ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) നിലവിൽ വന്നതോടെ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകൾക്ക് അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ എളുപ്പത്തിൽ നടത്താനാകും. നേരത്തെ, ഉപഭോക്താവിന് പണം നിക്ഷേപിക്കുന്നതിനും ബാലൻസ് പരിശോധിക്കുന്നതിനും പണം കൈമാറുന്നതിനും മറ്റ് സാമ്പത്തിക ഇടപാടുകൾക്കുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കേണ്ടിയിരുന്നു. റിക്കറിംഗ് ഡിപ്പോസിറ്റ് (ആർഡി), പബ്ലിക് പ്രൊവിഡൻറ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി അക്കൌണ്ട് (എസ്എസ്എ) എന്നിവയാണ് പോസ്റ്റ് ഓഫീസ് സേവിംഗ് ഡെപ്പോസിറ്റ് സ്കീമുകൾ. ഇടപാടുകൾ സുഗമമായി നടത്തുന്നതിന് ഐപിപിബി ഉപയോക്തൃ-സൌഹൃദ പ്ലാറ്റ്ഫോമാണ് വാഗ്ദാനം ചെയ്യുന്നത്.
പോസ്റ്റ് ഓഫീസ് പിപിഎഫിലെ പണം ഐപിപിബി വഴി കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ
- നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ IPPB അക്കൗണ്ടിലേക്ക് പണം ചേർക്കുക.
- DOP സേവനങ്ങളിലേക്ക് പോകുക.
- അവിടെ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപം തിരഞ്ഞെടുക്കാം. റിക്കറിംഗ് ഡിപ്പോസിറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയവ.
- നിങ്ങളുടെ പിപിഎഫ് അക്കൌണ്ടിൽ പണം നിക്ഷേപിക്കണമെങ്കിൽ പ്രൊവിഡൻറ് ഫണ്ടിൽ ക്ലിക്കുചെയ്യുക
- നിങ്ങളുടെ പിപിഎഫ് അക്കൌണ്ട് നമ്പറും DOP കസ്റ്റമർ ഐഡിയും നൽകുക.
- നിക്ഷേപിക്കേണ്ട തുക നൽകി 'പേ' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- ഐപിപിബി മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ പേയ്‌മെന്റ് വിജയകരമായാൽ ഐപിപിബി നിങ്ങളെ അറിയിക്കും.
- ഇന്ത്യ പോസ്റ്റ് നൽകുന്ന വിവിധ പോസ്റ്റ് ഓഫീസ് നിക്ഷേപ ഓപ്ഷനുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാനും ഐപിപിബി അടിസ്ഥാന സേവിംഗ്സ് അക്കൌണ്ട് വഴി പതിവായി പണമടയ്ക്കാനും കഴിയും.
- ആപ്ലിക്കേഷൻ ഉപയോഗിച്ച് മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഐപിപിബിയിലേക്ക് ഫണ്ടുകൾ കൈമാറാൻ കഴിയും.
- അതുപോലെ തന്നെ, ഐപിപിബി മൊബൈൽ ആപ്ലിക്കേഷൻ വഴി നിങ്ങളുടെ ആർഡി അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൌണ്ടിൽ പണം നിക്ഷേപിക്കാം
ഐപിപിബി മൊബൈൽ ആപ്ലിക്കേഷനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?
നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ആപ്പിൾ ഫോണിൽ ഐപിപിബി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാകും. പുതിയ ഉപഭോക്താവിനും നിലവിലുള്ള ഉപഭോക്താവിനും ഓപ്പറേറ്റിംഗ് നടപടിക്രമം വ്യത്യസ്തമാണ്.
പുതിയ ഉപയോക്താക്കൾക്കായി
അടിസ്ഥാന രജിസ്ട്രേഷൻ പ്രക്രിയയ്ക്കായി നിങ്ങൾ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കേണ്ടതുണ്ട്. നിങ്ങളുടെ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് തുറന്നുകഴിഞ്ഞാൽ, നിങ്ങൾക്ക് എല്ലാ ഇടപാടുകളും ഓൺലൈനിൽ എളുപ്പത്തിൽ നടത്താൻ കഴിയും.
നിലവിലുള്ള ഉപഭോക്താക്കൾക്കായി
- വിശദാംശങ്ങൾ നൽകുക: അക്കൗണ്ട് നമ്പർ, കസ്റ്റമർ ഐഡി (CIF), ജനനത്തീയതി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒറ്റത്തവണ-പാസ്‌വേഡ് (ഒടിപി) ലഭിക്കും
- എംപിഐഎൻ സജ്ജമാക്കുക
- ഒടിപി നൽകുക
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications