പിപിഎഫ് അക്കൗണ്ട് ഉടമകൾ അറിഞ്ഞിരിക്കേണ്ട ഫണ്ട് നിയമത്തിലെ 5 മാറ്റങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനപ്രിയമായ ഒരു നിക്ഷേപമാര്‍ഗാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. വെറും 500 രൂപ മതി ഈ നിക്ഷേപം ആരംഭിക്കാൻ ഒരു വർഷം മൊത്തം ഒന്നര ലക്ഷം വരെ നിങ്ങൾക്ക് പരമാവധി നിക്ഷേപിക്കാവുന്നതാണ്. ഒരു ദീർഘകാല റിട്ടയർമെന്റ് അധിഷ്ഠിത നിക്ഷേപമായും ഈ നിക്ഷേപം കണക്കാക്കപ്പെടുന്നുണ്ട്. 2019 ഡിസംബറിൽ രണ്ടാം മോദി സർക്കാർ പിപിഎഫ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. അത് ഒരാളുടെ സ്വകാര്യ ധനകാര്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ തന്നെ ഒരു പിപിഎഫ് അക്കൗണ്ട് ഉടമ ഈ മാറ്റങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.

 

1

പിപിഎഫ് അക്കൗണ്ടുകളുടെ എണ്ണം:

ഒരു വ്യക്തിക്ക് ഒരു പിപിഎഫ് അക്കൗണ്ടും ഒരു പിപിഎഫ് മൈനർ അക്കൗണ്ടും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. മാതാപിതാക്കള്‍ക്ക്‌ അവരുടെ കുട്ടികള്‍ക്ക്‌ വേണ്ടി തുറക്കാവുന്ന പിപിഎഫ്‌ അക്കൗണ്ടാണ്‌ മൈനര്‍ പിപിഎഫ് അക്കൗണ്ട്. ഭിന്നശേഷിയുള്ള അല്ലെങ്കിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി മുതിർന്നയാളാണെങ്കിലും ഒരു രക്ഷിതാവിന് പി‌പി‌എഫ് മൈനർ അക്കൗണ്ട് തുറക്കാൻ‌ കഴിയും.

2

പിപിഎഫ് നിക്ഷേപം:
ഒരു സാമ്പത്തിക വര്‍ഷം പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 500 രൂപയും പരമാവധി തുക 1.5 ലക്ഷം രൂപയുമാണ്. ഈ പരിധി ഒരു വ്യക്തി തുറക്കുന്ന മറ്റെല്ലാ പി‌പി‌എഫ് അക്കൗണ്ടുകളും കണക്കാക്കിയാണ്. അതായത് പി‌പി‌എഫ് മൈനർ അക്കൗണ്ടിലേത് ഉൾപ്പെടെ ഒരു വ്യക്തിയുടെ മൊത്തം നിക്ഷേപം ഒരു വർഷത്തിൽ 1.5 ലക്ഷം രൂപയിൽ കവിയരുത്.

3

പി‌പി‌എഫ് അക്കൗണ്ട് റിവൈവൽ:

പിപിഎഫ് അക്കൗണ്ടുകളിൽ നിക്ഷേപം മുടങ്ങിയാൽ ഇനി 15 വർഷ കാലാവധി പൂർത്തിയാക്കിയ ശേഷമേ അതു പുനരുജ്ജീവിപ്പിക്കാൻ കഴിയൂ. ഒരു വർഷം കുറ​ഞ്ഞത് 500 രൂപയും കൂടിയത് ഒന്നര ലക്ഷം രൂപയും നിക്ഷേപിക്കാം. നിക്ഷേപം മുടങ്ങിയ വർഷങ്ങളിലെ കുറഞ്ഞ നിക്ഷേപത്തുകയായ 500 രൂപ വീതവും പിന്നെ 50 രൂപയും അടച്ച് അപേക്ഷിച്ചാൽ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാനാകും. നിക്ഷേപം മുടങ്ങിയാലും നിലവിലുള്ള തുകയ്ക്ക് പ്രതിവർഷം നിശ്ചയിച്ചിരിക്കുന്ന പലിശ (ഇപ്പോൾ 7.9%) ലഭിക്കുന്നതാണ്.

4

പിപിഎഫ് അക്കൗണ്ട് അടയ്ക്കൽ:

ഒരാളുടെ റെസിഡൻഷ്യൽ വിലാസത്തിൽ മാറ്റം വന്നാൽ, പ്രീമെച്വർ പിപിഎഫ് അക്കൗണ്ട് അടയ്ക്കൽ അനുവദനീയമാണ്. എന്നാൽ പിപിഎഫ് അക്കൗണ്ട് അഞ്ച് വർഷം പൂർത്തിയാക്കുന്നതിന് മുമ്പല്ല.

ഭവനവായ്പയുടെ തിരിച്ചടവ് ലാഭകരമാക്കാൻ പ്രീപേയ്‌മെന്റ് നടത്തുമ്പോൾ - ശ്രദ്ധിക്കണം ഈ കാര്യങ്ങൾഭവനവായ്പയുടെ തിരിച്ചടവ് ലാഭകരമാക്കാൻ പ്രീപേയ്‌മെന്റ് നടത്തുമ്പോൾ - ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

എമർജൻസി ഫണ്ട്:

പി‌പി‌എഫ് അക്കൗണ്ട് ഉടമ ഏതെങ്കിലും കടം വരുത്തുകയാണെങ്കിൽ, ഏതെങ്കിലും കോടതി ഉത്തരവിനെതിരെ തുടർന്ന് പി‌പി‌എഫ് അക്കൗണ്ട് അറ്റാച്ചുചെയ്യാൻ കഴിയില്ല. അതായത് അക്കൗണ്ടുകളിലെ തുക അക്കൗണ്ട് ഉടമയ്ക്ക് നേരിടേണ്ടി വരുന്ന ജപ്തി നടപടികളുടെ ഭാഗമായി എടുക്കാൻ അനുവാദമില്ല.

 

English summary

പിപിഎഫ് അക്കൗണ്ട് ഉടമകൾ അറിഞ്ഞിരിക്കേണ്ട ഫണ്ട് നിയമത്തിലെ 5 മാറ്റങ്ങൾ ഇവയാണ്

These are the 5 changes that PPF account holders need to be aware of
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X