ഇന്ത്യക്ക് സ്വർണ്ണത്തോടുള്ള താൽപര്യം നൂറ്റാണ്ടുകളായുള്ളതാണ്. ആഘോഷങ്ങൾ, വിവാഹങ്ങൾ, മറ്റ് പ്രത്യേക അവസരങ്ങളിലെല്ലാം വാങ്ങുന്ന മികച്ച ലോഹം സ്വർണം തന്നെയാണ്. പരമ്പരാഗതമായി സ്വർണം ഒരു മികച്ച നിക്ഷേപ ഓപ്ഷനായാണ് കണക്കാക്കപ്പെടുന്നത്. സ്വർണം വാങ്ങാൻ നിരവധി മാർഗങ്ങളുണ്ടെങ്കിലും കൊറോണ പ്രതിസന്ധിയെ തുടർന്നുള്ള ലോക്ക്ഡൌണിനെ തുടർന്ന് ഇന്ത്യൻ സ്വർണ്ണ വിപണി ഡിജിറ്റൽ വാങ്ങലിലേക്കുള്ള വലിയ മാറ്റത്തിനും കാരണമായി.
ഒരു രൂപയ്ക്കും സ്വർണം വാങ്ങാം
നിങ്ങളുടെ വീടുകളിൽ ഇരുന്ന് തന്നെ സുരക്ഷിതമായി ഡിജിറ്റൽ സ്വർണം വാങ്ങാനും സംഭരിക്കാനും വിൽക്കാനുമുള്ള ഒരു സുരക്ഷിത പ്ലാറ്റ്ഫോം ആണ് MMTC-PAMP യുമായി സഹകരിച്ച് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് ധനകാര്യ സേവന പ്ലാറ്റ്‌ഫോമായ പേടിഎം നൽകുന്നത്.
നിക്ഷേപകർക്ക് ചെലവ് കുറഞ്ഞതും മികച്ചതുമായ നിക്ഷേപ ഓപ്ഷൻ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താവിന് ഇപ്പോൾ 99.99 ശതമാനം ശുദ്ധമായ സ്വർണം ഒരു രൂപ വരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനും ഇൻഷ്വർ ചെയ്ത് സൌജന്യമായി സൂക്ഷിക്കാനും കഴിയും.
വാങ്ങലും വിൽക്കലും
ഉപഭോക്താക്കൾക്ക് മികച്ച രീതിയിൽ നിക്ഷേപിക്കാനും സമ്പാദ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നതിന് ഒന്നിലധികം സ്വർണ്ണ സംരക്ഷണ പദ്ധതികളും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. പേടിഎം വഴി എങ്ങനെ സ്വർണം വാങ്ങാനും വിൽക്കാനും കഴിയുമെന്ന് പരിശോധിക്കാം.
വാങ്ങുന്നത് എങ്ങനെ?
- നിങ്ങളുടെ പേടിഎം അപ്ലിക്കേഷനിൽ ലോഗിൻ ചെയ്‌ത് ‘ബാങ്കിംഗ്, ഫിനാൻസ്' ഐക്കണിൽ ക്ലിക്ക് ചെയ്യുക
- 'പേടിഎം ഗോൾഡ്' ഐക്കൺ ക്ലിക്കുചെയ്യുക. നിങ്ങൾക്ക് രൂപയുടെ അടിസ്ഥാനത്തിൽ (തുക) അല്ലെങ്കിൽ അളവിൽ (ഗ്രാം) സ്വർണം വാങ്ങാം.
- നിങ്ങൾ ഓപ്ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ ഒരു ഗ്രാമിന്റെ സ്വർണ്ണത്തിന്റെ വില കാണിക്കും. ഈ വിലയിൽ മൂന്ന് ശതമാനം നിരക്കിൽ ജിഎസ്ടിയും ഉൾക്കൊള്ളുന്നു.
- നിങ്ങൾ ഇഷ്ടപ്പെടുന്ന പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കുക - പേടിഎം യുപിഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ പേടിഎം വാലറ്റ് എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.
- പേയ്‌മെന്റ് വിജയിച്ചുകഴിഞ്ഞാൽ, സ്വർണ്ണം ലോക്കറിലേക്ക് മാറ്റും, കൂടാതെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിലും രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലും ഒരു എസ്എംഎസ് വഴി സ്ഥിരീകരണവും ലഭിക്കും.
സ്വർണം വിൽക്കുന്നത് എങ്ങനെ
- നിങ്ങളുടെ പേടിഎം അപ്ലിക്കേഷനിൽ ലോഗിൻ ചെയ്‌ത് ‘ഗോൾഡ്' ഐക്കൺ തിരഞ്ഞെടുക്കുക
- പേജിന്റെ മുകളിൽ ദൃശ്യമാകുന്ന ‘സെൽ' ഓപ്ഷൻ തിരഞ്ഞെടുക്കുക
- പേടിഎമ്മിൽ ശേഖരിച്ച നിങ്ങളുടെ സ്വർണം രൂപയിലോ ഗ്രാമിലോ വിൽക്കാൻ നിങ്ങൾക്ക് സാധിക്കും.
- വിൽപന ഇടപാട് പ്രാപ്‌തമാക്കുന്നതിന് നിങ്ങൾ വിൽക്കാൻ താൽപ്പര്യപ്പെടുന്ന മാർഗ്ഗം തിരഞ്ഞെടുത്ത് നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നമ്പറും ഐഎഫ്‌എസ്‌സി കോഡും നൽകുക
- നിങ്ങളുടെ കൈമാറ്റം ആരംഭിക്കുകയും 72 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
