പിപിഎഫ് നിക്ഷേപമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം ഇക്കാര്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിതമായ പലിശനിരക്കും ഇഇഇ (എക്‌സംപ്റ്റ്-എക്‌സംപ്റ്റ്-എക്‌സംപ്റ്റ്) നികുതി സ്റ്റാറ്റസും കാരണം റിട്ടയര്‍മെന്റ് ചെയ്ത് ആളുകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും പ്രചാരമേറിയ നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). മെച്യൂരിറ്റി തുകയും പിപിഎഫ് കാലയളവില്‍ നേടിയ മൊത്തം പലിശയും പൂര്‍ണമായും നികുതിരഹിതമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശരാശരി എട്ട് ശതമാനം പലിശയാണ് പിപിഎഫ് വാഗ്ദാനം ചെയ്തത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഈ വര്‍ഷത്തെ പിപിഎഫ് പലിശനിരക്ക് 7.1 ശതമാനമായി കുറച്ചിരുന്നു.

 

പിപിഎഫിന്റെ പലിശ വര്‍ഷം തോറും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിന്റെ പലിശ പ്രതിമാസ അടിസ്ഥാനത്തില്‍ കണക്കാക്കുന്നുണ്ടെങ്കിലും എല്ലാ വര്‍ഷവും മാര്‍ച്ച് 31 ന് പിപിഎഫ് അക്കൗണ്ടിലേക്ക് ഇവ ക്രെഡിറ്റ് ചെയ്യപ്പെടുന്നുവെന്നത് നിങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഒരു വ്യക്തി അവരുടെ നിക്ഷേപത്തിന്റെ സമയത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. അല്ലാത്തപക്ഷം, അവരുടെ വരുമാനം പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള അവസരം അവര്‍ക്ക് നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും ഉയർന്നു

പിപിഎഫ് നിക്ഷേപമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം ഇക്കാര്യം

പിപിഎഫ് ചട്ടമനുസരിച്ച്, നിക്ഷേപകര്‍ എല്ലാ മാസവും അഞ്ചാം തീയതിയോ അല്ലെങ്കില്‍ അതിനുമുമ്പോ അവരുടെ തവണകള്‍ നിക്ഷേപിക്കണം. ഇത് ആ മാസത്തെ പലിശ ആനുകൂല്യം നേടാന്‍ അവരെ സഹായിക്കും. പിപിഎഫ് അക്കൗണ്ടുകളില്‍ വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് മാസത്തിലെ അഞ്ചാം ദിവസത്തിനും അവസാന ദിവസത്തിനും ഇടയിലുള്ള അക്കൗണ്ടുകളിലെ ഏറ്റവും കുറഞ്ഞ ബാലന്‍സിനെ ആസ്പദമാക്കിയാണ് കണക്കാക്കുന്നത്. ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാം.

സ്വർണം പണയം വച്ച് വായ്പ എടുത്തവരുടെ ശ്രദ്ധയ്ക്ക്; നാളെ പണയം തിരിച്ചെടുക്കേണ്ട അവസാന ദിനം

പലിശ പ്രതിമാസ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. എന്നാല്‍, പലിശ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവുക. ഒരു മാസം അഞ്ചിന് മുമ്പ് നിക്ഷേപം നടത്തിയാല്‍ പലിശ ഒരു മാസത്തേക്ക് നല്‍കപ്പെടും. ഓരോ മാസവും അഞ്ചാം തീയതിക്ക് മുമ്പ് തുക നിക്ഷേപിച്ചാല്‍ ഒരാള്‍ക്ക് പരമാവധി പലിശ ലഭിക്കുന്നതായിരിക്കും. മാസത്തെ അഞ്ചാം തീയതിക്ക് ശേഷം നിങ്ങള്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍, പ്രസ്തുത മാസത്തെ ഗണ്യമായ പലിശ വരുമാനം നിങ്ങള്‍ക്ക് നല്‍കപ്പെടും. അതിനാല്‍ പലിശ വര്‍ദ്ധിപ്പിക്കുന്നതിനായി, ഒരു പിപിഎഫ് വരിക്കാരന്‍ ഓരോ മാസവും അഞ്ചാം തീയതിക്ക് മുമ്പായി തുക നിക്ഷേപിക്കേണ്ടതാണ്.

English summary

the reason why that you should invest in ppf by the 5th of every month | പിപിഎഫ് നിക്ഷേപമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം ഇക്കാര്യം

the reason why that you should invest in ppf by the 5th of every month
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X