..

ലോകത്തെ സ്വർണത്തിൽ ചുറ്റാം

ലോകത്തെ സ്വർണത്തിൽ ചുറ്റാം

ലോകത്തിലെ നിലവിലുള്ള എല്ലാ സ്വർണ്ണവും 5 മൈക്രോൺ കട്ടിയുള്ള കമ്പി രൂപത്തിലാക്കിയാൽ അത് ലോകത്തെ 11.2 മില്യൺ തവണ പൊതിയാൻ കഴിയും. ഒരു ഔൺസ് സ്വർണത്തെ 50 മൈൽ വരെ നീട്ടാം. അതായത് എട്ട് കിലോ മീറ്റർ വരെ. നീട്ടുന്ന വയറിന് വെറും അഞ്ച് മൈക്രോൺ വീതിയായിരിക്കും ഉണ്ടാകുക. നാഗരികതയ്ക്ക് ശേഷം 187200 ടൺ സ്വർണം ഇതുവരെ ഖനനം ചെയ്തിട്ടുണ്ട്.

ഇന്ത്യക്കാരുടെ സ്വർണ കൊതി; വീണ്ടും ആഭരണങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങിഇന്ത്യക്കാരുടെ സ്വർണ കൊതി; വീണ്ടും ആഭരണങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങി

സ്വർണാഭരണങ്ങൾക്ക് വില ഉയരാൻ കാരണം

സ്വർണാഭരണങ്ങൾക്ക് വില ഉയരാൻ കാരണം

സ്വർണ്ണത്തിന്റെ താപ ചാലകതയുടെ ഏറ്റവും വലിയ പ്രത്യേകത അത് വേഗത്തിൽ ശരീര താപനിലയിലെത്തുന്നു എന്നതാണ്. സ്വർണ്ണാഭരണങ്ങൾക്ക് വില ഉയരാനുള്ള ഒരു പ്രധാന കാരണവും ഇത് തന്നെയാണ്.

കേരളത്തിൽ സ്വർണ വില ഇന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്ന് ഉയർന്നു, ഇന്നത്തെ സ്വർണ വിലകേരളത്തിൽ സ്വർണ വില ഇന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്ന് ഉയർന്നു, ഇന്നത്തെ സ്വർണ വില

സ്വർണ നാണയം

സ്വർണ നാണയം

ഗൌളിനെ പരാജയപ്പെടുത്തി യുദ്ധത്തിൽ വിജയിച്ച ജൂലിയസ് സീസർ തന്റെ ഓരോ സൈനികർക്കും 200 സ്വർണനാണയങ്ങൾ വീതം നൽകിയിരുന്നതായാണ് ചരിത്ര രേഖകൾ. ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും വലിയ സ്വർണ്ണ നാണയം പെർത് മിന്റ് 2012ലാണ് പുറത്തിറക്കിയത്. 1 ടൺ ഭാരവും 80 സെന്റിമീറ്റർ വ്യാസവുമാണ് ഇതിനുള്ളത്.

ഇന്ന് സ്വർണ വില ഉയർന്നു; ഈ ആഴ്ച്ച കുറഞ്ഞത് 2000 രൂപ, വെള്ളി വിലയിലും വർദ്ധനവ്ഇന്ന് സ്വർണ വില ഉയർന്നു; ഈ ആഴ്ച്ച കുറഞ്ഞത് 2000 രൂപ, വെള്ളി വിലയിലും വർദ്ധനവ്

സ്വർണം കഴിക്കാം

സ്വർണം കഴിക്കാം

മറ്റ് പല ലോഹങ്ങളും പോലെയല്ല സ്വർണം. സ്വർണത്തിൽ വിഷാംശം തീരെയില്ലാത്തതിനാൽ ചെറിയ അംശം സ്വർണം ഭക്ഷണത്തിലൂടെയോ പാനീയത്തിലൂടെയോ ശരീരത്തിനുള്ളിൽ ചെന്നാലും പേടിക്കാനില്ലത്രേ. ഉയർന്ന പരിശുദ്ധിയുള്ള സ്വർണ്ണത്തിന് ഗന്ധമോ രുചിയോ ഇല്ല. അത്യാഡംബര പാര്‍ട്ടികളില്‍ ഭക്ഷണത്തിനൊപ്പവും സ്വര്‍ണം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്ന സ്വർണത്തിനും പ്രത്യേക രുചികളൊന്നുമില്ല.

മരുന്നായും സ്വർണം

മരുന്നായും സ്വർണം

മരുന്നായും ചികില്‍സയ്‌ക്കും സ്വര്‍ണം ഉപയോഗിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലും ഇരുത്തിയൊന്നാം നൂറ്റാണ്ടിലും ക്യാന്‍സര്‍, വാതം എന്നീ ചികില്‍സകള്‍ക്ക് സ്വര്‍ണം ഉപയോഗിച്ചിരുന്നു. ബാക്ടീരിയകളെ ശക്തമായി പ്രതിരോധിക്കുന്നതിനാല്‍, രൂക്ഷമായ അണുബാധ ചികില്‍സകള്‍ക്കും സ്വര്‍ണം ഉപയോഗിക്കാറുണ്ട്.

Read more about: gold സ്വർണം
English summary

Some Secrets You May Not Know About Gold; An Ounce Of Gold Can Stretch Eight Kilo Meters | സ്വർണ്ണത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില രഹസ്യങ്ങൾ; ഒരു ഔൺസ് സ്വർണത്തെ എട്ട് കിലോ മീറ്റർ നീട്ടാം

Have you ever wondered why gold jewellary has always been so expensive? | Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X