ഗ്രൂപ്പുകളായി സ്വയം തൊഴിൽ ചെയ്യാൻ പ്ലാനുണ്ടോ? 10 ലക്ഷം രൂപവരെ വായ്‌പ ലഭിക്കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുസംരംഭകർക്ക് സഹായവുമായി സർക്കാറിന്റെ സ്വയംതൊഴിൽ വായ്പ പദ്ധതി. 10 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം വായ്‌പ ലഭിക്കുക. അതിൽ കൂടുതൽ ചെലവു വരുന്ന പദ്ധതികൾക്കും അപേക്ഷിക്കാവുന്നതാണ്. രണ്ടു പേരിൽ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകളായാണ് വായ്‌പയ്‌ക്ക് അപേക്ഷിക്കേണ്ടത്. ഇവർ വ്യത്യസ്ത റേഷൻ കാർഡിൽ ഉൾപ്പെട്ടവരുമായിരിക്കണം. കൂടാതെ അപേക്ഷർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്ട്രൻ ചെയ്‌തവരുമായിരിക്കണം.

ആർക്കൊക്കെ ലഭിക്കും?
 

ആർക്കൊക്കെ ലഭിക്കും?

21 മുതൽ 40 വയസ്സുവരെ പ്രായമുള്ളവർക്കാണ് വായ്‌പ ലഭിക്കുക. പിന്നാക്കസമുദായക്കാരാണെങ്കിൽ 3 വർഷവും പട്ടികജാതി, പട്ടികവർഗ, വികലാംഗ വിഭാഗക്കാർക്ക് 5 വർഷവും പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്. വായ്‌പ അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാനും പാടില്ല. ബിരുദധാരികളായ വനിതകൾ, പ്രഫഷനൽ-സാങ്കേതിക യോഗ്യത നേടിയവർ, തൊഴിൽരഹിത വേതനം വാങ്ങുന്നവർ, ഐടിഐ-പോളിടെക്നിക് യോഗ്യതയുള്ളവർ, പ്രത്യേക പരിശീലനം സിദ്ധിച്ച പരമ്പരാഗത തൊഴിലാളികൾ എന്നിവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

കൂടാതെ സംരംഭകർ ഏതെങ്കിലും സംരംഭകത്വ വികസന പരിശീലന പരിപാടിയിൽ പങ്കെടുത്തവരുമായിരിക്കണം. ഈ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നവർക്ക് തുടർന്നു തൊഴിൽരഹിത വേതനം ലഭിക്കില്ല. കൂടാതെ ഇവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താൽക്കാലിക ഒഴിവുകളിലേക്കു പരിഗണിക്കുകയുമില്ല.

ഏതൊക്കെ സ്വയംതൊഴിൽ പ്ലാനുകൾക്കാണ് വായ്പ ലഭിക്കുക?

ഏതൊക്കെ സ്വയംതൊഴിൽ പ്ലാനുകൾക്കാണ് വായ്പ ലഭിക്കുക?

വ്യവസായം, കച്ചവടം, സേവനം എന്നീ മേഖലകളിലെ ഏതു സ്വയംതൊഴിൽ സംരംഭത്തിനും ഈ പദ്ധതിയിൽ വായ്പ ലഭിക്കുന്നതാണ്. ബേക്കറി യൂണിറ്റുകൾ, അച്ചാർ നിർമാണം, ധാന്യപ്പൊടികൾ, ചിപ്സ്, പഴം സംസ്കരണം, ചക്കവിഭവങ്ങൾ, കാരിബാഗുകൾ, റെഡിമെയ്ഡ് വസ്ത്രനിർമാണം, മിഠായികൾ, പേപ്പർ ഉൽപന്നങ്ങൾ തുടങ്ങിയ വിവിധ യൂണിറ്റുകൾ, റിപ്പയറിങ് സർവീസ് കേന്ദ്രങ്ങൾ, ബ്യൂട്ടി പാർലറുകൾ, ലോൺട്രി സർവീസ്, ഡേ കെയർ, നഴ്സറി തുടങ്ങിയ സേവന സ്ഥാപനങ്ങൾ, സ്റ്റേഷനറി, ബേക്കറി ഷോപ്പ് തുടങ്ങിയ വ്യാപാരസ്ഥാപനങ്ങൾ, ആട്, കോഴി, പശു ഫാമുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ മേഖലകൾ എന്നിവയിലെല്ലാം സ്വയംതൊഴിലിന് വായ്പ ലഭിക്കും.

സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങണമെന്നുണ്ടോ? ഇനി വായ്‌പയെക്കുറിച്ച് ആശങ്ക വേണ്ട

വായ്‌പയ്‌ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തെല്ലാം?

വായ്‌പയ്‌ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തെല്ലാം?

അപേക്ഷകർക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിലോ (സെൽഫ് എംപ്ലോയ്മെന്റ് ഓഫിസർ) അപേക്ഷ നൽകാവുന്നതാണ്. നിശ്ചിത ഫോമിലെ അപേക്ഷയോടൊപ്പമുള്ള ഫോർമാറ്റിൽ പ്രോജക്ട് റിപ്പോർട്ട്, തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, റേഷൻ കാർഡ്, സ്ഥിരം ആവശ്യങ്ങളുടെ ക്വട്ടേഷൻ എന്നിവയുടെ പകർപ്പും വില്ലേജ് ഓഫിസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.

വനിതാ സംരംഭകർക്ക് 10 ലക്ഷം രൂപ വരെ വായ്‌പ

മറ്റ് നടപടിക്രമങ്ങൾ

മറ്റ് നടപടിക്രമങ്ങൾ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ കൺവീനറുമായ സമിതിയാണ് അപേക്ഷകരെ ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കുന്നത്. പാസാക്കുന്ന അപേക്ഷകൾ ദേശസാൽകൃത ബാങ്കുകൾ, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകൾ, റീജനൽ റൂറൽ ബാങ്കുകൾ, സിഡ്ബി എന്നിവയുടെ ശാഖകളിലേക്ക് അയയ്ക്കും. വായ്പ അനുവദിച്ച് വിതരണം ചെയ്യുന്നതു ധനകാര്യ സ്ഥാപനങ്ങളാണ്. വായ്പ അനുവദിച്ച ഉത്തരവു ലഭിച്ചാൽ 15 ദിവസത്തിനകം സബ്സിഡിത്തുക സംരംഭകന് നൽകണമെന്നാണ് വ്യവസ്ഥ.

Read more about: loan വായ്പ
English summary

ഗ്രൂപ്പുകളായി സ്വയം തൊഴിൽ ചെയ്യാൻ പ്ലാനുണ്ടോ? 10 ലക്ഷം രൂപവരെ വായ്‌പ ലഭിക്കും | Loans upto Rs 10 lakh can be obtained for self-employment in groups

Loans upto Rs 10 lakh can be obtained for self-employment in groups
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X